Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല-സീക്രട്ട് ഏജന്റ് ബെൽറ്റിലേക്ക് റോബിൻ രാധാകൃഷ്ണനും എത്തുമോ? പ്രതികരിച്ച് താരം, വൈറൽ

സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗർ, തീയറ്റർ പ്രതികരണ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി എന്നിവർക്കൊപ്പമുള്ള ബാലയുടെ ചിത്രമായിരുന്നു ചർച്ചയായത്.

Bala-Secrete Agent

കൊച്ചി: നടൻ ബാല പങ്കുവെച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം വൻ വൈറലായിരുന്നു. നടൻ ഉണ്ണി മുകുന്ദനുമായുള്ള വാക്കുതർക്കത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബ് വ്ലോഗർ, സിനിമകളെ കുറിച്ചുള്ള തീയറ്റർ പ്രതികരണ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി എന്നിവർക്കൊപ്പമുള്ള ബാലയുടെ ചിത്രമായിരുന്നു ചർച്ചയായത്. ഇതോടെ നേരത്തേ ഉണ്ണി മുകുന്ദനുമായി ഇടഞ്ഞ ബാല സീക്രട്ട് ഏജന്റുമായി ചേർന്ന് പുതിയ ബെൽറ്റ് രൂപീകരിക്കുകയാണെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു ചൂട് പിടിച്ചത്. ഇപ്പോഴിതാ ഈ ബെൽറ്റിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണും ഉണ്ടോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മറുപടിയുമായി റോബിനും രംഗത്തെത്തിയിരിക്കുകയാണ്.

മാളികപ്പുറം സിനിമയെ കുറിച്ചുള്ള പ്രതികരണം

മാളികപ്പുറം എന്ന സിനിമയെ കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ സീക്രട്ട് ഏജന്റ് എന്നറിയിപ്പെടുന്ന സായ് കൃഷ്ണ നടത്തിയ റിവ്യൂവാണ് വിവാദങ്ങളുടെ തുടക്കം. യുട്യൂബർ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഉണ്ണി മുകുന്ദൻ സായ് കൃഷ്ണയെ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പരസ്പരം കടുത്ത ഭാഷയിൽ പ്രതികരിക്കുകയും പരസ്പരം അധിക്ഷേപ വാക്കുകളിലൂടെ കൊമ്പ് കോർക്കുകയും ചെയ്തു.

റോബിനെതിരെ ആരോപണം

ഉണ്ണി വിളിച്ച ഫോൺ കോൾ റെക്കോഡ് ചെയ്ത് സായ് പുറത്ത് വിട്ടതോടെ വിവാദം കൊഴുത്തു. തുടർന്ന് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഉണ്ണി രംഗത്തെത്തിയിരുന്നു. അതേസമയം വിഷയം സംബന്ധിച്ച് ജനം ടിവിയിൽ നടന്ന ചർച്ചയിൽ സംവിധായകൻ അഖിൽ മാരാർ ആരോപണം ഉയർത്തിയതോടെയാണ് റോബിൻ രാധാകൃഷ്ണൻ ഇത് സംബന്ധിച്ച് വിവാദത്തിൽ പെടുന്നത്.

റോബിൻ പണം കൊടുത്തുവെന്നും

ഉണ്ണിക്കെതിരെ കൃത്യമായ അജണ്ട നടക്കുന്നുണ്ടെന്നായിരുന്നു അഖിൽ ആരോപിച്ചത്. നേരത്തേ ഉണ്ണി മുകുന്ദനും റോബിൻ രാധാകൃഷ്ണനും പങ്കെടുത്ത കോഴിക്കോടെ പരിപാടിയിൽ ഉണ്ണിയെ കൂവിക്കാൻ റോബിൻ പണം കൊടുത്തുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അഖിൽ പറഞ്ഞു. ഈ വിവാദം കത്തുന്നതിനിടയിലാണ് ബാലയും സീക്രട്ട് ഏജന്റും സന്തോഷ് വർക്കിയും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വരുന്നത്.

സിനിമയിൽ പ്രതിഫലം ലഭിച്ചില്ലെന്ന്

മുൻപ് 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് ഉണ്ണിയുമായി ബാല ഇടഞ്ഞിരുന്നു.അതുകൊണ്ട് തന്നെ ഉണ്ണിക്കെതിരെ നിൽക്കുന്ന ബാലയുമായി സീക്രട്ട് ഏജന്റ് കൂട്ട് ഉണ്ടാക്കുകയാണോയെന്നായിരുന്നു സോഷ്യൽ മീഡിയ ചർച്ചകൾ. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റോബിനും ഈ ഗ്രൂപ്പിൻറെ ഭാഗമാണോയെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്.

റോബിൻ വ്യക്തത വരുത്തി

എന്നാൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ ഇത് സംബന്ധിച്ച ചോദ്യത്തിന് റോബിൻ വ്യക്തത വരുത്തി. താൻ ഒരു ബെൽറ്റിന്റേയും ഭാഗമല്ലെന്നും താൻ തന്റെ മാത്രം ബെൽറ്റിലാണ് താൻ ജീവിക്കുന്നതെന്നും തമാശാ രൂപേണ റോബിൻ പറഞ്ഞു. മാത്രമല്ല താനും ഉണ്ണി മുകുന്ദനും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും റോബിൻ വിശദീകരിച്ചു.

മാളികപ്പുറം ചിത്രം ഞാൻ കണ്ടിരുന്നു

മാളികപ്പുറം ചിത്രം ഞാൻ കണ്ടിരുന്നു. നല്ല പടമായിരുന്നു. 20,000 രൂപ കൊടുത്ത് കൂവിച്ചുവെന്നതൊക്കെ വെറും ആരോപണം മാത്രമാണ്. ആരോപണം ഉന്നയിച്ചവർ താൻ പണം കൊടുത്തുവെന്ന് തെളിയിക്കുന്ന വോയിസ് റെക്കോഡ് പുറത്തുവിടാൻ തയ്യാറാവട്ടെയെന്ന് മാത്രമാണ്. അന്ന് നിരവധി പേർ അവിടെ പരിപാടി കാണാന് വന്നിരുന്നു. എന്നാൽ ആരും കൂവിയിട്ടില്ല, ആളുകൾ വ്യത്യസ്ത രീതിയിലായിരിക്കും പ്രതികരിക്കുക. മലയാള സിനിമയെ മോശി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നതൊക്കെ തെറ്റായ ആരോപണം മാത്രമാണ്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+