Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്കില്ലേ?; തുറന്നടിച്ച് ആരതി പൊടി

അയാളെ സംബന്ധിച്ച് കഥകൾ മെനയലും കാര്യങ്ങൾ വളച്ചൊടിക്കുന്നതും വളരെ എളുപ്പമുള്ള കാര്യമാണെന്നും ആരതി കുറ്റപ്പെടുത്തി

 15-1678246188.jpg

കൊച്ചി: സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതി പൊടി. തങ്ങളെ ഇരുവരേയും തെറ്റിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നുവെന്നാണ് പേര് പറയാതെയുള്ള ആരതിയുടെ വിമർശനം. ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നതെന്നും ആരതി പൊടി പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരതിയുടെ പ്രതികരണം.

റോബിനെതിരെ ഗുരുതര ആരോപണങ്ങൾ ശാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാലുവിനെതിരെ ആരതി തുറന്നടിച്ചത്. വായിക്കാം

 റോബിനും ആരതിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ

റോബിനും ആരതിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ


'മാസങ്ങൾക്ക് മുൻപാണ് ഇത് സംഭവിക്കുന്നത്. അവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും നേരിട്ടുള്ളതായിരുന്നില്ല. അന്നത്തെ ദിവസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ആഴ്ചകൾക്ക് മുൻപേ തന്നെ അയാൾ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഞങ്ങൾ രണ്ട് പേർക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ അയാളും സുഹൃത്തുക്കളും ശ്രമിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ വളച്ചൊടിച്ച് ഞങ്ങളെ രണ്ട് പേരെയും അയാൾ കൈകാര്യം ചെയ്തു'

 ഡോക്ടർ റോബിനെതിരെ കഥകൾ മെനഞ്ഞു

ഡോക്ടർ റോബിനെതിരെ കഥകൾ മെനഞ്ഞു

'ചില കഥകൾ പറഞ്ഞ് അയാൾ എന്നെ മാനസികമായി തളർത്തി. മാത്രമല്ല അയാൾ എന്നെ കുറിച്ച് ഡോക്ടറോട് മറ്റ് ചില കഥകൾ പറഞ്ഞ് കൊടുത്തു.ഇതെല്ലാം എങ്ങനെ കളിക്കണമെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു. ആ റോൾ അയാൾ കൃത്യമായി ചെയ്യുകയും ചെയ്തു. ഡോക്ടർക്കെതിരെ കഥകൾ മെനഞ്ഞ് അയാൾ അതെന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്.

 റോബിന്റേയും തന്റേയും തെറ്റിധാരണകൾ മാറി

റോബിന്റേയും തന്റേയും തെറ്റിധാരണകൾ മാറി

എന്നാൽ ഞങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ തെറ്റിധാരണകൾ എല്ലാം മാറുകയും ഞങ്ങൾ അയാളെ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു.ഞങ്ങൾ അയാളെ ചേട്ടാ എന്നാണ് വിളിച്ചിരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെയായിരുന്നു ഞങ്ങൾ അദ്ദേഹത്തെ കണ്ടത്. ഒരു സഹോദരനെന്ന നിലയിലാണ് അദ്ദേഹം ഡോക്ടറുമായി ചങ്ങാത്തത്തിലായത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ജീവിതത്തിൽ അയാൾക്ക് ഉണ്ടായ റോൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 കാര്യങ്ങൾ വളച്ചൊടിക്കുന്നത് എളുപ്പം

കാര്യങ്ങൾ വളച്ചൊടിക്കുന്നത് എളുപ്പം


അയാളെ സംബന്ധിച്ച് കഥകൾ മെനയലും കാര്യങ്ങൾ വളച്ചൊടിക്കുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്.അത് അയാൾ ആ സമയത്ത് വളരെ നല്ല രീതിക്ക് തന്നെ നടത്തിക്കൊണ്ടിരുന്നു, കാരണം ഞങ്ങളുടെ ദൗർബല്യങ്ങളും അയാൾക്ക് അറിയാമായിരുന്നു. ആ ദിവസം ഇപ്പോഴും എന്നെ വല്ലാതെ വേട്ടയാടുന്നതാണ്. അതിനെ കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അയാൾക്ക് കുടുംബവും കുഞ്ഞുങ്ങളും ഉള്ളതിനാൽ ഒന്നും ഞാൻ പൊതുഇടത്ത് പറയാൻ ആഗ്രഹിക്കുന്നില്ല.

 ഇപ്പോഴുള്ളതെല്ലാം നഷ്ടപ്പെട്ടേക്കും

ഇപ്പോഴുള്ളതെല്ലാം നഷ്ടപ്പെട്ടേക്കും


ഞാൻ അതൊക്കെ പറഞ്ഞാൽ അയാൾക്ക് ഇപ്പോഴുള്ളതെല്ലാം നഷ്ടപ്പെട്ടേക്കും. എനിക്ക് അതിനോട് താത്പര്യമില്ല. അത് മാത്രമല്ല ഞാൻ അത് ഒരിക്കലും ചെയ്യുകയുമില്ല. ഡോക്ടറോട് യെസ് പറഞ്ഞത് മുതലാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തൊട്ട് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു.

 പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഇല്ലേ

പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഇല്ലേ

ഞാൻ എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചോട്ടെ. തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ? അതെല്ലാം ഒരു സ്ത്രീയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് അല്ലേ?, ആരതി പൊടി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+