Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെ കുറിച്ച് അയാൾ പറഞ്ഞത് കേട്ട് ആരതി പൊടിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി'; പ്രതികരിക്കണമെന്ന് സായ്

റോബിനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളാണ് റോബിൻ എന്നുമായിരുന്നു ശാലു ആരോപിച്ചത്

 robin8-1678346444.jpg -Properties

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായ ശാലു പേയാട് കഴിഞ്ഞ ദിവസം ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റോബിനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നയാളാണ് റോബിൻ എന്നുമായിരുന്നു ശാലു ആരോപിച്ചത്.

മുൻപ് റോബിനെ കൊണ്ടുള്ള പ്രശ്നങ്ങൾ സഹിക്ക വയ്യാതെ റോബിന്റെ ഭാവി വധു ആരതി തന്നെ കണ്ട് പരാതി പറഞ്ഞിരുന്നുവെന്നും ഇക്കൂട്ടത്തിൽ ശാലു ആരോപിച്ചിരുന്നു. ഒരിക്കൽ രാത്രി ആരതി പൊടി ആവശ്യപ്പെട്ടത് പ്രകാരം താൻ അവരേയും സുഹൃത്തിനേയും കണ്ടുവെന്നും റോബിനെ കുറിച്ചുള്ള അവരുടെ പ്രശ്നങ്ങൾ തന്നോട് അവർ സംസാരിച്ചുവെന്നുമായിരു്നു ശാലു പറഞ്ഞത്. അതേസമയം ശാലുവിന്റെ ആരോപണത്തിൽ ആരതിയും റോബിനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് യുട്യൂബ് വ്ലോഗർ സായ് കൃഷ്ണ. സായിയുടെ പ്രതികരണം വായിക്കാം

 ആരതിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി

ആരതിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി

വളരെ അടുപ്പത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ പിന്നീട് പിരിയുകയും അവർ അടുപ്പത്തിൽ ഉണ്ടായിരുന്ന കാലത്തെ ചില കാര്യങ്ങൾ പുറത്തുവിടുകയും ചെയ്യുമ്പോൾ അവിടെയാണ് ഇതിന്റെയെല്ലാം തുടക്കം. ആരതി പൊടിയെ രാത്രി വിളിച്ച് ഇറക്കി കൊണ്ട് പോയി റോബിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. സ്വാഭാവികമായും അത് കേൾക്കുന്ന ആളുടെ അവസ്ഥ എന്താകും. അതാണ് ദൗർഭാഗ്യകരമായി ആരതിക്കും സംഭവിച്ചത്. ആരതിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. സംഗതി കുറച്ച് സീരിയസായി. അവിടെ നിന്നാണ് കാര്യങ്ങളുടെ തുടക്കം. അതാണ് നടന്ന് കൊണ്ടിരിക്കുന്നത്.

 പൊടിയും റോബിനും ഈ വിഷയത്തിൽ

പൊടിയും റോബിനും ഈ വിഷയത്തിൽ


രാത്രി ഇരുവരും സംസാരിച്ചിട്ടുണ്ട്. അതിൽ ശാലു പേയാടിന്റെ ഭാഗമാണ് സ്ക്രീൻഷോട്ടും തെളിവുമൊക്കെ വെച്ച് ശാലു പുറത്ത് വിട്ടിരിക്കുന്നത്. അതിൽ തീയതിയൊക്കെ മാറി കിടക്കുന്നുണ്ട്. പൊടിയും റോബിനും ഈ വിഷയത്തിൽ റിയാക്ട് ചെയ്യുമോയെന്ന് അറിയില്ല. പറയണോ വേണ്ടയോ എന്നതൊക്കെ അവരുടെ തീരുമാനമാണ്. പക്ഷേ ഇതിൽ കേസ് കൊടുക്കണം എന്നൊക്കെ ചിലർ പറയുന്നുണ്ട്. പബ്ലിക് പ്ലാറ്റ്ഫോമിലാണഅ ഈ കാര്യങ്ങൾ നടക്കുമ്പോൾ കാണികൾക്ക് ഉത്തരം വേണ്ടി വരും. അതുകൊണ്ട് തന്നെ സ്വന്തം ഭാഗം വിശദീകരിക്കുന്നതാണ് നല്ലത്.

