'അഖിൽ മാരാരുടെ ഗെയിം പ്ലാൻ അയ്യപ്പനും ഭക്തിയും, എങ്ങനെ വിറ്റാലും അരിയാണ്'; സായ് കൃഷ്ണ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ 18 മത്സരാർത്ഥികളിൽ ഒരാളാണ് സംവിധാകനായ അഖിൽ മാരാർ. ബിഗ് ബോസിലേക്ക് അഖിൽ പോകുന്നതിന് മുൻപ് മുൻകൂറായി ഒരു വീഡിയോ തയ്യാറാക്കി അഖിൽ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. താൻ വലതുപക്ഷരാഷ്ട്രീയ രാഷ്ട്രീയം പിൻപറ്റുന്ന ആളാണെന്നും താൻ ബിഗ് ബോസിൽ എത്തിയതിന് കാരണം സ്വാമി അയ്യപ്പനാകാം എന്നുമൊക്കെയായിരുന്നു വീഡിയോയിൽ അഖിൽ പറഞ്ഞത്.
ഇപ്പോഴിതാ അഖിലിന്റെ ഈ വീഡിയോയ്ക്കെതിരെയും 'സ്ട്രാറ്റജികൾക്കെതിരേയുമെല്ലാം രൂക്ഷവിമർശനം ഉയർത്തുകയാണ് യുട്യൂബ് വ്ലോഗർ സായ് കൃഷ്ണ.
സായ് കൃഷ്ണയുടെ വാക്കുകളിലേക്ക്-'അഖിൽ മാരാർ ഏതോ ലെവലിൽ ആണ് പോയിക്കോണ്ടിരിക്കുന്നത്. മോഹൻലാൽ അഖിലിനെ ഇൻട്രഡ്യൂസ് ചെയ്യുന്നതിനിടെ മൗണ്ട് എവറെസ്റ്റ് കയറിയ കഥയും ജ്യോതിഷമൊക്കെയാണ് പറയുന്നത്. ഇതെന്താണ് അമ്പലമാണോ? അഖിൽ പറഞ്ഞത് ലാലേട്ടൻ ഒരു ആക്ടറാണ് ഞാനൊരു ഡയക്ടറും, താങ്കൾ എന്നെ ചീത്തപറയുമ്പോൾ അതൊരിക്കലും ഒരു ആക്ടർ ഡയറക്ടറെ ചീത്ത പറയുന്നത് പോലെ ആകില്ലെന്നായിരുന്നു.

ബിഗ് ബോസിലേക്കാണ് അയാൾ കയറി പോകുന്നത്. അല്ലാതെ സിനിമ സെറ്റിലേക്കല്ല, ഇത് സിനിമയല്ലല്ലോയെന്ന് ലാലേട്ടനും മറുപടി കൊടുത്തു. ലാലേട്ടൻ അവിടെ നിർത്തിയത് മാരാരുടെ ഭാഗ്യം. അടുത്ത എപ്പിസോഡിൽ എന്തായാലും കിട്ടിക്കോളും.
അഖിൽ മാരാരുടെ ഗെയിം വീണ്ടും അയ്യപ്പനാണ്. ഈ ലോകത്ത് ആർക്കും വിൽക്കാൻ പറ്റുന്നയാളാണ് 'അയ്യപ്പൻ' എന്നാണ് തോന്നുന്നത്. ആർക്കും 'അയ്യപ്പൻ' ഫാക്ടർ എങ്ങനെ വിറ്റാലും അരിയാണ്. അതാണ് അവസ്ഥ. അദ്ദേഹം ബിഗ് ബോസിൽ കയറുമ്പോൾ പറയുന്നത് എന്റെ പ്രവൃത്തികൾ അല്ലെങ്കിൽ എന്റെ കർമ്മ എന്നൊന്നുമല്ല, അയ്യപ്പൻ എന്നാണ്.
ഭക്തി ലൈൻ പിടിച്ച് പോകാനാണ്. ഈ ഷോ കാണുന്ന ഒരുപാട് ഭക്തൻമാർ ഉണ്ട്. അവരാലോചിക്കും നമ്മുടെ കുട്ടി, അയ്യപ്പ ഭക്തൻ അതിനകത്തുണ്ട്, ആ ലൈനാണ് അഖിൽ മാരാർ ആദ്യമേ പിടിക്കാൻ നോക്കിയിട്ടുള്ളത്. എന്തായാലും നല്ല സ്ട്രാറ്റജി ആണ്. കുടുംബത്തിലെ ഒരു മകനായി , പെൺകുട്ടികൾക്ക് സഹോദരനായി അങ്ങനെ കുടുംബത്തിലെ ഒരാളായി കാണണമെന്നാണ് അഖിൽ പറയുന്നത്. അങ്ങനെ എല്ലാ സ്ഥാനത്തും കയറി ഇരിക്കും.

