ഗായിക അഭയ ഹിരൺമയി ബിഗ് ബോസ് സീസൺ 5 ലേക്ക്? മത്സരാർത്ഥികൾ ഇവർ? തീ പാറും

മാർച്ച് 26 നാണ് ബിഗ് ബോസ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 5 ലോഞ്ച് ചെയ്യുന്നത്. ഷോയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. മത്സരാർത്ഥികളെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപുള്ള ഡമ്മി മത്സരാർത്ഥികൾ ഹൗസിനുള്ളിലേക്ക് പ്രവേശിച്ചുവെന്നുള്ള റിപ്പോർട്ടുകളൊക്കെ പുറത്തുവരുന്നുണ്ട്.
ഇത്തവണ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ആരാധകർക്കിടയിൽ സജീവമാണ്. പല പ്രെഡിക്ഷൻ ലിസ്റ്റുകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സീസൺ 5 ൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ചില പേരുകളാണ് ചർച്ചയാകുന്നത്.

ഉണ്ണി മുകുന്ദൻ-സായ് കൃഷ്ണ വിവാദത്തിൽ
സംവിധായകൻ അഖിൽ മാരാറിന്റെ പേരാണ് ഇക്കൂട്ടത്തിൽ ഒന്ന്. ഉണ്ണി മുകുന്ദൻ-സായ് കൃഷ്ണ വിവാദത്തിൽ മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ അഖിൽ മാരാർ രംഗത്തെത്തിയതോടെയാണ് അഖിലിന്റെ പേര് ബിഗ് ബോസ് ചർച്ചകളിലും ഇടംപിടിച്ചത്. ബിഗ് ബോസിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചാൽ താൻ പോകുമെന്ന് അഖിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോയിൽ പോയി മത്സരിക്കുകയെന്നത് ഒന്നുമല്ലെന്ന് തെളിയിക്കാൻ താൻ പോയി വരുമെന്നും എന്നാൽ ആളുകൾക്ക് തന്നെ ഇഷ്ടമാകണമെന്നില്ലെന്നുമായിരുന്നു അഖിൽ പറഞ്ഞത്.

നടൻ അദ്രി ജോയ് എത്തുമോ?
നടൻ അദ്രി ജോയ്-സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയ്ക്കാണ് അദ്രിയെ പലർക്കും പരിചയം. അദ്രിയുടെ പല പാരഡി ഗാനങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടവയാണ്. തല്ലുമാല എന്ന ടൊവീനോ ചിത്രത്തിലൂടെയാണ് അദ്രിയുടെ സിനിമാ അരങ്ങേറ്റം. ഒരു സിനിമാ താരം സീസൺ 5 ൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ അത് അദ്രിയാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

നടിയും നർത്തകിയുമായ ശാലു മേനോന്റെ പേരും
നടി ശാലു മേനോൻ- നടിയും നർത്തകിയുമായ ശാലു മേനോന്റെ പേരും പട്ടികയിൽ ഉണ്ട്. സീരിയലുകളിൽ നിലവിൽ ശാലു സജീവമല്ല. മറ്റൊരു സീരിയൽ താരമായ തട്ടീം മുട്ടീം ഫെയിം മനീഷയുടെ പേരും ചർച്ചകളിൽ ഉണ്ട്. നേരത്തേ നടി ഉമ നായർ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവർ അത്തരം അഭ്യൂഹങ്ങൾ തള്ളിയിരുന്നു.

ബിഗ് ബോസിലേക്ക് ഇല്ലെന്നായിരുന്നു
സോഷ്യൽ മീഡിയയിലെ വൈറൽ താരം ശ്രീദേവി വൈബർ ഗുഡിന്റെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം ഫോളോവേഴ്സുള്ള താരമാണ് വൈബർ ദേവു. എന്നാൽ നേരത്തേ ആരാധകരുടെ ചോദ്യത്തിന് താൻ ബിഗ് ബോസിലേക്ക് ഇല്ലെന്നായിരുന്നു അവർ വ്യക്തമാക്കിയത്. മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജുനൈസിന്റെ പേരും അഭ്യൂഹങ്ങളിൽ ഉണ്ട്. ഫൺ വീഡിയോ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജുനൈസ്.

നടിയും മോഡലുമായ ജിസ്മയും
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ താടിക്കാരനും ഭാര്യ സൂസനും സീസൺ 5 ലേക്ക് എത്തുമോ? സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്ന കാറ്റഗറിയിൽ നിന്ന് ഇരുവരും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ചർച്ചകൾ. നടിയും മോഡലുമായ ജിസ്മയുx സീസൺ 5 ൽ ഉണ്ടാകാനുള്ള സാധ്യതകൾ പ്രവചിക്കുന്നുണ്ട്.

ഗായിക അഭയ ഹിരൺമയി എത്തുമോ?
അഭയ ഹിരൺമയി ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങളിലുണ്ട്. ഇക്കുറി ഒരു ഗായിക സീസണിൽ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ കരിയറുമായി മുന്നോട്ട് പോകുകയാണ് അഭയ. എന്തായാലും അവർ ബിഗ് ബോസിൽ എത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. അഭയയെ കൂടാതെ നടൻ ഷിജു, ജോൺ ജേക്കബ് തുടങ്ങിയവരുടെ പേരുകളും അഭ്യൂഹങ്ങളിൽ ഉണ്ട്. എന്നാൽ ആരൊക്കെയാകും യഥാർത്ഥത്തിൽ പോരാടാനെത്തുകയെന്നത് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications