Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിന് ശേഷം കൂടുതൽ സമ്പാദിച്ച് തുടങ്ങി,പക്ഷെ..; തുറന്ന് പറഞ്ഞ് റോബിൻ..'ഞാൻ ഓവർ കോൺഫിഡൻറ്'

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിനും ഭാവി വധുവായ ആരതി പൊടിയും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. ആരതി തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണെന്ന് പലപ്പോഴും റോബിൻ പറഞ്ഞിട്ടുണ്ട്. ആരതി തന്നെ വളരെയധികം മനസിലാക്കുകയും എന്നെ ഞാനായി ഉൾക്കൊള്ളുകയും ചെയ്യുന്ന പെൺകുട്ടിയാണെന്നും റോബിൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരതിയെന്ന സംരഭകയെ കുറിച്ച് വാചാലനാവുകയാണ് റോബിൻ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അഭിമുഖത്തിൽ ആരതിക്കൊപ്പമാണ് റോബിൻ പങ്കെടുത്തത്. തന്റെ കരിയറിനെ കുറിച്ച് ആരതിയും അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. വായിക്കാം.

കാറ് സമ്മാനം കൊടുത്തയാളാണ് ആരതി


മാതാപിതാക്കളെക്കാളും ആരതിയായിട്ടാണ് വളരെ അടുപ്പമുള്ളതെന്ന് റോബിൻ പറയുന്നു. 'വളരെ സെൻസിറ്റീവ് ആയ ആളാണ് താൻ. വളരെ സ്ട്രോങ് ആണെന്ന് കാണിക്കുമെങ്കിലും അങ്ങനെയല്ല. പ്രത്യേകിച്ച് വൈകാരികമായി വളരെ അടുപ്പമുള്ളവരോട്. 23 വയസ് കഴിഞ്ഞപ്പോൾ അച്ഛന് സ്വന്തമായി ഒരു കാറ് സമ്മാനം കൊടുത്തയാളാണ് ആരതി. ഉള്ളത് പറയാം. 32 വയസായി എനിക്ക് , ഇതിനിടയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഞാൻ ഉണ്ടാക്കിതിന്റെ മൂന്ന് നാല് മടങ്ങെങ്കിലും ആരതി ഈ പ്രായത്തിൽ ഉണ്ടാക്കിയിട്ടുണ്ടാകും. ഞാൻ കൂടുതലായി സമ്പാദിക്കാൻ തുടങ്ങിയത് ബിഗ് ബോസിന് ശേഷമാണ്', റോബിൻ പറഞ്ഞു.

സംരഭകയാകുകയെന്നത് തന്റ വലിയ ആഗ്രഹമായിരുന്നു


ഒരു സംരഭകയാകുകയെന്നത് തന്റ വലിയ ആഗ്രഹമായിരുന്നുവെന്ന് ആരതിയും അഭിമുഖത്തിൽ പറഞ്ഞു.'എന്റെ അമ്മയ്ക്ക് ഒരു മകൻ വേണമെന്നുണ്ടായിരുന്നു. അച്ഛൻ സിവിൽ എൻജിനിയറാണ്. അദ്ദേഹം ദുബായിലായിരുന്നു. ഒരു 15 കൊല്ലം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അച്ഛന് ദുബായി ജോലിയൊക്കെ മതിയാക്കി നാട്ടിൽ വരണമെന്നായിരുന്നു. എന്നാൽ രണ്ട് പെൺമക്കളല്ലെ അവരുടെ വിവാഹം കഴിപ്പിക്കുന്നതിന് മുൻപ് എങ്ങനെ നാട്ടിൽ വരുമെന്നൊക്കെയായിരുന്നു ചിന്ത'.

 ഇത്ര ചെറിയ വയസിൽ ഇതൊക്കെ എങ്ങനെ


'ഒരു ആൺകുട്ടി ഉണ്ടായിട്ട് അവർ അച്ഛനേയും അമ്മയേയും എങ്ങനെ നോക്കുമോ അതിന്റെ ആയിരം ഇരട്ടി സുഖത്തിലും സന്തോഷത്തിലുമാണ് ഞാൻ എന്റെ മാതാപിതാക്കളെ നോക്കുന്നത്. ഞാൻ അവരെ നോക്കേണ്ട ആവശ്യം ഇല്ലാഞ്ഞിട്ട് പോലും. അമ്മയ്ക്ക് ഇപ്പോൾ ഭയങ്കര സന്തോഷമാണ്. ഞാൻ ബിസിനസ് ചെയ്യാൻ ഇറങ്ങുമ്പോൾ അച്ഛന് വലിയ ടെൻഷൻ ആയിരുന്നു. ഇത്ര ചെറിയ വയസിൽ ഇതൊക്കെ എങ്ങനെ ശരിയാവും എന്നതായിരുന്നു പുള്ളിയുടെ ആശങ്ക'.

മക്കൾ സേഫ് ആയിരിക്കണമെന്നാണ്


'എല്ലാ മാതാപിതാക്കൾക്കും മക്കൾ സേഫ് ആയിരിക്കണമെന്നാണ്. സ്ഥിര ജോലിയുണ്ടെങ്കിൽ വരുമാനത്തെ കുറിച്ച് ആശങ്ക വേണ്ടല്ലോ, ബിസനസ് എന്നതിൽ വലിയ ആശങ്കയും സമ്മർദ്ദവുമൊക്കെയുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് ബിസിനസ് വുമൺ ആകണമെന്നതാണ് ആഗ്രഹം' ആരതി പറഞ്ഞു.

ബിസിനസിൽ ഒപ്പം കൂട്ടാതിരുന്നത്

'ആരേയും ബിസിനസിൽ ഒപ്പം കൂട്ടാതിരുന്നത് ബിസിനസ് സക്സസ് ആയെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും ആരതി പറയുന്നു. അഥവാ സംരംഭം പൊളിഞ്ഞ് പോകുകയാണെങ്കിൽ മാതാപിതാക്കളുടെ പണം കൊണ്ടുപോയി നശിപ്പിച്ചുവെന്ന പേര് വരരുതെന്നും ആഗ്രഹമുള്ളത് കൊണ്ട് കൂടിയാണ് അവരെ ഇതിലൊന്നും പെടുത്തിക്കാതിരുന്നത്', ആരതി പറഞ്ഞു. അതേസമയം ടൈം ട്രാവൽ ചെയ്ത് പറയുകയാണെന്നും അടുത്ത 5 വർഷത്തിനുള്ളിൽ മികച്ച സംരംഭക എന്ന പുരസ്കാരം ആരതിക്ക് കിട്ടുമെന്നുമായിരുന്നു റോബിന്റെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+