 ഒരാൾ പൊട്ടിത്തെറിക്കുകയും മറ്റൊരാൾ നിശബ്ദനായിരിക്കുകയും

ഒരാൾ പൊട്ടിത്തെറിക്കുകയും മറ്റൊരാൾ നിശബ്ദനായിരിക്കുകയും


അടുത്ത രണ്ട് പേർ പിരിയുമ്പോൾ അതിൽ ഒരാൾ ഇരുവരും തമ്മിലുള്ള ചാറ്റ് അടക്കം ഉള്ളവ പബ്ലിക്കിന് മുന്നിൽ പുറത്ത് വിട്ടാൽ അത് രണ്ട് കൂട്ടർക്കും ഒരുപോലെ പ്രശ്നമാണ്. ഒരാൾ പൊട്ടിത്തെറിക്കുകയും മറ്റൊരാൾ നിശബ്ദനായിരിക്കുകയും ചെയ്യും. അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത്.

 ശാലു പറഞ്ഞത് ആണോ കാരണം

ശാലു പറഞ്ഞത് ആണോ കാരണം


ആരതി പൊടി ഇറങ്ങി പോയി ശാലുവിനോട് സംസാരിച്ചുവെന്നത് സത്യമാണ്. പക്ഷേ ശാലു പറഞ്ഞത് ആണോ കാരണം അതോ വേറെന്തെങ്കിലും കാരണം ഉണ്ടോയെന്നത് ഡോക്ടറും പൊടിയും തന്നെ സംസാരിക്കണം. ഡോക്ടറുടെ കൈയ്യിലും പൊടിയുടെ കൈയ്യിലും ശാലുവിന്റെ കൈയ്യിലുമൊക്കെ നിരവധി ചാറ്റുകളും ഉണ്ടാകും. ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് കരുതിയിട്ടാകില്ലല്ലോ ഇവർ സൗഹൃദത്തിൽ ഇരിക്കുമ്പോൾ സംസാരിച്ചിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ പലതും ഇവർ മൂന്ന് പേരും പരസ്പരം സംസാരിച്ചിട്ടുണ്ടാകും.

 ക്ലാരിറ്റിയാണ് കൊടുക്കേണ്ടത്

ക്ലാരിറ്റിയാണ് കൊടുക്കേണ്ടത്


നമ്മുടെ സൗഹൃദ വലയത്തിൽ ഇരിക്കുമ്പോൾ പല മോശം കാര്യങ്ങളും സംസാരിച്ചിട്ടുണ്ടാകും. എന്നാൽ ഇത് പബ്ലിക്കിന് മുൻപിൽ വരുമ്പോൽ അത് ഓഡിറ്റ് ചെയ്യപ്പെടും. അപ്പോൾ ഒരുപാട് ചോദ്യങ്ങൾ വരും. അതിന് മറുപടി പറ്റുന്നില്ലെന്നാണെങ്കിൽ മൗനം ആയിരിക്കും ഉണ്ടാകുക. പറ്റുന്നുണ്ടെങ്കിൽ ആ ചോദ്യങ്ങൾക്കൊക്കെ ക്ലാരിറ്റിയാണ് കൊടുക്കേണ്ടത്.

 ആരതി സംസാരിക്കാൻ ഉണ്ടായ സാഹചര്യം

ആരതി സംസാരിക്കാൻ ഉണ്ടായ സാഹചര്യം

ശാലു പേയാടുമായി ആരതി സംസാരിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് ആരതി തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊരു വേർഷൻ ആണ് ശാലു പേയാട് പറയുന്നത്. അതുകൊണ്ട് ഈ സാഹചര്യത്തിൽ ആരതിക്കായിരിക്കും ഇക്കാര്യത്തിൽ വിശദീകരണം തരാൻ സാധിക്കുക. ആരതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷേ എന്നിരുന്നാലും ശാലുവിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകണം. നിശബ്ദത എല്ലായപ്പോഴും വർക്ക് ചെയ്യില്ല.ചീയാൻ നിൽക്കുന്നയാൾ അതിന് തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ മറുഭാഗത്ത് നിൽക്കുന്നയാൾ വിശദീകരണം കൊടുക്കുന്നതാണ് ഉത്തമം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+