'ആരതിയുടെ പ്രവൃത്തിയോട് യോജിപ്പില്ല, പൊടി എന്താണോ അതായി നിന്നാ മതി,അതാണ് ആളുകൾ സ്വീകരിക്കുന്നത്'; സായ് കൃഷ്ണ
ഈ വീഡിയോക്ക് പിന്നിൽ തങ്ങളോട് ശത്രുത ഉള്ള ആളാണെന്ന് പറഞ്ഞ് ആരതി പൊടി രംഗത്തെത്തുകയായിരുന്നു

കൊച്ചി:ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റേയും സംരംഭക ആരതി പൊടിയുടേയും വിവാഹ നിശ്ചയത്തിന്റെ സ്പൂഫ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആടലോടകം എന്ന ടീമായിരുന്നു വീഡിയോ ഇറക്കിയത്. എന്നാൽ ഈ വീഡിയോക്ക് പിന്നിൽ തങ്ങളോട് ശത്രുത ഉള്ള ആളാണെന്ന് പറഞ്ഞ് ആരതി പൊടി രംഗത്തെത്തുകയായിരുന്നു. മുൻപ് റോബിന്റെ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ശാലു പോയാട് എന്ന സിനിമ പ്രവർത്തകനെതിരെയാണ് ആരതി വിമർശനം ഉന്നയിച്ചത്. ആടലോടകം ടീമും ശാലു പേയാടും ഒരുമിച്ചിരിക്കുന്ന ചിത്രം പുറത്ത് വിട്ട് കൊണ്ടായിരുന്നു ആരതിയുടെ ആരോപണം.
എന്നാൽ ആരതിയുടെ ആരോപണത്തിനെതിരെ ആടലോടകം ടീമും വിശദീകരണവുമായി രംഗത്തെത്തി.തങ്ങൾക്ക് ശാലു പേയാടുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ തങ്ങളുടെ മാത്രം ക്രിയേഷനാണെന്നുമായിരുന്നു ടീം വിശദീകരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് റോബിന്റെ സുഹൃത്തും യുട്യൂബറുമായ സായ് കൃഷ്ണ. നേരത്തേ ആടലോടകം ടീം സായ് കൃഷ്ണയെ വെച്ചും സ്പൂഫ് ഇറക്കിയിരുന്നു. സായിയുടെ പ്രതികരണം വായിക്കാം

ആടലോടകം ടീമിന്റെ പ്രതികരണം
മുഖമില്ലാത്ത ഐഡികളിൽ നിന്ന് തെറിവിളികൾ വന്നപ്പോൾ ഇറിറ്റേറ്റഡ് ആയിട്ടായിരിക്കാം അവർ കുറച്ച് അജിറ്റേറ്റഡ് ആയത്. ആ മറുപടിക്ക് അസ്വസ്ഥത കൂടാൻ കാരണം അവർ ചെയ്ത സംഗതിയിൽ വേറൊരു വ്യക്തിയുടെ പേരും കൂടി ഉൾപ്പെട്ടുവെന്നതാണ്. അപ്പോഴേക്കും കഥ പാടെ മാറി. ആ കഥയ്ക്ക് തെളിവ് കൊണ്ട് വരാൻ സാധിക്കുമോയെന്ന് ചോദിച്ചാൽ അതുമില്ല. ആടലോടകം ടീം ആ വീഡിയോ ചെയ്തത് മറ്റൊരു വ്യക്തി പറഞ്ഞത് കൊണ്ടായിരിക്കാം എന്ന് ഞാൻ ചിന്തിച്ച് ഞാൻ പറഞ്ഞ് കഴിഞ്ഞാൽ ആരെങ്കിലും വന്ന് തെളിവ് ചോദിച്ചാൽ അതിന് തെളിവുണ്ടാകില്ല.

ആരതി പൊടി സ്റ്റോറി ഇട്ടതിനോട് യോജിക്കില്ല
ആരതി പൊടി സ്റ്റോറി ഇട്ടതിനോട് യോജിക്കില്ല, ആരതി എങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നത് ആ രീതിക്കായിരുന്നില്ല പ്രതികരണങ്ങൾ. അതിലെ പലതും ഒഫൻസിവ് ആയിരുന്നു. അതേസമയം ആരതിയുടെ പോയിന്റ് ഓഫ് വ്യൂ നോക്കി കഴിഞ്ഞാൽ ആരതിയും ഇറിറ്റേറ്റഡ് ആണ്. ആരതി പൊടിയാണെങ്കിലും ആടലോടകമാണെങ്കിലും റോബിനാണെങ്കിലും ഇറിറ്റേഷൻ ലെവൽ കൂടിക്കഴിഞ്ഞാൽ പ്രതികരിക്കും. ചുമ്മാ പോയിരുന്ന പൊടിയെ വലിച്ച് കൊണ്ടുവന്ന് സോഷ്യൽ മീഡിയ വാറിന്റെ ഇടയിൽ ഇട്ട് കഴിഞ്ഞ് അവരും അതിനോട് അഡാപ്റ്റായി സോഷ്യൽ മീഡിയയിൽ മറുപടി കൊടുത്ത് കഴിഞ്ഞാൽ , ആരതി എന്താണോ അതായി തന്നെ നിന്ന് കഴിഞ്ഞാലാണ് ആരതിയെ ആളുകൾ ആക്സപ്റ്റ് ചെയ്യുക.

