'ദിൽഷയല്ല, തേച്ചത് റോബിൻ, 30 കോടി ബാങ്കിൽ ഉണ്ടെങ്കിൽ രേഖകൾ പുറത്ത് വിടട്ടെ';വെല്ലുവിളിച്ച് ശാലു പേയാട്
ഉന്നയിച്ച ആരോപണത്തിൽ ധൈര്യമുണ്ടെങ്കിൽ റോബിൻ സൈബർ സെല്ലിൽ പോയി പരാതി നൽകാൻ തയ്യാറാകട്ടെയെന്നും ശാലു

കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്. ആട്ടിൻതോലിട്ട ചെന്നായ ആണ് റോബിൻ എന്നും ആരാധകരെ വലിയ രീതിയിൽ റോബിൻ പറ്റിക്കുകയാണെന്നും ശാലു ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണത്തിൽ ധൈര്യമുണ്ടെങ്കിൽ റോബിൻ സൈബർ സെല്ലിൽ പോയി പരാതി നൽകാൻ തയ്യാറാകട്ടെയെന്നും ശാലു പേയാട് പറഞ്ഞു. മെട്രോമാറ്റിനിക്ക് നൽകിയ അഭിമുഖത്തിലാണ് ശാലുവിന്റെ പ്രതികരണം.

റോബിൻ ആരാധകരെ പറ്റിച്ച് കൊണ്ടിരിക്കുകയാണ്
'റോബിനെന്ന ഫ്രോഡിനെ കുറിച്ച് ഞാൻ ഇല്ലാ കഥ പറയില്ല. ഞാൻ പറയുന്നത് ഇല്ലാക്കഥയാണെങ്കിൽ റോബിൻ എനിക്കെതിരെ കേസ് കൊടുക്കട്ടെ. അവൻ അവന്റെ ആരാധകരെ പറ്റിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ വ്യക്തമായ തെളിവ് വെച്ചിട്ട് തന്നെയാണ് സംസാരിക്കുന്നത്. അവനെ പോലെ ചെമ്മരിയാടിന്റെ തോലിട്ട കുറുക്കനെ വലിച്ച് കീറി ഒട്ടിക്കാൻ തന്നെയാണ് തീരുമാനം.ഞാനത് ചെയ്തില്ലെങ്കിൽ ഒരുപാട് പേരുടെ ഭാവി ഞാൻ കാരണം ഇല്ലാതാകും. ഇപ്പോൾ തന്നെ നാല് പിള്ളേരുടെ ജീവൻ അവൻ കാരണം ഇല്ലാതായി.

റോബിനാണ് എന്റെ അടുത്ത് വന്നത്
അവന്റെ ഫെയിം കണ്ട് കളിക്കേണ്ട കാര്യം എനിക്കില്ല. 22 വർഷമായി ഞാൻ സിനിമയിൽ. അവനെക്കാൾ വലിയ ആളുകളുമായി കളിക്കുന്നയാളാണ് ഞാൻ. സിനിമയിൽ കേറണം എന്നും റോബിനാണ് എന്റെ അടുത്ത് വന്ന് ഒട്ടിയത്. എന്നെ ഒരു ചുക്കും അവൻ ചെയ്യില്ല. എന്റെ കൈയ്യിൽ എല്ലാത്തിനും തെളിവുണ്ട്.

റോബിൻ പലരേയും ദ്രോഹിക്കുന്നത് താൻ കണ്ടിട്ടുണ്ട്
കിടിലൻ ഫിറോസിന്റെ സനാധാലയത്തിൽ വെച്ചാണ് റോബിനെ ഞാൻ കാണുന്നത്. റോബിൻ ആരെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. കുറച്ച് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞിട്ടാണ് ഫിറോസ് എന്നെ വിളിക്കുന്നത്. ബിഗ് ബോസൊന്നും ഞാൻ കണ്ടിരുന്നില്ല. എന്റെ ഫെയിം കണ്ട് റോബിൻ എന്റെ കൂടെ കൂടിയതാണ്. റോബിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ റോബിൻ പലരേയും ദ്രോഹിക്കുന്നത് താൻ കണ്ടിട്ടുണ്ട്. വിളിച്ച് പറയണമെന്ന് ഉണ്ടെങ്കിലും ഇതൊന്നും ആരും വിശ്വസിക്കില്ല. ഒരു പണിയുമില്ലാത്ത ഊള ആന്റിമാരും പെൺപിള്ളേരും എൽകെജി പിള്ളേരുമൊക്കെയാണ് ഇവന്റെ ഫാൻസ്.

റോബിനെ ഞാൻ വെല്ലുവിളിക്കുകയാണ്
സോഷ്യൽ മീഡിയ സൈക്കോയാണ് റോബിൻ. റോബിനെ ഞാൻ വെല്ലുവിളിക്കുകയാണ്. സൈബർ സെല്ലിൽ ധൈര്യം ഉണ്ടെങ്കിൽ കേസ് കൊടുക്ക്. നിയമപരമായി നീങ്ങട്ടെ റോബിൻ. വിനീത്, ആരവ്, വിവി, ആരോമൽ എന്നീ നാല് പേരെ അവൻ പരസ്പരം തമ്മിൽ തല്ലിച്ച് എന്റെ തലയിൽ ഇട്ടു. ഇവരെ ലോക്ക് ചെയ്യാനുള്ള എല്ലാം റോബിൻ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.

ദിൽഷയല്ല റോബിനാണ്
ബിഗ് ബോസിലെ ആരേയും എനിക്ക് അറിയില്ല. ദിൽഷയല്ല റോബിനാണ് ദിൽഷയെ തേച്ചത്. അതിനുള്ള തെളിവ് എന്റെ അടുത്തുണ്ട്. ദിൽഷയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. അവര് തന്നെ കഷ്ടപ്പെട്ട് ഒരു കരിയർ ഉണ്ടാക്കണമെന്ന് പറഞ്ഞ സമയത്താണ് ഇവൻ.

30 കോടി രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ
30 കോടി ബാങ്കിലിട്ട് 3 ലക്ഷം പലിശ വാങ്ങുന്ന തരത്തിൽ പണം നിക്ഷേപിച്ചെന്നൊക്കെയാണ് റോബിൻ പറയുന്നത്. എന്തിനാണ് ഇങ്ങനെയൊക്കെ തള്ളുന്നത്. 30 കോടി രൂപ അക്കൗണ്ടിൽ ഉണ്ടെങ്കിൽ കേരള സർക്കാരിന് എത്ര ടാക്സ് കൊടുക്കണമെന്ന് അറിയുമോ? ആരെയാണ് റോബിൻ ഇങ്ങനെ പറ്റിക്കുന്നത്? എന്റെ ഫോണിൽ റെക്കോഡ് ഇല്ലെന്ന് തെറ്റിധരിച്ചോ റോബിൻ? എന്നെ കൊണ്ട് റോബിൻ മാപ്പ് വീഡിയോ ചെയ്യിച്ച അന്ന് തന്നെ റോബിനെ ഞാൻ നോട്ടം വെച്ചതാണ്'.












Click it and Unblock the Notifications