Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹതാപം നേടാനുള്ള ഊള ശ്രമം, ചീപ്പ് പബ്ലിസിറ്റി, ഷെയിം ഓൺ യു റോബിൻ'; കടുത്ത വിമർശനം

24-1679463120.jpg -Pr

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന് വലിയ സ്വീകാര്യതയായിരുന്നു തുടക്കം മുതൽ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഷോ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴും റോബിൻറെ ആരാധ പിന്തുണയ്ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ ഉയർന്ന ചില വിവാദങ്ങൾ റോബിനെതരെ ആരാധകർക്കിടയിൽ കടുത്ത അമർഷത്തിനാണ് വഴിവെച്ചത്.

റോബിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ

റോബിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ


റോബിന്റെ മുൻ സുഹൃത്തായിരുന്ന ശാലു പേയാട് ആയിരുന്നു റോബിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയ്ത. റോബിൻ കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി എന്ത് ചെയ്യാനും തയ്യാറാണെന്നും പല ഇല്ലാക്കഥകളിലൂടെയും ആരാധകരെ വഞ്ചിക്കുകയാണെന്നുമായിരുന്നു ശാലു പേയാടിന്റെ ആരോപണം. റോബിന്റെ മറ്റൊരു സുഹൃത്തായ ആരവ് എന്ന യുവാവും ശാലുവിനൊപ്പം റോബിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

റോബിന്റെ പ്രതികരണം

റോബിന്റെ പ്രതികരണം

ആരാകരുടെ പിന്തുണ നേടാൻ അസുഖമാണെന്ന് പോലും അഭിനയിക്കാൻ റോബിൻ ശ്രമിച്ചെന്നായിരുന്നു ആരവ് ആരോപിച്ചത്. കണ്ടന്റ് ഉണ്ടാക്കാനായി ഛർദ്ദി ഉണ്ടെന്ന് അഭിനയിച്ചെന്നും അത് തന്നെ കൊണ്ട് വീഡിയോ പിടിപ്പിച്ചെന്നും ആരവ് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഗുരതര ആരോപണങ്ങൾ ഉയർന്നതോടെ ശാലുവിനും ആരവിനും എതിരെ റോബിനും രംഗത്തെത്തി. ഇരുവരുടേയും ആരോപണങ്ങൾ തള്ളിയ റോബിൻ ഒരു കോളേജ് പരിപാടിക്കിടെ പ്രകോപിതനായിട്ടായിരുന്നു ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

റോബിന്റെ വീഡിയോയ്ക്ക് വിമർശനം

റോബിന്റെ വീഡിയോയ്ക്ക് വിമർശനം


റോബിന്റെ ഈ നടപടി വലിയ വിമർശനങ്ങൾക്കായിരുന്നു വഴി വെച്ചത്. തുടർന്ന് തന്റെ പ്രതികരണ രീതി തെറ്റായി പോയെന്നും ക്ഷമ ചോദിക്കുകയാണെന്നും പ്രേക്ഷകരോടായി റോബിൻ വ്യക്തമാക്കി. എന്നാൽ റോബിന്റെ ഇത്തരം പ്രവൃത്തികൾ പ്രേക്ഷകരിൽ കടുത്ത അവമതിപ്പിനാണ് കാരണമായത്. അതിനിടെ ഇപ്പോഴിതാ റോബിൻ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെയും കടുത്ത വിമർശനമാണ് ഉയരുന്നത്. കൊച്ചിയിലെ ചിൽഡ്രൻസ് ഹോം സന്ദർശിക്കുന്ന റോബിന്റെ വീഡിയോയ്ക്ക് താഴെയാണ് വിമർശനം.ഇനി ആളുകളെ കയ്യിലെടുക്കാൻ ഇത് മാത്രമേ ഉള്ളൂ വഴി അല്ലേ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. ജനങ്ങൾ നല്ലൊരു അംഗീകാരം നൽകിയിട്ട് ജനങ്ങൾക്ക് തന്നെ പണി കൊടുക്കയല്ലേ റോബിൻ ചെയ്തത് എന്നാണ് ചിലർ കമന്റഅ ചെയ്തത്.

 മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നാണ്

മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നാണ്


മറ്റ് ചില കമന്റുകൾ ഇങ്ങനെ-'വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ.പ്രത്യേകിച്ച് ആർക്കെങ്കിലും സഹായം ചെയ്യുമ്പോൾ. ഇപ്പോൾ നിങ്ങൾക്കെതിരെ ഉയരുന്ന വാർത്തകൾ ഒക്കെ കാണുമ്പോൾ നിങ്ങളുടെ ഈ പ്രവൃത്തി കൊണ്ട് മനസിലാക്കാൻ സാധിക്കുന്നത് ഇപ്പോഴുണ്ടായ കേടുപാടുകളിൽ നിന്ന് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നാണ്, ഇനിയെങ്കിലും വളരാൻ ശ്രമിക്കൂ റോബിൻ', എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഷെയിം ഓൺ യു

ഷെയിം ഓൺ യു


കേരളത്തിലെ ജനങ്ങൾക്ക് നിങ്ങളുടെ ഫ്രോഡ് കളിയെല്ലാം മനസിലായി. ഫാൻസിന്റെ കണ്ണിൽ പൊടിയിടണം, അതിന് വേണ്ടിയാണ് ഇതൊക്കെ. സത്യം പറയാലോ നിങ്ങളെ പോലുള്ള ഒരാളെ ജീവിത്തതിൽ കണ്ടിട്ടില്ല. കുട്ടികളെ കാണാൻ ക്ലാസിലേക്ക് കയറുമ്പോൾ തന്നെ നിങ്ങൾ നോക്കുന്നത് ക്യാമറയാണ്. നല്ലത് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ചെയ്യൂ, ഇതൊക്കെ ഫ്രോഡ് വർക്കാണ്, ഷെയിം ഓൺ യു', മറ്റൊരു കമന്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+