ആരോപണം ഉന്നയിക്കാതിരിക്കാതിരിക്കുന്നതായിരിക്കും നല്ലത്
വേറൊരു വ്യക്തിയുടെ ഇൻഫ്ലുവൻസ് കൊണ്ടായിരിക്കാം ആടലോടകം വീഡിയോ ചെയ്തത് എന്നാണ് പലരും ആക്ഷേപം ഉന്നയിച്ചത്. അവർ തനിക്കെതിരേയും വീഡിയോ ചെയ്തത് ഈ പറയുന്ന വ്യക്തിയുടെ ഇടപെടൽ കൊണ്ടാകാമെന്ന് പലരും മെസേജ് അയിച്ചിരുന്നു. കാരണം അയാളുമായി നിങ്ങൾക്കും പ്രശ്നമുണ്ടായിരുന്നല്ലോയെന്ന്. എന്നാൽ ഇതിനൊന്നും തെളിവില്ലാത്തതിനാൽ ഇത്തരം ആരോപണം ഉന്നയിക്കാതിരിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

ഇതൊരു എക്സ്ട്രീം വെളുപ്പിക്കൽ ആയിപോയി
ദ്വയാർത്ഥം കൊണ്ടുവന്നില്ല, വൾഗർ ആക്കിയിട്ടില്ല, ആ സ്റ്റേജിൽ നടന്നത് അത്രയ്ക്കങ്ങട് കൊണ്ടുവരാൻ പറ്റീട്ടില്ല എന്നതൊക്കെ കുത്തി പറച്ചിലാണ്. എന്നിരുന്നാലും ഇറിറ്റേറ്റഡ് ആയതുകൊണ്ടായിരിക്കാം കുത്തിപറഞ്ഞിട്ടുണ്ടാകുകയെന്ന് കരുതാം. എൻഗേജ്മെന്റിന് മോതിരം ഇടുമ്പോൾ വിരല് മാറ്റി കാണിക്കുന്നതൊക്കെ ഏത് അർത്ഥത്തിലാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അത്തരമൊരു ന്യായീകരണമൊന്നും അവർ നടത്തേണ്ട. ബാക്കി അവർ പറഞ്ഞ വിശദീകരണ വീഡിയോയിലെ മറ്റ് കാര്യങ്ങളൊക്കെ പക്കയാണ്.ഇതൊരു എക്സ്ട്രീം വെളുപ്പിക്കൽ ആയിപോയി. നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉണ്ട് എന്ന് സമ്മതിക്കണം.ഉണ്ടെന്ന് പറഞ്ഞാൽ എന്ത് സംഭവിക്കാനാണ്? വ്യാജ ഐഡിയിൽ നിന്ന് വന്ന് തെറി വിളിച്ച് പോകും അത്രയല്ലേ സംഭവിക്കാനുള്ളൂ? റോബിനും ആരതിയും നിങ്ങളെ വിളിച്ച് സംസാരിച്ചത് കൊണ്ട് ഈ രീതിയിൽ വെളുപ്പിക്കേണ്ടതില്ല. സംഗതി എവല്ലാവരും ചെയ്യുന്നത് പോലെ ചെയ്തു, സ്പൂഫ് ചെയ്യുന്നത് പോലെ കാര്യങ്ങൾ തന്നെ. അതിനപ്പുറം നമ്മളൊന്നും ഉദ്ദേശിച്ചിട്ടില്ല.

റോബിനും ആരതിയും അവരുമായി സംസാരിച്ചു
റോബിനും ആരതിയും അവരുമായി സംസാരിച്ചു. അത് അവിടെ ചെയ്തു. ഞാൻ റോബിന്റെ വീഡിയോസ് ആദ്യം ചെയ്യുന്ന സമയത്ത് ഞാനും റോബിനും തമ്മിൽ പരസ്പരം വിളിക്കാറുണ്ട്, അവരവരുടെ കാഴ്ചപ്പാടുകൾ പറയാറുണ്ട് എന്ന് സ്പൂഫ് അടക്കം വെച്ച് പറഞ്ഞിട്ട് പോലും എന്നെ വെറുതെ വിടാതെ തെറി വിളിച്ച ആളുകൾ ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഒരു ലൈൻ ഓഫ് റെസ്പെക്റ്റ് കീപ്പ് ചെയ്യണം. അത് എപ്പോഴാണോ ബ്രേക്ക് ചെയ്യുന്നത് അപ്പോഴാണ് പ്രശ്നം. കമന്റ് ചെയ്യുന്നവരടക്കം അത് കീപ്പ് ചെയ്യണമെന്നതാണ് തന്റെ അഭിപ്രായം.












Click it and Unblock the Notifications