കേട്ടതൊന്നുമല്ല സത്യം!,ബിഗ് ബോസ് സീസൺ 5ലെ മത്സാർത്ഥികൾ, റിജക്ഷൻ ലിസ്റ്റുമായി ശാലിനി നായർ..പക്ഷേ
സിനിമാ-സീരിയൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല മേഖലയിലുമുള്ളവരുടെ പേരുകൾ പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്

ബിഗ് ബോസ് സീസൺ 5 ഉടൻ എത്തുമെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. സിനിമാ-സീരിയൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പല മേഖലയിലുമുള്ളവരുടെ പേരുകൾ പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന പേരുകളിൽ ഇത്തവണ ആരൊക്കെ ഉണ്ട്, ഇല്ല എന്നത് സംബന്ധിച്ച് വീഡിയോ പങ്കുവെയ്ക്കുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനി നായർ. ശാലിനി വീഡിയോയിൽ പറയുന്നത്.

വിജേഷ് അവണൂർ ഉണ്ടാകുമോ?
'വിജേഷ് അവണൂർ, സ്വാന്തനം സീരിയലിലെ സേതു ഏട്ടനായി നമ്മുക്കെല്ലാവർക്കും വിജേഷിനെ അറിയാം. വളരെ അധികം കഷ്ടപ്പെട്ട്
കഠിാനാധ്വാനം ചെയ്ത് വന്നൊരി ആർട്ടിസ്റ്റാണ് അദ്ദേഹം. വിജേഷ് തന്നെ ഇക്കാര്യം പലതവണയായി അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്. ഗൾഫിൽ പോയി ജോലി ചെയ്യുകയും സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ തിരികെ വന്ന് ബാർബർ ഷോപ്പിലും ചിത്രകലാ അധ്യാപകനായും ജോലി ചെയ്ത് വരികയായിരുന്നു.

വിജേഷ് അറിയിച്ചിട്ടുണ്ട്
ടിക്ക് ടോക്കിൽ വീഡിയോകൾ ഒക്കെ ചെയ്ത് വരുമ്പോഴായിരുന്നു അദ്ദേഹത്തെ സ്വാന്തനം സീരിയലിന്റെ ഡയറക്ടർ വിളിക്കുന്നത്. അങ്ങനെയാണ് സീരിയയിൽ എത്തുന്നത്. അദ്ദേഹം ബിഗ് ബോസ് സീസൺ 5 ൽ എത്തുമെന്ന തരത്തിലുള്ള പ്രെഡിക്ഷൻ ലിസ്റ്റുകൾ വന്നപ്പോൾ അങ്ങനെയൊന്ന് ഇല്ലെന്നും താൻ ബിഗ് ബോസിലേക്ക് പോകുന്നില്ലെന്നും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ദിയ കൃഷ്ണയുടെ പ്രതികരണം
രണ്ടാമെത്ത വ്യക്തി ദിയ കൃഷ്ണയാണ്. ദിയയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായ സമയത്താണ് അവർ ബിഗ് ബോസിലേക്ക് എന്ന തരത്തിലുള്ള പ്രചരണങ്ങൾ വന്നത്. എന്നാൽ അവർ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്തിയിരുന്നു. മത്സരിക്കാൻ ഉള്ള സാഹചര്യമല്ലെന്നും എന്റെ ഫേസ് വെച്ച് പബ്ലിസ്റ്റിറ്റി ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവർ ഉണ്ടാക്കട്ടെ എന്നും അവർ പ്രതികരിച്ചിരുന്നു.

ബിഗ് ബോസ് അടിപൊളിയായിരിക്കുമെന്ന്
പാലാ സജി, അദ്ദേഹം ഓഡിഷനിൽ പങ്കെടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ അദ്ദേഹം ഇപ്പോഴത്തെ ലിസ്റ്റിൽ ഉണ്ടായിരിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സന്തോഷ് വർക്കിയാണ് അടുത്തയാൾ. ഞാൻ കൂടി വരികയാണെങ്കിൽ ബിഗ് ബോസ് അടിപൊളിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സന്തോഷ് വന്നാൽ കോമിക്ക് ആയിട്ടും അല്ലാതെയുമുള്ള കണ്ടന്റുകളുടെ പ്രവാഹമായിരുന്നേനെ.എന്നിരുന്നാലും അദ്ദേഹത്തെ ബിഗ് ബോസിന്റെ ടീം അദ്ദേഹത്തെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ഉണ്ടാകില്ല.

സീസൺ 5 ലെ പ്രെഡിക്ഷൻ ലിസ്റ്റിൽ
ടെക് വീഡിയോസിലൂടെ സുപരിചിതനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷെസാം ബിഗ് ബോസില്‍ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം തന്നെ താൻ ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹെയ്ദി സദിയയും ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജീവ നമ്പ്യാരുടെ പേരും സീസൺ 5 ലെ പ്രെഡിക്ഷൻ ലിസ്റ്റിൽ പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും അവരും

മറുപടി പറയാൻ തയ്യാറായി
പ്രതീക്ഷിക്കാത്ത കുറച്ച് പേരൊക്കെ ബിഗ് ബോസ് സീസൺ 5 ൽ പങ്കെടുക്കുന്നുണ്ട്. എത്ര കണ്ട് ചവിട്ടിത്താഴ്ത്തലുകൾ അനുഭവിച്ചിട്ടുണ്ടോ അത്രയും കണ്ട് തിരുത്തലുകളുമായി നമ്മളെ അറിയിക്കാൻ അതിന്റെയൊരു സാക്ഷ്യവുമായി വരുന്ന മത്സരാർത്ഥികൾ ഉണ്ട്. അത്രമാത്രം അപമാനം പേറി കൊണ്ട് ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്ന മത്സാരാർത്ഥികൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications