'അവന്‍ മാറി നിന്ന് എന്റെ സന്തോഷം കാണുകയായിരുന്നു... അവനും കരഞ്ഞു'; മാരാരെക്കുറിച്ച് ഷിജു
മലയാളം സീസണ്‍ 5 ല്‍ എല്ലാവരും ചര്‍ച്ച ചെയ്ത സൗഹൃദമായിരുന്നു അഖില്‍ മാരാര്‍-ഷിജു കോംബോ. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൗഹൃദം എന്നാണ് ഈ കൂട്ടുകെട്ടിനെ പലരും വിശേഷിപ്പിക്കുന്നത്. സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ വിജയി ആയപ്പോള്‍ ഷിജു അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ഇവരുടെ സൗഹൃദം മുന്‍പത്തേത് പോലെ മുന്നോട്ട് പോകുകയാണ്.
ഇപ്പോഴിതാ അഖില്‍ മാരാരുമായി എങ്ങനെയാണ് സൗഹൃദം രൂപപ്പെട്ടത് എന്ന് പറയുകയാണ് ഷിജു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷിജുവിന്റെ പ്രതികരണം. തങ്ങളെ രണ്ട് പേരേയും ഒന്നിപ്പിച്ചത് സിനിമയാണ് എന്ന് ഷിജു പറയുന്നത്. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റും തങ്ങള്‍ക്കിടയില്‍ എന്നും നടന്നിരുന്നു എന്നും ഷിജു പറഞ്ഞു. ഷിജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

''സിനിമയാണ് ഞങ്ങളെ കണക്ട് ചെയ്യിപ്പിച്ചത്. ആ ഒരു കണക്ഷന്‍ ഞങ്ങള്‍ക്ക് വലിയ ബോണ്ടിംഗ് ആയി. ഫ്യൂച്ചറില്‍ എന്ത് ചെയ്യണം എന്നുള്ള ചിന്ത വന്നു. അങ്ങനെ ഒരു സഹോദര ബന്ധത്തേക്കാള്‍ വലിയ കണക്ഷന്‍ വന്നു. എന്റെ പല ഇമോഷന്‍സും അവന്‍ മനസിലാക്കി. സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് എന്ന് പറഞ്ഞാല്‍ സംസാരിച്ച് കഴിഞ്ഞ് രണ്ട് പേരും സ്വന്തം വീട്ടിലേക്ക് പോകുന്ന തരത്തിലായിരിക്കും.
ഇത് 100 ദിവസം ഞങ്ങള്‍ ഒരു വീട്ടില്‍ 24 മണിക്കൂറും ഒന്നിച്ചുണ്ടായിരുന്നു. ഫാമിലി വീക്കിന്റെ രണ്ട് മൂന്ന് ദിവസം മുന്‍പ് മാരാര്‍ എന്റെ ഇമോഷന്‍സ് നിരീക്ഷിക്കുന്നുണ്ട്. ഫാദേഴ്‌സ്‌ഡേ കഴിഞ്ഞിട്ടുള്ള ദിവസങ്ങളില്‍ എന്റെ ഫീലിംഗ്‌സ് അവന്‍ കണ്ട് കൊണ്ടിരിക്കുകയാണ്. അവന്‍ അപ്പോള്‍ എന്റെ അടുത്ത് വന്നിട്ട് ചേട്ടാ ഒന്നുമില്ല, ഒരു പ്രശ്‌നവുമില്ല ഒരു കുഴപ്പവും ഉണ്ടാകില്ല എന്നൊക്കെ പറയുന്നുണ്ട്.
അപ്പോള്‍ ഇവര്‍ പെട്ടെന്ന് വന്ന് കഴിഞ്ഞപ്പോഴേക്ക് ഇവന്റെ ഉള്ളില്‍ ഭയങ്കര ഇമോഷന്‍സ് കിടക്കുന്നുണ്ട്. ഞാന്‍ ഹാപ്പിയാണോ എന്നാണ് അവന്‍ നോക്കുന്നത്. ഞാന്‍ ഹാപ്പിയായ മൊമന്റ് അവന്‍ എന്‍ജോയ് ചെയ്ത് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവന് സംസാരിക്കാന്‍ പറ്റുന്നില്ല ശരിക്കും. അപ്പോള്‍ അവന്‍ ആ മൊമന്റും എന്റെയും ഭാര്യയുടേയും മകളുടേയും സന്തോഷവുമൊക്കെ കണ്ടിട്ട് അവന്‍ അവിടെ ഡിസ്റ്റര്‍ബ് ചെയ്യേണ്ട എന്ന് കരുതി നില്‍ക്കാണ്.
ആ സ്‌പേസ് അവന്‍ എനിക്ക് തന്നതാണ്. അതിനകത്ത് കയറി അവന്‍ ഇടപെടാന്‍ നിന്നില്ല. അവനത് കണ്ട് കൊണ്ടിരിക്കുകയായിരുന്നു. പിന്നെ പുറത്തിറങ്ങിയാലും സംസാരിക്കാമല്ലോ. നിങ്ങള്‍ക്ക് കിട്ടുന്ന സമയത്തില്‍ ഞാന്‍ ഇടപെടേണ്ട എന്ന് കരുതിയതാണ് എന്നാണ് അവന്‍ പറഞ്ഞത്.''












Click it and Unblock the Notifications