Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഡിയൻസ് പൾസ് അറിയാൻ കളർ കോഡ് വസ്ത്രം വരുത്തിച്ചാൽ എട്ടിന്റെ പണി; ബിഗ് ബോസ് 5 നെ കുറിച്ച് ശാലിനി നായർ

പുറത്തെ കാണികളുടെ പൾസ് അറിയാൻ കളർ കോഡ് വസ്ത്രങ്ങൾ മത്സരാർത്ഥികൾക്ക് നൽകുന്നുവെന്ന ആക്ഷേപവും ഉണ്ടായിരുന്നു.

Shalini Nair Reveals The Dos And Donts In Bigg Bos

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ഉടൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷോയെ കുറിച്ചുള്ള പുതിയ പ്രമോ കഴിഞ്ഞ ദിവസം ബിഗ് ബോസ് അണിയറപ്രവർത്തകർ പുറതുവിട്ടിരുന്നു.കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി എന്തൊക്ക പുതുമകളായിരിക്കും ഇത്തവണത്തെ സീസണിൽ ഉൾപ്പെടുത്തുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ബിഗ് ബോസ് മലയാളം സീസണുകളിൽ വലിയ ഓളം ഉണ്ടാക്കിയ സീസണായിരുന്നു സീസൺ 4. എന്നാൽ വലിയ ആക്ഷേപവും സീസണിനെതിരെ ഉയർന്നിരുന്നു. മത്സരാർത്ഥികളിൽ ചിലർ പിആർ നടത്തുന്നുണ്ടെന്നായിരുന്നു ഇതിലൊന്ന്. മാത്രമല്ല പുറത്തെ കാണികളുടെ പൾസ് അറിയാൻ കളർ കോഡ് വസ്ത്രങ്ങൾ മത്സരാർത്ഥികൾക്ക് നൽകുന്നുവെന്ന ആക്ഷേപവും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും ബിഗ് ബോസ് സീസൺ 5 ൽ നടക്കില്ലെന്ന് പറയുകയാണ് സീസൺ 4 ലെ മത്സരാർത്ഥിയായ ശാലിനി നായർ. തന്റെ യുട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാലിനിയുടെ പ്രതികരണം. മാത്രമല്ല ബിഗ് ബോസ് ഹൗസിൽ എന്തൊക്കെ അനുവദിനീയമാണെന്നും അല്ലെന്നും അടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ ശാലിനി പങ്കുവെയ്ക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 5 ൽ

ബിഗ് ബോസ് സീസൺ 5 ൽ

കഴിഞ്ഞ സീസൺ കഴിഞ്ഞപ്പോൾ ചില ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു. ആഴ്ചയിൽ അയക്കുന്ന വസ്ത്രങ്ങളിലൂടെ കോഡ് മനസിലാക്കാം എന്നത്. ചുവപ്പ് കൊടുത്താൽ ശ്രദ്ധിക്കണം, പച്ചകൊടുത്താൽ സേഫാണ് എന്നാണ് സൂചനകൾ.എന്നാൽ അങ്ങനെ യാതൊരു വിധ സൂചനകളും ആ സീസണിലെ അനുവദിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനുള്ള നടപടികളും ചാനലുകൾ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

 ബിഗ് ബോസിലേക്ക് കൊണ്ടുപോകാൻ കഴിയുന്നവ

ബിഗ് ബോസിലേക്ക് കൊണ്ടുപോകാൻ കഴിയുന്നവ

ഹൗസ്മേറ്റ്സിന് കൊണ്ടുപോകാൻ കഴിയുന്നത് ആകെയൊരു സ്യൂട്ട് കേസും പിന്നെയൊരു ബാഗുമാണ്. മൂന്ന് ഫോട്ടോ ഗ്രാഫുകൾ നമ്മൾ മത്സരാർത്ഥികളുടെ ഫോട്ടോ ഗ്രാഫുകൾ നമ്മുക്ക് കൊണ്ട് പോകാൻ സആധിക്കാം. എന്നാൽ മതപരമായിട്ടുള്ള ഫോട്ടോകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. ആരാധനാ രൂപങ്ങളും കൊണ്ട് പോകാൻ അനുവദിക്കില്ല. പതിനെട്ട് വയസിൽ താഴെയുള്ളവരാണെങ്കിൽ നിങ്ങളുടെ കുട്ടികൾ അല്ലെങ്കിൽ അവരുടെ ഫോട്ടോ കൊണ്ട് പോകാനും അനുമതി തേടണം.

