കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ റോഡില്‍.. വണ്ടി നിര്‍ത്തി റോബിന്‍, ഇതാണ് താരം; സിനിമാക്കാരെ വെല്ലും
ബിഗ് ബോസ് എല്ലാ സീസണിലും റോബിന്‍ രാധാകൃഷ്ണനോളം ശ്രദ്ധിക്കപ്പെട്ടവര്‍ ഉണ്ടാകില്ല. അത്രയേറെ ആരാധകരാണ് റോബിനുള്ളത്

ബിഗ് ബോസ് മലയാളത്തിലെ ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എങ്കിലും റോബിന്‍ രാധാകൃഷ്ണനോളം ബിഗ് ബോസ് ഉപകരിച്ച മറ്റൊരാളുണ്ടാവില്ല.
ഷോ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റോബിന്‍ രാധാകൃഷ്ണന്‍ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് മാസങ്ങളായിട്ടും ഇപ്പോഴും റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ തടിച്ച് കൂടും. അതിനാല്‍ തന്നെ റോബിന്‍ രാധാകൃഷ്ണനെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി വിളിക്കാന്‍ പലരും തിരക്ക് കൂട്ടാറുമുണ്ട്. ഇതിനോടകം നിരവധി പൊതുപരിപാടികളില്‍ റോബിന്‍ രാധാകൃഷ്ണന്‍ പങ്കെടുത്ത് കഴിഞ്ഞിട്ടുമുണ്ട്.

റോബിന് വെച്ചടി വെച്ചടി കയറ്റം
കൂടാതെ നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായും റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നുണ്ട്. ഇതിനോടൊപ്പം സിനിമ എന്ന സ്വപ്‌നത്തിലേക്കും പതിയെ നടന്നടുക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍ രാധാകൃഷ്ണന്റെ ആരാധകര്‍ ഇതിനെല്ലാം പിന്തുണയുമായി കൂടെ ഉണ്ട് താനും. അത് വെളിവാക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കൊല്ലം പറവൂരില്‍ ഉണ്ടായത്.

നടുറോഡില്‍ വണ്ടി നിര്‍ത്തി റോബിന്‍
തന്നെ കാണാനായി കാത്ത് നിന്ന നാട്ടുകാര്‍ക്ക് വേണ്ടി കാര്‍ നിര്‍ത്തി എല്ലാവര്‍ക്കുമൊപ്പം സെല്‍ഫി എടുക്കുന്ന റോബിന്‍ രാധാകൃഷ്ണന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിന്റെ വീഡിയോ റോബിന്‍ രാധാകൃഷ്ണന്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ റോബിന്‍ രാധാകൃഷ്ണനെ കാണാനായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

ചുറ്റുകൂടി ആബാലവൃദ്ധം ജനങ്ങള്‍
ആരേയും നിരാശരാക്കാതെ റോബിന്‍ രാധാകൃഷ്ണന്‍ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിക്കായി പോസ് ചെയ്യുന്നുമുണ്ട്. ഇതിനിടെ സുഖമില്ലാത്തെ ഒരു വൃദ്ധയെ അവര്‍ നില്‍ക്കുന്ന അടുത്തേക്ക് പോയി റോബിന്‍ രാധാകൃഷ്ണന്‍ വിശേഷങ്ങള്‍ ആരായുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. നടുറോട്ടില്‍ റോബിന്‍ രാധാകൃഷ്ണന്‍ നില്‍ക്കുന്നത് കണ്ട് വഴിയാത്രക്കാരും വന്ന് സ്‌നേഹം പങ്ക് വെക്കുന്നുണ്ട്.

സിനിമാ താരങ്ങള്‍ക്ക് പോലും കിട്ടില്ല
സിനിമാ താരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്‌നേഹപ്രകടനമാണ് റോബിന്‍ രാധാകൃഷ്ണന് ലഭിക്കുന്നത് എന്നും സാധാരണക്കാരോട് ഇത്രത്തോളം വിനയത്തോടെ ഇടപെടുന്ന മറ്റൊരു സെലിബ്രിറ്റി ഇല്ല എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. റോബിന്‍ രാധാകൃഷ്ണന്റെ വീഡിയോയ്ക്ക് താഴെ റിയലി ബ്ലെസ്ഡ് എന്ന് പ്രതിശ്രുത വധു ആരതി പൊടിയും കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കാന്‍ നിന്ന് കൊടുക്കുന്ന റോബിന്റെ ക്ഷമക്ക് അവാര്‍ഡ് കൊടുക്കണം എന്നാണ് മറ്റൊരു കമന്റ്.

വിവാഹം ഉടന്‍
അതേസമയം നടിയും മോഡലും സംരഭകയുമായ ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകും എന്ന് റോബിന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ റോബിന്‍ രാധാകൃഷ്ണന്‍ ആരതി പൊടിയുടെ വീട്ടില്‍ കുടുംബവുമൊത്ത് പോയി പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയിരുന്നു. വിവാഹ നിശ്ചയം ഫെബ്രുവരി 10 നും 20 നും ഇടയിലായിരിക്കും.

ആരാധകരുടെ പൊടിറോബ്
ബിഗ് ബോസിന് ശേഷം നടന്ന ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതി പൊടിയെ റോബിന്‍ രാധാകൃഷ്ണന്‍ പരിചയപ്പെടുന്നത്. അന്ന് ആരതി പൊടി റോബിന്‍ രാധാകൃഷ്ണനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു. പിന്നീട് തങ്ങള്‍ സൗഹൃദത്തിലാവുകയായിരുന്നു എന്നും ആ സൗഹൃദം പ്രണയത്തില്‍ ചെന്നെത്തുകയായിരുന്നു എന്നും റോബിന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ആരതി പൊടിക്കും സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുണ്ട്.












Click it and Unblock the Notifications