കഴിഞ്ഞ സീസണിലും ഉണ്ടായിരുന്നു അങ്ങനെ അനിയനും മകനും സഹോദരനുമെല്ലാമായി ഒരാൾ.ഭക്തിയായി, വീട്ടിൽ അനിയനായി ഏട്ടനായി, എല്ലാമായി. ബിഗ് ബോസിൽ പോയി രാഷ്ട്രീയം പറയാൻ പാർട്ടി ഓഫീസാണല്ലോ, നന്നായി കളിച്ചാൽ കപ്പ് കിട്ടും. അഖിൽ മാരാർ എന്ന മത്സരാർത്ഥിയുടെ സ്ട്രാറ്റജി തുറന്ന് കാട്ടാനാണ് ഞാൻ ശ്രമിക്കുന്നത്.
പുറത്ത് പ്രിപെയർ ചെയ്ത് ഒരു വീഡിയോ ഒക്കെ തയ്യാറാക്കി വെച്ച് ബിഗ് ബോസിലേക്ക് പോകുമ്പോൾ അതിനകത്ത് പണികൾ ഉണ്ടാകും. ഭക്തിയും വലതുപക്ഷ രാഷ്ട്രീയവുമൊക്കെ വെച്ചിട്ടാണ് അഖിൽ മാരാർ ബിഗ് ബോസിലേക്ക് പോയിരിക്കുന്നത്. എന്നാൽ ബിഗ് ബോസ് തുടങ്ങിയപ്പോൾ കണ്ടത് അയാൾ സൈഡ് ലൈൻ ആയി നൽക്കുന്നതാണ്.
ഒരാൾ മുട്ടാൻ വന്നാൽ അവരോട് ഏറ്റുമുട്ടാൻ അഖിൽ മാരാറിന് സാധിക്കും, എന്നാൽ ആരും മുട്ടാൻ വന്നില്ലെങ്കിൽ താൻ എന്ത് ചെയ്യും എന്ന രീതിയിലാണ് പുള്ളി നിൽക്കുന്നത്. ഒരു ദിവസമല്ലേ ആയിട്ടുള്ളൂ, കണ്ടറിയാം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്.
ഈ സീസണിൽ പ്രേമങ്ങൾ ഉണ്ടാകാം, ഇന്ന് വരേണ്ട പ്രമോയിൽ കത്തി കയറുന്ന വൈബർ ഗുഡിനേയും ജുനൈസിനേയും ഒക്കെ കണ്ടിരുന്നു, നടക്കട്ടെ, എല്ലാം പൊട്ടി തുടങ്ങിയിട്ടുണ്ട്, പൊട്ടി തുടങ്ങണം, അപ്പോൾ മാത്രമേ ബിഗ് ബോസ് ഉണ്ടാകുകയുള്ളൂ. ബാംഗ്ലൂരിൽ ആദ്യമായി ഫെമിനിസം കൊണ്ടുവന്ന വൈബർ ഗുഡ് ദേവു ആദ്യം മുതലെ എയറിലായിട്ടുണ്ട്. പഴയ വീഡിയോ ഒക്കെ പൊങ്ങി തുടങ്ങിയിട്ട്. എല്ലാം എന്താവും എന്ന് കണ്ടറിയാം.












Click it and Unblock the Notifications