Get Updates
Get notified of breaking news, exclusive insights, and must-see stories!

സർപ്രൈസ് നിറച്ച് ഞെട്ടിക്കാൻ ബിഗ് ബോസ് 5; കോൾ വന്നെന്ന് ബിനു അടിമാലി, പക്ഷെ.. സീക്രട്ട് ഏജന്റും?

ബിഗ് ബോസ് സീസൺ 5 മാർച്ചിന് മുൻപ് ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

photo-2023-02-02-12-26-39-1675321018.jpg -Pr

കൊച്ചി: ബിഗ് ബോസ് സീസൺ 5 മാർച്ച് 26 ന് മുൻപ് തുടങ്ങുമെന്ന സൂചനകൾ വന്നതോടെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി കഴഞ്ഞു. സിനിമാ-സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തുടങ്ങി നിരവധി പേരുകൾ ചർച്ചയിൽ ഇടംപിടിക്കുന്നുണ്ട്. അതിനിടയിൽ ഇതാ ചിലർ തങ്ങൾക്ക് ബിഗ് ബോസിൽ നിന്നും കോൾ ലഭിച്ചതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. നടൻ ബിനു അടിമാലിയാണ് ഇതിലൊരാൾ. താരം പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു

ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു


കഴിഞ്ഞ സീസൺ മുതൽ തന്നെ നടനും ഹാസ്യ കലാകാരനുമായ ബിനു അടിമാലിയുടെ പേര് ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. എന്നാൽ മിമിക്രി കലാകാരനായ കുട്ടി അഖിലായിരുന്നു സീസൺ 4 ൽ എത്തിയത്. ഇത്തവണയും ബിനുവിന് വലിയ സാധ്യത ഉണ്ടെന്നാണ് പ്രവചനങ്ങൾ. അതിനിടയിലാണ് ഇപ്പോൾ താരം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുന്നത്.

ബിഗ് ബോസിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന്

ബിഗ് ബോസിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന്


ബിഗ് ബോസിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന് ബിനു പറയുന്നു. എന്നാൽ വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിയാ്ത സാഹചര്യമാണെന്നും അങ്ങനെ മാറി നിൽക്കേണ്ടി വന്നാൽ താൻ തകർന്ന് പോകുമെന്നുമാണ് ബിനു പറയുന്നു.'എന്നെ പിടിച്ച് 90 ദിവസം പൂട്ടിയിട്ടാൽ എനിക്ക് വട്ടായി പോക്കും. ബിഗ് ബോസിൽ നിന്ന് ഒരു ഓഫർ വരികയെന്നുള്ളതൊക്കെ വലിയ ഭാഗ്യമാണ്. എന്നാൽ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുകയെന്നുള്ളത് വളരെ പേടിയുള്ള കാര്യമാണ്', ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു അടിമാലി പറഞ്ഞു.

 നടി ബീനാ ആന്റണിയുടേത്

നടി ബീനാ ആന്റണിയുടേത്


അതേസമയം ബിനുവിനെ പോലെ തന്നെ ചർച്ചയായ പേരായിരുന്നു നടി ബീനാ ആന്റണിയുടേത്. ബീന തനിച്ചോ അല്ലെങ്കിൽ ഭർത്താവ് മനോജുമായി ചേർന്നോ ബിഗ് ബോസിൽ എത്തിയേക്കുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ബിഗ് ബോസിൽ നിന്ന് യാതൊരു കോളും ബീനയ്ക്ക് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മനോജ് വ്യക്തമാക്കി.

ആരതി പൊടി ബിഗ് ബോസിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ

ആരതി പൊടി ബിഗ് ബോസിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ

നേരത്തേ ബിഗ് ബോസ് മല്ലു ടോക്സ് എന്ന യുട്യൂബ് ചാനൽ അവതാരക രേവതിയും തനിക്ക് ബിഗ് ബോസിൽ നിന്നും കോൾ ലഭിച്ചതായി പറഞ്ഞിരുന്നു. കുഞ്ഞുള്ളതിനാൽ പോകാൻ സാധിക്കില്ലെന്നായിരുന്നു താൻ അറിയിച്ചതെന്നും രേവതി പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിന്റെ ഭാവി വധു ആരതി പൊടി ബിഗ് ബോസിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം റോബിൻ തള്ളിയിരുന്നു. ആരതിക്ക് ബിഗ് ബോസിലേക്ക് പോകാൻ താത്പര്യമില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കരുത്തർ

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കരുത്തർ


ഇത്തവണ പ്രക്ഷേകർക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കരുത്തർ തന്നെയാകും ഷോയിൽ അണിനിരക്കുകയെന്നാണ് സൂചനകൾ. സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന യുട്യൂബ് വ്ലോഗർ സായിയുടെ പേരാണ് ഇക്കൂട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. അടുത്തിടെ നടൻ ഉണ്ണി മുകുന്ദൻ വിവാദമായുമായി ബന്ധപ്പെട്ട് സായിയുടെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സായ് മത്സരാർത്ഥിയായെത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് റോബിനും പറഞ്ഞിരുന്നു.

പുതുമകളോടെയായിരിക്കും സീസൺ 5 എത്തുക

പുതുമകളോടെയായിരിക്കും സീസൺ 5 എത്തുക

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കൊറിയൻ മല്ലു എന്ന് അറിയപ്പെടുന്ന ഡോ സനോജ് റെജിനോള്‍ഡ്,സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്‍, അനുശ്രീ എന്നിവരുടെ പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ വിവാദത്തിൽ റോബിനെതിരെ രംഗത്തെത്തിയ സംവിധായകൻ അഖിൽ മാരാറും ബിഗ് ബോസിലേക്ക് എത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. വിളിച്ചാൽ താൻ പോകുമെന്നും ഈ ഷോ ഒന്നുമല്ലെന്ന് തെളിയിച്ച് വരുമെന്നും അഖിൽ പ്രതികരിച്ചിരുന്നു. എന്തായാലും ആരൊക്കെ എത്തുമെന്ന് ഉറപ്പിക്കണമെങ്കിൽ ഷോ തുടങ്ങാൻ കാത്തിരിക്കുക തന്നെ വേണം. അതേസമയം ഇത്തവണ അൽപം പുതുമകളോടെയായിരിക്കും സീസൺ 5 എത്തുക, ഷോയുടെ ടൈറ്റിൽ സ്പോൺസറയാ എയർടെൽ മുഖേന ഒരു മത്സരാർത്ഥിയെ പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കുമത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+