Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ സജിയും ജിയ ഇറാനിയും ബിഗ് ബോസ് മലയാളം 4 ലേക്ക്? ഈ 2 പേർക്കും സാധ്യത?

തിരുവനന്തപുരം; ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും വൻ സ്വീകാര്യതയാണ് തുടക്കം മുതൽ തന്നെ പരിപാടിക്ക് ലഭിച്ചത്. ഇതുവരെ 3 സീസണുകളാണ് ബിഗ് ബോസിന് മലയാളത്തിൽ ഉണ്ടായത്. ഇപ്പോഴിതാ നാലാമത്തെ സീസൺ ഉടനെത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള താരങ്ങളുടെ സാധ്യത ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്. വിശദമായി വായിക്കാം

1

മലയാളത്തിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടായിരുന്നു ബിഗ് ബോസ് ആദ്യ സീസൺ നടന്നത്. പേർളി മാണി, നടൻ സാബുമോൻ തുടങ്ങിയവരായിരുന്നു മത്സരാർത്ഥികൾ. വാശിയേറിയ മത്സരത്തിനൊടുവിൽ സാബു മോൻ ഒന്നാം സീസൺ വിജയിയായി. രണ്ടാം സീസണിലും മികച്ച മത്സരാർത്ഥികളായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്.

2

സെലിബ്രിറ്റി താരങ്ങൾ ഉണ്ടായിരുന്നില്ലേങ്കിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു രണ്ടാമത്തെ സീസൺ. മത്സരാർത്ഥികളിൽ ഏറെ പിന്തുണ നേടിയ രജിത് കുമാർ സഹമത്സരാർത്ഥിയോട് കാണിച്ച പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങൾ പരിപാടിയുടെ റീച്ച് ഉയർത്തിയിരുന്നു. അതേസമയം മത്സരം മുറുകുന്നതിനിടെ കൊവിഡ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് പരിപാടി പാതിവഴിയിൽ നിർത്താൻ കാരണമായി. രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചതുമില്ല.

3

ഇതിന് പിന്നാലെ മൂന്നാം സീസൺ ആരംഭിച്ചെങ്കിലും മറ്റ് രണ്ട് സീസണുകളിൽ നിന്നും വ്യത്യസ്തമായി അത്ര ശ്രദ്ധ നേടിയ താരങ്ങളായിരുന്നില്ല പരിപാടിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ തുടക്കം വലിയ ആരാധക പിന്തുണ പരിപാടിക്ക് ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് മത്സരം കടുക്കുകയും മത്സരാർത്ഥികൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നതായിരുന്നു കാഴ്ച. അതേസമയം മൂന്നാം സീസണിനും കൊവിഡ് വില്ലനായി. പകുതിക്ക് വെച്ച് ഷോ അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തിയിരുന്നു. നടൻ മണിക്കുട്ടനായിരുന്നു മൂന്നാം സീസണിലെ വിജയി.

4

ഇപ്പോഴിതാ നാലാം സീസണിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയോടെ അടുത്ത സീസൺ തുടങ്ങാനുള്ള സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് കേസുകൾ ഉയര്‌‍ന്ന സാഹചര്യത്തിൽ ഷോ തുടങ്ങാൻ മാർച്ചോ ഏപ്രിലോ ആയേക്കുമെന്ന് പറയുകയാണ് വ്ലോഗർ ആയ രേവതി.

5

മുംബൈയിൽ വെച്ചായിരിക്കാം സീസൺ ഫോർ നടക്കുന്നത്. അതേസമയം കൊവിഡ് സാഹചര്യം ആയതിനാൽ ഒന്നും ഉറപ്പ് പറയാൻ സാധിക്കില്ലെന്നും രേവതി യുട്യൂബ് വീഡിയോയിൽ പറഞ്ഞു.കഴിഞ്ഞ രണ്ട് തവണയും മലയാളം ബിഗ് ബോസ് നേരിട്ട പ്രതിസന്ധി കൊവിഡ് കേസുകളായിരുന്നു. അതിനാൽ ഇക്കുറിയും അത്തരമൊരു സാഹചര്യത്തിലേക്ക് പോകരുതെന്നും കേസുകൾ എല്ലാം കുറഞ്ഞതിന് ശേഷം മാത്രമേ ഷോ ആരംഭിക്കാവൂ എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായമെന്നും രേവതി പറഞ്ഞു.

6

ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യത ഉള്ള ചില പേരുകളും രേവതി പങ്കുവെച്ചു. താൻ പറയുന്നത് സാധ്യത പേരുകൾ മാത്രമാണെന്നും ഉറപ്പ് ഇല്ലെന്നും വീഡിയോയിൽ പറയുന്നു. സാധ്യത പറയുന്ന പേരുകൾ ഇവയാണ്-യു ട്യൂബിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയനായ
പാലാ സജിയുടെ പേരാണ് ആദ്യത്തേത്.വളരെ ചുരുങ്ങിയ കാലം കൊണ്ട് ടിക് ടോക്കില്‍ തന്റെതായ ഒരു ആരാധകരെ കണ്ടെത്തിയ താരമാണ് സജി. റിട്ടയേഡ് എസ് ഐയാണ് അദ്ദേഹം. പല സിനിമാ താരങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ സജിക്കുണ്ട്.

7

രണ്ടാമത്തെ പേരായി പറയുന്നത് മോഡലും നടനുമായ ജിയ ഇറാനിയുടെ പേരാണ്. മോഡലായ ജിയ ഇറാനിയുടെ പേര് ബിഗ് ബോസ് സീസൺ 3 യുടെ സമയത്തായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. സീസൺ 3 മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ജിയ പുറത്തുവിട്ടതോടെയായിരുന്നു ഇത്.

8

നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ജിയയ്ക്ക് ഉണ്ട്. നേരത്തേ ബിഗ് ബോസിലേക്ക് വിളിച്ചാൽ താൻ പോകുമെന്നും പങ്കെടുക്കാൻ വലിയ താത്പര്യമാണെന്നും ജിയ ഇറാനി പറഞ്ഞിരുന്നു. കോമഡി താരം
അസീസ്, സന്തോഷ് പണ്ഡിറ്റ് എന്നിവരുടെ പേരുകളും രേവതി പ്രെഡിക്റ്റ് ചെയ്യുന്നുണ്ട്.

9

നേരത്തേ ശ്രീലക്ഷ്മി അറക്കൽ, ടിക്ക് ടോക്കർ ആയ അഖിൽ സി ജെ സിക്സസസ്, നടൻ അനീഷ് രവി, നടി ലക്ഷ്മി പ്രിയ ,കൊല്ലം സുധി, ബിനു അടിമാലി ,ലിന്റോ റോണി, നടി സുബി സുരേഷ്, ചക്കപ്പഴ ഫെയിം ശ്രുതി രജനികാന്ത്, നടൻ വിനോദ് കോവൂർ, നടി അനാർക്കലി മരയ്ക്കാർ, രാജേഷ് ഹെബ്ബാർ എന്നിവരുടെ പേരുകളും സാധ്യതയായി രേവതി പങ്കുവെച്ചിരുന്നു.

Recommended Video

cmsvideo
    ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+