മതപരമായ പുസ്തകങ്ങൾ അനുവദിക്കില്ല

മതപരമായ പുസ്തകങ്ങൾ അനുവദിക്കില്ല

മതപരമായ പുസ്തകങ്ങൾ, ജപമാല, കൊന്ത പോലുള്ള സാധനങ്ങൾ കൊണ്ട് പോകാൻ അനുവദിക്കില്ല. ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട യാതൊരു ഡിവൈസും അനുവദിക്കില്ല.സാധാരണ ബുക്കുകൾ പോലും അനുവദനീയമല്ല. ചീട്ട്, എംപിത്രി പ്ലയർ, ഐപോഡ്സ്,കലണ്ടർ എന്നിവയും പാടില്ല. ദൃശ്യമാധ്യമങ്ങളൊടൊക്കെ വിടപറഞ്ഞുള്ള മൂന്ന് മാസമാണ് അവിടെ. അത്തരത്തിലുള്ള കാര്യങ്ങളൊക്കെ നിയന്ത്രണം ഉണ്ട്.

ഇലക്ട്രോണിക്സ് സാധനങ്ങൾ ഉപയോഗിക്കരുത്

ഇലക്ട്രോണിക്സ് സാധനങ്ങൾ ഉപയോഗിക്കരുത്

ഡ്രഗ്സ് ആന്റ് നർക്കോട്ടിക്സിനെ കുറിച്ചാണ് മറ്റൊന്ന്. അതൊന്നും അവിടെ കൊണ്ട് പോകാൻ പാടില്ല. സിഗരറ്റോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിപൽ അത് ബിഗ് ബോസ് അനുവദിക്കുന്ന സമയത്ത് മത്സരാർത്ഥികൾക്ക് കൊടുക്കുമായിരിക്കും. സ്ലീപ്പിങ് പിൽ ആണെങ്കിലും ഡോക്ടർ പ്രിസ്ക്രിപ്ഷണനോട് കൂടിയെ കരുതാനാകൂ. ഇലക്ട്രോണിക്സ് സാധനങ്ങൾ ഉപയോഗിക്കരുത്, നെയിൽ കട്ടർ പോലും അനുവദനീയമല്ല.

പ്രിന്റുള്ള വസ്ത്രങ്ങൾ ബിഗ് ബോസിൽ ധരിക്കരുത്

പ്രിന്റുള്ള വസ്ത്രങ്ങൾ ബിഗ് ബോസിൽ ധരിക്കരുത്

പ്രിന്റുള്ള വസ്ത്രങ്ങൾ, സൺ ഗ്സാസ്, ക്യാഷോ ചെക്കോ എന്നിവയൊന്നും ആവശ്യമില്ല. അതൊക്കെ കരുതിയിട്ടുണ്ടെങ്കിൽ പ്രൊഡക്ഷൻ ടീം അതെല്ലാം വാങ്ങി വെയ്ക്കും. മ്യൂസിക്കൽ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അതും ഒഴിവാക്കണം. വില കൂടിയ ആഭരണങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ അത് നമ്മുടെ സ്വന്തം റിസ്കിൽ ആയിരിക്കണം കൊണ്ടുപോകേണ്ടത്.
ക്യാമറയുടെ വിഷ്വലൈസേഷന് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രങ്ങൾ ഒന്നും കൊണ്ട് പോകാൻ സാധിക്കില്ല. അതൊക്കെ പ്രൊഡക്ഷൻ ടീം നിർദ്ദേശം തരും.

കളർകോഡ് വെച്ച് വസ്ത്രമയക്കാൻ സാധിക്കില്ല

കളർകോഡ് വെച്ച് വസ്ത്രമയക്കാൻ സാധിക്കില്ല


ഇത്തവണ കളർകോഡ് വെച്ച് മത്സരാർത്ഥികൾക്ക് ആഴ്ചയിൽ വസ്ത്രമയച്ച് കൊടുക്കാൻ സാധിക്കില്ലെന്നത് തന്നെയാണ്. പ്രത്യേകിച്ച് ഒരു ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ. അതിനുള്ള നടപടികളൊക്കെ ചാനൽ തുടങ്ങി കഴിഞ്ഞു. നമ്മൾ കൊണ്ട് പോകുന്ന വസ്ത്രവും കളറുമെല്ലാം അവർ നോട്ട് ചെയ്യുന്നുണ്ട്. കള്ളത്തരം കാണിച്ചാൽ ഏത് നിമിഷവും നമ്മൾ പുറത്താക്കപ്പെടാം', ശാലിനി നായർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+