Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 5 കളറാകുമോ? ഷാസ് മുഹമ്മദിനും വന്നു ബിബിയിൽ നിന്ന് കോൾ..താരം പറയുന്നു

bigboss4-1676372941.jpg

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ശരിക്കും മാർച്ച് അവസനത്തോടെ തുടങ്ങുമോ? ആരൊക്കെയാകും ഇക്കുറി ഏറ്റുമുട്ടാൻ എത്തുന്നത്? ബിബി ആരാധകർ എല്ലാം വലിയ ആകാംക്ഷയിലാണ്. പുതിയ പതിപ്പിനെ കുറിച്ചുള്ള പലവിധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമായി തന്നെ നടക്കുന്നുണ്ട്. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള സാധ്യത പട്ടികളും പുറത്തുവരുന്നുണ്ട്.

മാർച്ച് അവസാനത്തോടെ ബിഗ് ബോസ് സീസൺ 5

മാർച്ച് അവസാനത്തോടെ ബിഗ് ബോസ് സീസൺ 5

മാർച്ച് അവസാനത്തോടെ ഷോ ആരംഭിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വന്നത്. പ്രമോ ഷൂട്ടിനുള്ള തയ്യാറെടുപ്പുകൾ രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉടൻ ആരംഭിച്ചേക്കുമെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. ഷോയുടെ അവതാരകനായ മോഹൻലാൽ നിലനിൽ ജയ്സാൽമീറിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. അതുകൊണ്ട് തന്നെ അവിടെ വെച്ചാകും പ്രമോ ഷൂട്ട് എന്നാണ് സൂചന.

സീസൺ 4 പോലെ തന്നെ

സീസൺ 4 പോലെ തന്നെ

ഇത്തവണ പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് മത്സരാർത്ഥിയായി പങ്കെടുക്കാൻ അവസരം ലഭിക്കുമത്രേ. എന്നാൽ ഇതിന്റെ ഓഡിഷൻ ആരംഭിച്ചോയെന്നതും വ്യക്തമല്ല. എന്തായാലും സീസൺ 4 പോലെ തന്നെ ബിഗ് ബോസ് ഹൗസിനെ തലകീഴെ മറിച്ച് വെക്കാൻ കഴിവുള്ള ശക്തർ തന്നെയായിരിക്കും ഇത്തവണയും മത്സരാർത്ഥികളായി ഉണ്ടാകുകയെന്ന കാര്യത്തിൽ തർക്കമില്ല.

ബിഗ് ബോസിൽ നിന്നും വിളിച്ചതായുള്ള റിപ്പോർട്ടുകൾ

ബിഗ് ബോസിൽ നിന്നും വിളിച്ചതായുള്ള റിപ്പോർട്ടുകൾ


പല പ്രമുഖരേയും ഇതിനോടകം ബിഗ് ബോസിൽ നിന്നും വിളിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ ചിലർ പരസ്യമായി ഇത് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ചിലത് അഭ്യൂഹങ്ങളായി മാത്രം നിലനിൽക്കുന്നുമുണ്ട്. അതിനിടയിൽ ഇത്തവണത്തെ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ ഷാസ് മുഹമ്മദ്. തന്നെ ബിഗ് ബോസിൽ നിന്നും വിളിച്ചിരുന്നുവെന്ന് ഷാസ് അഭിമുഖത്തിൽ വെളിപ്പെടുത്തി.

ബിഗ് ബോസിൽ പോയാൽ പ്രശസ്തരാകും എന്നത് സത്യമാണ്

ബിഗ് ബോസിൽ പോയാൽ പ്രശസ്തരാകും എന്നത് സത്യമാണ്


'ശരിയാണ് എന്നെ അവർ വിളിച്ചിരുന്നു, പക്ഷേ ഞാൻ ഇല്ലെന്ന് അറിയിച്ചു. അതിന്റെ പ്രധാന കാരണം എന്നത് എനിക് ഷോയെ കുറിച്ച് വ്യക്തമായ അറിവില്ല, ഞാൻ അത് കാണാറുമില്ല. ബിഗ് ബോസിൽ പോയാൽ പ്രശസ്തരാകും എന്നത് സത്യമാണ്. എന്നാൽ ബിഗ് ബോസിന്റെ ഇംപാക്ട് എന്ന് വളരെ എക്സ്ട്രീമാണ്. ഒന്നുകിൽ നിങ്ങൾ അതുവരെയുണ്ടാക്കിയ എല്ലാം നഷ്ടമാകും, അല്ലെങ്കിൽ നിങ്ങൾ വലിയൊരാളാകും. അതുകൊണ്ട് തന്നെ ഇത് വലിയ റിസ്കാണ്', എന്നായിരുന്നു ഷാസ് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫാൻ ബേസുള്ള താരമാണ് ഷാസ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളെ കുറിച്ച് റിവ്യൂ പങ്കുവെച്ചാണ് ഇൻസ്റ്റഗ്രാമിൽ ഷാസ് താരമായത്. മൊബൈൽ ഫോണുകളെ കുറിച്ചുള്ള ഷാസിന്റെ റിവ്യൂകൾക്ക് ആരാധകർ ഏറെയാണ്.

കൃഷ്ണകുമാറിന‍്റെ മകൾ ദിയ കൃഷ്ണയും

കൃഷ്ണകുമാറിന‍്റെ മകൾ ദിയ കൃഷ്ണയും


അതേസമയം കഴിഞ്ഞ ദിവസം നടൻ കൃഷ്ണകുമാറിന‍്റെ മകൾ ദിയ കൃഷ്ണയും താൻ ബിഗ് ബോസിലേക്ക് ഇല്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. ചില പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടിച്ചതോടെയായിരുന്നു താരപുത്രിയുടെ വിശദീകരണം. തന്റെ ഫോട്ടോ ഉപയോഗിച്ച് ഇത്തരത്തിൽ വാർത്ത കൊടുക്കുമ്പോൾ പേജ് വ്യൂ കിട്ടുമെന്നോർത്താണ് ആളുകൾ ഇത്തരത്തിൽ പടച്ച് വിടുന്നതെന്നും ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോം തനിക്ക് പറ്റിയ സ്ഥലമല്ലെന്നും ദിയ പറഞ്ഞിരുന്നു.

രതി പൊടി, വ്ലോഗർ രേവതി,

രതി പൊടി, വ്ലോഗർ രേവതി,

നടി ബീന ആന്റണി, ബീനയുടെ ഭർത്താവും നടനുമായ മനോജ്, കോമഡി താരം ബിനു അടിമാലി, ജീവ നമ്പ്യാർ, ബിഗ് ബോസ് സീസൺ 4 താരമായ റോബിന്റെ പ്രതിശ്രുത വധു ആരതി പൊടി, വ്ലോഗർ രേവതി, എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും തങ്ങൾ ഇല്ലെന്നാണ് ഇവർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+