Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടിവീരൻ അനിയൻ മിഥുൻ, അമല ഷാജി, ഹനാൻ, വൈബർ ഗുഡ് ദേവു..'; ബിഗ് ബോസ് 5 തകർക്കും

Bigg Boss Season 5

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ഇനി വെറും നാല് നാൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 26 ന് പുതിയ സീസൺ ലോഞ്ച് ചെയ്യും. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായ ഇക്കുറി വൻ പുതുമയുമായിട്ടാണ് ബിഗ് ബോസ് എത്തുന്നതെന്നാണ് സൂചന. എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

സൂചനയുമായി പ്രമോ വീഡിയോ

സൂചനയുമായി പ്രമോ വീഡിയോ

ഇത്തവണ ബിഗ് ബോസിൽ ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. പല പേരുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. സിനമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം ഇക്കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അതിനിടെ മത്സരാർത്ഥികളെ കുറിച്ച് കൂടുതൽ സൂചന നൽകുന്ന പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വുഷു ലോക ചാമ്പ്യൻ ഉണ്ട്

വുഷു ലോക ചാമ്പ്യൻ ഉണ്ട്

ചൊവ്വാഴ്ച പുറത്തുവന്ന പ്രമോയിൽ അവതാരകനായ മോഹൻലാൽ പറയുന്നത് ഒരു വുഷു ലോക ചാമ്പ്യൻ ഉണ്ട് ഇത്തവണ ബിഗ് ബോസിൽ എന്നാണ്. ആയോധന കലയായ വുഷുവിൽ ലോക ചാമ്പ്യനായ അനിയൻ മിഥുൻ ആണ് മോഹൻലാൽ സൂചന നൽകിയ മത്സരാർത്ഥിയെന്നാണ് ഇതോടെ സോഷ്യൽ മീഡിയയിലെ ചർച്ച. തൃശ്ശൂർ നാട്ടിക സ്വദേശിയാണ് അനിയൻ മിഥുൻ. കഴിഞ്ഞ വർഷം തായ്ലാന്റിൽ നടന്ന ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022ട യിൽ അനിയൻ മിഥുൻ സ്വർണം നേടിയിരുന്നു.

വൈറൽ റീൽ താരം അമല ഷാജിയാണോ?

വൈറൽ റീൽ താരം അമല ഷാജിയാണോ?

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മിഥുൻ അനിയൻ എത്തിയാൽ ബിഗ് ബോസ് സീസൺ 5 ൽ തീപാറുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ബിഗ് ബോസിന്റെ തിങ്കളാഴ്ച പുറത്ത് വന്ന വീഡിയോയിൽ സോഷ്യൽ മീഡിയ സൂപ്പർ താരം ഇക്കുറി ഷോയിൽ ഉണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇതോടെ അത് വൈറൽ റീൽ താരം അമല ഷാജിയാണോയെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

 3 മില്യണിലധികം ആരാധകർ

3 മില്യണിലധികം ആരാധകർ

ഇൻസ്റ്റഗ്രാമിൽ 3 മില്യണിലധികം ആരാധകർ ഉള്ളതാരമാണ് അമല ഷാജി. മലയാളിയായ അമലയ്ക്ക് തമിഴ്നാട്ടിലും വലിയ ആരാധക പിന്തുണയുണ്ട്. അമല പങ്കുവെയ്ക്കുന്ന റീൽ വീഡിയോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അനുകൂലിക്കുന്നവരെ പോലെ പന്നെ വിമർശകരും അമല ഷാജിക്ക് ഏറെയുണ്ട്. അമല എത്തിയാൽ അത് സോഷ്യൽ ലോകത്ത് വൻ ചർച്ചകൾക്ക് വഴിവെയ്ക്കുമെന്നാണ് ആരാധകർ പറയുന്നത്.

അസ്ല മാർലി, മോഡലും ഇൻഫ്ലുവൻസറുമായ ഹനാൻ

അസ്ല മാർലി, മോഡലും ഇൻഫ്ലുവൻസറുമായ ഹനാൻ

ഇവരെ കൂടാതെ സംവിധാകൻ ഒമർ ലുലു, അഖിൽ മാരാർ, നടൻ ജേക്കബ് ജോൺ, മുൻഷി രഞ്ജിത്ത്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ജുനൈസ്,വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി മേനോൻ, ട്രാൻസ്ജെന്റർ ആക്ട്രസ് നദീറ മെഹ്റിൻ, നടൻ നെൽസൺ, യുട്യൂബർ അസ്ല മാർലി, മോഡലും ഇൻഫ്ലുവൻസറുമായ ഹനാൻ, സീരിയൽ താരം റെനീഷ റെഹിമാൻ, നടി ആഞ്ജലീന മരിയ , മോഡലും ഡാൻസറുമായ അമൃത സജു തുടങ്ങിയ പേരുകളും ചർച്ചയാകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+