Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് മലയാളം സീസൺ 5 ലേക്ക് നക്ഷത്ര കണ്ണുള്ള രാജകുമാരി'; സസ്പെൻസ് പൊട്ടിച്ച് ശാലിനി നായർ

shalini-nair-1675755423.jpg -

കൊച്ചി: ബിഗ് ബോസ് സീസൺ 4 പോലെ തന്നെ അടിമുടി സർപ്രൈസ് നിറഞ്ഞതായിരിക്കും സീസൺ 5 എന്നാണ് സൂചനകൾ. കഴിഞ്ഞ തവണത്തേത് പോലെ തന്നെ എന്തെങ്കിലും പ്രത്യേക ആശയങ്ങൾ അടിസ്ഥാനപ്പെടുത്തിയാകുമോ ഇത്തവണത്തെ സീസൺ എന്ന ആകാംക്ഷ പ്രേക്ഷകർക്കിടയിൽ ഉണ്ട്. അത് പോലെ തന്നെ മത്സരാർത്ഥികളുടെ കാര്യത്തിലും.

സർപ്രൈസ് പൊട്ടിച്ച് ശാലിനി നായർ

സർപ്രൈസ് പൊട്ടിച്ച് ശാലിനി നായർ


സിനിമാ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർ തുടങ്ങി വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പലരുടേയും പേരുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്. എന്നിരുന്നാലും ആരൊക്കെയാകും എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടെ ഇപ്പോഴിതാ ഒരു സർപ്രൈസ് പൊട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ശാലിനി നായർ. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായുള്ള ക്യൂ ആന്റ് എ സെഷനിലൂടെയാണ് ശാലിനിയുടെ പ്രതികരണം.

 പ്രമോ വീഡിയോ ഷൂട്ട് ഉടനെ

പ്രമോ വീഡിയോ ഷൂട്ട് ഉടനെ


ബിഗ് ബോസ് സീസൺ 5 നെ കുറിച്ചുള്ള വിശേഷങ്ങൾ നേരത്തേ തന്നെ ശാലിനി പങ്കിട്ടുരന്നു. ഷോ മാർച്ചിന് മുൻപ് തുടങ്ങുമെന്നുള്ള വിവരം ശാലിനിയായിരുന്നു ആരാധകരെ അറിയിച്ചത്. മാത്രമല്ല ഇത്തവണ സീസൺ 5 ലേക്ക് പ്രേക്ഷകരിൽ നിന്നുള്ള ഒരാൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നും ഇത് സംബന്ധിച്ച പ്രമോ വീഡിയോ ഷൂട്ട് ഉടനെ തുടങ്ങുമെന്നും കഴിഞ്ഞ ദിവസം ശാലിനി അറിയിച്ചിരുന്നു.

ഒരു നക്ഷത്ര കണ്ണുള്ള രാജകുമാരി ഉണ്ട്

ഒരു നക്ഷത്ര കണ്ണുള്ള രാജകുമാരി ഉണ്ട്

ഇതിന് പിന്നാലെയാണ് ഇപ്പോൾ മത്സരാർത്ഥികൾ ആരൊക്കെയാകുമെന്നുള്ള ആരാധകരുടെ ചോദ്യത്തിന് ചില സൂചനകൾ ശാലിനി പുറത്തുവിട്ടത്. മത്സരാർത്ഥികളെ കുറിച്ച് വിവരം പങ്കുവെയ്ക്കാമോയെന്ന ചോദ്യത്തിന് ഒരു മുൻ മത്സരാർത്ഥി എന്ന നിലയിൽ താൻ അത് പറയാൻ പാടുള്ളതല്ല. പക്ഷേ ഇത്തവണ ഒരു നക്ഷത്ര കണ്ണുള്ള രാജകുമാരി ഉണ്ട്. നമ്മുക്ക് കാത്തിരുന്ന് കാണും എന്നായിരുന്നു ശാലിനി നൽകിയ മറുപടി.

സ്വപ്നം കാണൂ ഉറപ്പായും ഒരിക്കൽ ഫലം കാണും

സ്വപ്നം കാണൂ ഉറപ്പായും ഒരിക്കൽ ഫലം കാണും

ബിഗ് ബോസ് സീസൺ 5 നെ കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ റിവ്യൂ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ശാലിനി ആരാധകരോടായി പറഞ്ഞു. അതേസമയം തങ്ങളെ പോലെ സാധാരണക്കാർക്ക് ഇത്തവണ ബിബിയിലേക്ക് അവസരം ലഭിക്കുമോയെന്ന ചോദ്യത്തിന് ശ്രമിച്ചാൽ തീർച്ചയായും എന്നായിരുന്നു ശാലിനിയുടെ മറുപടി.കോമണർ ഓഡിഷൻ അനൗൺസ് ചെയ്യാൻ പോകുകയാണ്. മിസ് ആക്കാതെ ട്രെ ചെയ്യണം. സ്വപ്നം കാണൂ ഉറപ്പായും ഒരിക്കൽ ഫലം കാണും', ശാലിനി ആരാധകരോടായി പറഞ്ഞു.

തിരിച്ചടിയാകുമോയെന്ന ചർച്ച

തിരിച്ചടിയാകുമോയെന്ന ചർച്ച


ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് 7 മാസം കഴിഞ്ഞെങ്കിലും സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും വിവാദങ്ങളും ഇപ്പോഴും തുടരുകയാണ്. പലരും ഇപ്പോഴും ലൈം ലൈറ്റിൽ ഉണ്ട്. സീസൺ 5 വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കഴിഞ്ഞ സീസൺ താരങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുന്നത് തിരിച്ചടിയാകുമോയെന്ന ചർച്ച ബിഗ് ബോസ് ആരാധർക്കുണ്ട്. ഇത് സംബന്ധിച്ച് ശാലിനിയോടും ചിലർ ചോദ്യമുയർത്തി.

റോബിന്റെ വിവാഹ നിശ്ചയത്തിന്

റോബിന്റെ വിവാഹ നിശ്ചയത്തിന്


'പ്രത്യേക ശ്രമങ്ങളൊന്നും നടക്കുന്നില്ല.സ്വാഭാവികമായും പുതിയ സീസൺ വരുമ്പോൾ പുതിയ മത്സരാർത്ഥികൾ വരുമ്പോൾ കൂടുതൽ ചർച്ചകളുടെ ഭാഗമാകുമല്ലോ' എന്നായിരുന്നു ഇതിന് ശാലിനി നൽകിയ മറുപടി. അതിനിടെ ബിഗ് ബോസ് മത്സാർത്ഥിയായിരുന്ന റോബിന്റെ വിവാഹ നിശ്ചയത്തിന് ശാലിനി പോകുമോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എന്നാൽ എൻഗേജ്മെന്ഡറ് വിളിച്ചിട്ടില്ലെന്നും കല്യാണം ഉണ്ടല്ലോ വിളിക്കും അപ്പോൾ പോകാം എന്നുമായിരുന്നു ശാലിനി മറുപടി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+