റോബിന്റെ പിആർ ആണോ കേരള പോലീസും? 'ഇടിച്ച് മൂക്കാമ്മണ്ട കറക്കും', പോസ്റ്റും കമന്റ്സും വൈറൽ
പോലീസ് പോസ്റ്റർ റോബിനും പങ്കിട്ടിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുകയാണ്.

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ചില പ്രകോപനപരമായ പ്രതികരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരന്നു. അതിലൊന്നായിരുന്നു തിരുവനന്തപുരം ഭാഷയിൽ ഒരിക്കൽ ബിഗ് ബോസിലെ സഹമത്സരാർത്ഥി കൂടിയായ ബ്ലസ്ലിക്കെതിരെ റോബിൻ നടത്തിയ പ്രതികരണം. ഫാൻ ഫൈറ്റിനിടയിൽ 'ഇടിച്ച് മൂക്കാമണ്ട' പൊട്ടിക്കും എന്നായിരുന്നു റോബിൻ പറഞ്ഞത്. 'കലിപ്പ് ലുക്കിൽ' റോബിൻ പറഞ്ഞ ഈ വാക്കുകൾ പെട്ടെന്ന് തന്നെ ട്രോളുകൾക്ക് കാരണമായി. ഇതിന് പിന്നാലെ നിരവധി ട്രോൾ വീഡിയോകളും എന്തിന് റിമിക്സ് പാട്ട് വരെ ഇറങ്ങി. ഇപ്പോഴിതാ റോബിന്റെ ഈ ഡയലോഗ് കേരള പോലീസും ഉപയോഗിച്ചിരിക്കുകയാണ്.

റോബിന്റെ 'ഇടിച്ച് മൂക്കാമണ്ട കറക്കും' ഡയലോഗ്
'ഇടിച്ച് മൂക്കാമണ്ട കറക്കും', സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം പ്രതിരോധ മുറകൾ സൗജന്യമായി പഠിക്കാം, കേരള പോലീസിൽ നിന്ന് തന്നെ. അടിക്കുന്നതിനൊപ്പം ഒരു അലറിവിളിയും കൂടി ആയാൽ അക്രമിയെ വളരെ വേഗത്തിൽ കീഴ്പ്പെടുത്താം', എന്ന വാക്കുകളോട് കൂടിയാണ് പോലീസ് കുറിപ്പ് പങ്കിട്ടത്. കേരള പോലീസിന്റെ ഈ കുറിച്ച് റോബിനും പങ്കിട്ടിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

റോബിന്റെ പിആർ ആണോ
ഇനി കേരള പോലീസ് റോബിന്റെ പി ആർ ആണെന്ന് പറയരുതെന്നാണ് റോബിൻ ആരാധകരുടെ കമന്റ്. റോബിൻ ഈ ഡയലോഗ് പറയുന്നതിനല്ലേ എല്ലാവരും പരിഹസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നോക്കൂ അത് എത്ര പേരെയാണ് ഇൻഫ്ലുവെൻസ് ചെയ്തിരിക്കുന്നതെന്ന്. അതുകൊണ്ട് തന്നെ ഇനിയും അത് റോബിന് പറയാം എന്നായിരുന്നു ചിലരുടെ കമന്റ്

റോബിനെ കേരള പോലീസ് അടക്കം പരിഹസിച്ചു
പലർക്കും പ്രശ്നമായ ഇത്തരം പ്രയോഗങ്ങൾ ഒടുവിൽ കേരള പോലീസിന് ഉപകാരപ്രദമായത് കണ്ടില്ലേയെന്നായിരുന്നു ചിലരുടെ പ്രതികരണം. റോബിൻ രാധാകൃഷ്ണന്റെ ശത്രുക്കളോടാണ് ഇതിന് നന്ദി പറയേണ്ടതെന്നും അവരാണ് ഈ വാക്കുകൾ ഇത്ര പോപ്പുലർ ആക്കിയതെന്നുമാണ് ചിലർ കുറിച്ചത്. അതേസമയം റോബിനെ കേരള പോലീസ് അടക്കം പരിഹസിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു ചിലർ പ്രതികരിച്ചത്.

റോബിന്റ അലർച്ചയേയും ഇത്തരം പ്രതികരണങ്ങളേയും
റോബിന്റ അലർച്ചയേയും ഇത്തരം പ്രതികരണങ്ങളേയും ചിലർ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. എന്നാൽ പരിഹാസം ഉയർത്തുന്നവർക്കും റോബിൻ ആരാധകർ മറുപടി നൽകുന്നുണ്ട്. പോലീസ് അവരുടെ പേജിൽ ആളുകളെ ബോധവത്കരിക്കാനുപയോഗിച്ച വാക്കുകളാണ്. അതിനെ പരിഹസിക്കുന്നതായി വരുത്തി തീർക്കുന്നത് ബോധമില്ലാത്താവരാണെന്നാണ് ഇവർ വാദിക്കുന്നത്. എന്തായാലും പോസ്റ്റർ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

റോബിനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട്
'മറ്റ് നടൻമാർ കളിക്കാത്തതെന്താണ്?, അമ്മ-സിസിഎൽ വിവാദത്തിലെ സത്യം'; അർജ്ജുൻ നന്ദകുമാർ പറയുന്നു
കഴിഞ്ഞ ദിവസം റോബിനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് സീസൺ 5 പ്രമോ എത്തിയപ്പോഴും ഡോക്ടറുടെ പേരില്ലാതെ ബിഗ് ബോസിനും രക്ഷയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. ഇത്തവണ ഒരു കലിപ്പൻ ഡോക്ടർ ഉണ്ടായോന്ന ചോദ്യമായിരുന്നു റോബിൻ ആരാധകരെ സന്തോഷിപ്പിച്ചത്. എന്നാൽ അത് പരിഹാസമായിരുന്നുവെന്നാണ് റോബിനെ വിമർശിക്കുന്നവർ പ്രതികരിച്ചത്.












Click it and Unblock the Notifications