Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസൺ 5 ലേക്കോ? ഒടുവിൽ തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറക്കൽ

 20-1679341349.jpg -

കൊച്ചി: ബിഗ് ബോസ് സീസൺ 5 എത്താൻ ഇനി വെറും 5 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇത്തവണ കൊമ്പ് കോര്‍ക്കാൻ ആരൊക്കെയുണ്ടാകുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമ-സീരയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള നിരവധി പേരുകൾ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടംപിടിക്കുന്നുണ്ട്. ഈ കൂട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് ഡിജിറ്റർ ക്രിയേറ്റർ ആയ ശ്രീലക്ഷ്മി അറയ്ക്കലിന്‍റെത്. ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ സീസണിൽ ഉണ്ടാകുമോയെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണവർ.

സീസൺ 5 ൽ ശ്രീലക്ഷ്മി ഉണ്ടാകുമെന്നും അങ്ങനെയെങ്കിൽ ഇത്തവണ ബിഗ് ബോസിൽ പൊടി പാറിമെന്നും എന്ന നിലയ്ക്കുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അതിന് സാധ്യത ഇല്ലെന്ന് പറയുകയാണ് ശ്രീലക്ഷ്മി. 'ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്, ഫോണ്‍ വിൡകളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നത്', ശ്രീലക്ഷ്മി വ്യക്തമാക്കി. മുന്‍പത്തെ സീസണുകളിലെല്ലാം ശ്രീലക്ഷ്മി പങ്കെടുക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും ഇത്തരം വാര്‍ത്തകള്‍ വന്നതോടെയാണ് ശ്രീലക്ഷ്മിയുടെ വിശദീകരണം. അതോടെ ആ അഭ്യൂഹങ്ങളും അവസാനിച്ചു.

അതേസമയം ഇത്തവണ വമ്പൻ പ്രത്യേകതകളോടെയായിരിക്കും ബിഗ് ബോസ് സീസൺ 5 എത്തുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മത്സരാർത്ഥികളിൽ ഇക്കുറി ഉണ്ടാകുമെന്നാണ് സൂചന. പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. നിലവിൽ സംവിധായകൻ ഒമർ ലുലു, അഖിൽ മാരാർ, നടൻമാരായ ജിഷിൻ, ഷിജു, മുൻ ബിഗ് ബോസ് താരം ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ്, സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ വൈബർ ഗുഡ് ദേവു, അനിഷ നായർ, അമല ഷാജി , മുൻഷി രഞ്ജിത്ത്, ഗായിക അഭയ ഹിരൺ മയി തുടങ്ങി നിരവധി പേരുകൾ ചർച്ചയാകുന്നുണ്ട്.

ഇതിൽ ചിലർ തങ്ങൾ ഇത്തവണ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് ഉറപ്പിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ പേരുകളെല്ലാം തന്നെ അവസാന നിമിഷം മാറി മാറിയുമോയെന്ന് കണ്ട് തന്നെ അറിയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+