Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലേക്ക് ആരതി കൃഷ്ണയും? കാശ് തരാന്‍ അവര്‍ക്ക് മടിയാണ്...; മനസ് തുറന്ന് വൈറല്‍ ഫിറ്റന്‌സ് മോഡല്‍

ആണുങ്ങള്‍ മാത്രം കൈയടക്കി വെച്ചിരുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ മേഖലയിലേക്ക് വളരെ പെട്ടെന്നാണ് ആരതി കൃഷ്ണ എത്തിപ്പെട്ടത്. സിനിമയില്‍ നിന്നും ഇപ്പോള്‍ ആരതിക്ക് വിളി വന്നിട്ടുണ്ട്‌

araty

ബിഗ് ബോസ് മലയാളം സീസണ്‍ 5 നെ കുറിച്ചുള്ള ഊഹാപോഹങ്ങളും മത്സരാര്‍ത്ഥികളെ കുറിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റും എല്ലാം യഥേഷ്ടം വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ ഒന്നിലേറെ പ്രൊമോയും ബിഗ് ബോസ് സീസണ്‍ 5 മായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തിറക്കിയിട്ടുണ്ട്.

മാര്‍ച്ച് 26 ന് ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. ഇത്തവണയും ബിഗ് ബോസ് മലയാളം സീസണ്‍ ലൊക്കേഷന്‍ മുംബൈ ആയിരിക്കും എന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ആരതി കൃഷ്ണ ബിഗ് ബോസില്‍

ആരതി കൃഷ്ണ ബിഗ് ബോസില്‍

ഇത്തവണ ഒറിജിനല്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ എത്തുന്നത്. അതിനാല്‍ തന്നെ നിരവധി പേര്‍ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഇതില്‍ ആദ്യം മുതലെ ഉള്‍പ്പെട്ട പേരാണ് ജിം ട്രെയിനറായ ആരതി കൃഷ്ണ. അടുത്തിടെ ആരതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറുകയും ചെയ്തിരുന്നു. ഇതോടെ ആരതി കൃഷ്ണ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകും എന്നും ഉറപ്പിച്ചു.

ബിഗ് ബോസ് വിളിച്ചു?

ബിഗ് ബോസ് വിളിച്ചു?

എന്നാല്‍ ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളെ തള്ളി ആരതി കൃഷ്ണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരതി കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് ആരതി കൃഷ്ണയുണ്ട് എന്ന തരത്തില്‍ എപ്പോഴും കേള്‍ക്കുന്നുണ്ട്. ബിഗ് ബോസിലേക്ക് വിളി വന്നു എന്ന തരത്തിലൊക്കെ. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ, എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ബിഗ് ബോസിലേക്ക് ഞാനില്ല

ബിഗ് ബോസിലേക്ക് ഞാനില്ല

എന്നാല്‍ ഇതിന് ഇല്ല, വിളിയൊന്നും വന്നിട്ടില്ല എന്നാണ് ആരതി കൃഷ്ണ മറുപടി പറയുന്നത്. പക്ഷെ അവിടേം ഇവിടേയും ഒക്കെ ആയിട്ട് ഓരോരുത്തരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ താല്‍പര്യമില്ല. ബിഗ് ബോസില്‍ എന്നല്ല, എനിക്ക് ടി വി ഷോകളില്‍ ഒന്നും താല്‍പര്യം ഇല്ല. അതിന് കാരണവുമുണ്ട്. ആരേയും കുറ്റമായിട്ട് പറയുകയല്ല. നമുക്ക് അവരേയും കുറ്റമായിട്ട് പറയാന്‍ പറ്റില്ല.

കാശ് തരാന്‍ മടി

കാശ് തരാന്‍ മടി

എനിക്ക് എന്റെ ലൈഫും നോക്കണം. ഒരു ജിമ്മുകാര്‍ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുമ്പോള്‍, ചിലപ്പോള്‍ ലോണ്‍ എടുത്തിട്ടായിരിക്കും ജിം നടത്തുന്നത്. പക്ഷെ അവര്‍ പോലും നമുക്ക് എത്ര പൈസ വേണമെങ്കിലും തന്ന് നമ്മളെ കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷെ ഇത്രയും പൈസ കിട്ടുന്ന ടി വി ഷോകാര്‍ക്ക് അതിന് എന്തോ മടിയാണ്. നമ്മള്‍ ഒരു ദിവസമല്ല. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം ആണ് അവര്‍ക്ക് വേണ്ടി കളയുന്നത്.

മോശം അനുഭവമുണ്ടായി

മോശം അനുഭവമുണ്ടായി

എന്നാല്‍ പോലും അവര്‍ക്ക് പൈസ തരാന്‍ ഭയങ്കര പാടാണ്. അവര്‍ വലിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കും ഒരുപാട് പൈസ. അങ്ങനെ ഒരു മോശം അനുഭവമുണ്ടായി എന്നും ആരതി കൃഷ്ണ പറയുന്നത്. അതിനാലാണ് ടി വി പരിപാടികള്‍ താല്‍പര്യമില്ലാത്തത് എന്നും ആരതി കൃഷ്ണ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+