Get Updates
Get notified of breaking news, exclusive insights, and must-see stories!

'തീപ്പൊരി പെണ്‍കുട്ടികളാണ് വരുന്നത്: സീസണ്‍ ഫൈവില്‍ മൂന്നാം നാള്‍ മുതല്‍ അടി പ്രതീക്ഷിക്കാം'

ബിഗ് ബോസ് സീസണ്‍ ഫൈവ് തുടങ്ങാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. പുതിയ സീസണ്‍ മാർച്ച് മാസത്തോടെ ആരംഭിക്കുമെന്ന് അനൌദ്യോഗിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഭൂരിപക്ഷം മത്സരാർത്ഥികളുടേയും ഓഡീഷന്‍ പൂർത്തിയായി കഴിഞ്ഞു, ഇനി വൈല്‍ഡ് കാർഡ് എന്‍ട്രികളുടേയും കാര്യത്തില്‍ മാത്രമാണ് തീരുമാനമാവേണ്ടതുള്ളെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ് ബിഗ് ബോസില്‍ പോവാന്‍ ആഗ്രഹിക്കുന്നവർക്കും ഇത്തവണ ബിഗ് ബോസിലേക്ക് സെലക്ട് ചെയ്തവർക്കും ഉപകാരപ്പെടുന്ന രീതിയില്‍ ചില ഉപദേശങ്ങളുമായി ബിഗ് ബോസ് സീസണ്‍ ഫോർ താരം ശാലിനി നായർ രംഗത്ത് വന്നിരിക്കുന്നത്.

താരങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ

താരങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പറയുന്ന കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ഇത്രയും ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ശാലിനിക്ക് കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കാമായിരുന്നില്ലേയെന്ന് ചോദിക്കും. ശരിയാണ് ബുദ്ധിയില്ലാതെ പോയി. ആ മണ്ടത്തരം ഒരിക്കലും നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കാനാണ് ഇപ്പോള്‍ ഞാനിത് പറയുന്നതെന്നും ശാലിനി വ്യക്തമാക്കുന്നു.

ബിഗ് ബോസ് മാർച്ചില്‍ തുടങ്ങാന്‍ സാധ്യതയില്ലെന്ന്

ബിഗ് ബോസ് മാർച്ചില്‍ തുടങ്ങാന്‍ സാധ്യതയില്ലെന്ന് ചിലർ പറയുന്നത് കേട്ടു. എന്നാല്‍ എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു വിവരം എന്താണെന്ന് വെച്ചാല്‍ മാർച്ച് അവസാനത്തോടെ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ ബിഗ് ബോസ് സീസണ്‍ ഫെവ് ആരംഭിക്കും. ഏപ്രിലിലേക്ക് കടക്കുമെന്ന് തോന്നുന്നില്ല.

അതുകൊണ്ട് തന്നെ എനിക്ക് അറിയാവുന്ന

കഴിഞ്ഞ വർഷം മാർച്ച് 25 നാണ് ഞങ്ങള്‍ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. അതുവരെ ക്വാറന്റൈനൊക്കെ ഉണ്ടായിരുന്നു. 27-ാം തിയതി ടെലിക്കാസ്റ്റ് ആംരഭിക്കുകയും ചെയ്തു. ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുന്നത് കൊണ്ടും മുന്‍ മത്സരാർത്ഥിയായത് കൊണ്ടും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പറയുന്നില്ല. അങ്ങനെ എല്ലാം വെളിപ്പെടുത്തുന്നത് ശരിയുമല്ലെന്നും ശാലിനി വ്യക്തമാക്കുന്നു.

Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് പുലിക്കുട്ടികളാണെന്നാണ് അറിയാന്‍ സാധിച്ചത്. പെണ്‍കുട്ടികളൊക്കെ അത്രയും സ്മാർട്ടാണ്. മൂന്നാമത്തെ ദിവസം മുതല്‍ അടി പ്രതീക്ഷിക്കാം. അങ്ങനത്തെ പിള്ളേരാണ് വരാന്‍ പോവുന്നത്. അടിപൊളി സെലക്ഷനാണ് ഇപ്രാവശ്യം കഴിഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികളുടെ കാര്യം പറയുകയാണെങ്കില്‍ തീപ്പൊരി പാറിക്കുന്നവരാണെന്നാണ് അറിയാന്‍ സാധിച്ചത്.

മൂന്നാമത്തെ ദിവസം മുതല്‍ തന്നെ അടിപൊടി

മൂന്നാമത്തെ ദിവസം മുതല്‍ തന്നെ അടിപൊടി ബഹളമായിരിക്കും. ഇവരെല്ലാവരും കഴിവുള്ളർ തന്നെയാണ്. ഓഡീഷന്‍സ് മുഴുവനായി കഴിഞ്ഞു എന്ന് പറയാനായിട്ടില്ല. ഇപ്പോഴും ഓഡീഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി അപേക്ഷകളാണ് ഇപ്രാവശ്യം ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് മത്സരിക്കാന്‍ വേണ്ടി ലഭിച്ചിരിക്കുന്നത്.

അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിച്ചിട്ടില്ല

അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിച്ചിട്ടില്ല. ചിലരെ തിരഞ്ഞെടുക്കുന്നു, ഓഡീഷന്‍ നടക്കുന്നു, ചിലരെ മാറ്റി നിർത്തുന്നു. എന്തായാലും ഓഡീഷന്‍ ഇപ്പോഴും നടക്കുന്നു. ഡമ്മി മത്സരാർത്ഥികളുടെ കാര്യം അടുത്തിടെ ചില വീഡിയോയില്‍ കണ്ടിരുന്നു. എട്ട് വീതം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മൈക്ക് ഉള്‍പ്പടേയുള്ള സജ്ജീകരണങ്ങളുടെ പ്രവർത്തനം അറിയാന്‍ വേണ്ടി ഡമ്മി മത്സരാർത്ഥികള്‍ ഇറക്കും. അത് മലയാളത്തില്‍ മാത്രമല്ല എല്ലാഭാഷകളിലുമുണ്ടെന്നും ശാലിനി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+