Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ മാരാരും സായ് കൃഷ്ണയും ബിഗ് ബോസിൽ നേർക്ക് നേർ എത്തും? ഒമർ ലുലുവും? പുതിയ ലിസ്റ്റ്

മാർച്ച് 26 ഓടെ പുതിയ സീസൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇത്തവണ സർപ്രൈസായി മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്

 2-1676779070.jpg -Properties

കൊച്ചി: ബിഗ് ബോസ് സീസൺ 5 ഉടനെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുതിയ പതിപ്പിന്റെ ലോഗോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. ഇതോടെ ബിഗ് ബോസ് ആരാധരെല്ലാം വലിയ ആവേശത്തിലാണ്. മാർച്ച് 26 ഓടെ പുതിയ സീസൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇത്തവണ സർപ്രൈസായി മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ബിഗ് ബോസ് സീസൺ 4 പോലെ തന്നെ

ബിഗ് ബോസ് സീസൺ 4 പോലെ തന്നെ


അടിമുടി ട്വിസ്റ്റുകളും ആകാംക്ഷയും നിറഞ്ഞ ബിഗ് ബോസ് സീസൺ 4 പോലെ തന്നെ ത്രില്ലിംഗ് ആകുമോ അടുത്ത സീസണും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതിനോടകം ആരൊക്കെയാകും മത്സരാർത്ഥികളാകുകയെന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. നിരവധി പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിക്കുന്നുണ്ട്.

 ബിഗ് ബോസിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ

ബിഗ് ബോസിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ

അതിനിടെ ബിഗ് ബോസിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ നൽകുകയാണ് വ്ലോഗർ രേവതി.
ബിഗ് ബോസ് സീസൺ 5 ന്റെ പ്രമോ ഷൂട്ട് കൊച്ചിയിൽ വെച്ച് നടന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നാണ് രേവതി പറയുന്നത്.. ലാലേട്ടന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഷൂട്ട്. നാലഞ്ച് ദിവസത്തിനുള്ളിൽ പ്രമോ ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. ഇനി കോമണേഴ്സ് പ്രമോയാണോയെന്ന് അറിയില്ലെന്നും രേവതി പറഞ്ഞു.

ആദ്യ പേര് സംവിധിയാകൻ ഒമർ ലുലുവിന്റേതാണ്

ആദ്യ പേര് സംവിധിയാകൻ ഒമർ ലുലുവിന്റേതാണ്


വലിയൊരു പ്രെഡിക്ഷൻ ലിസ്റ്റും രേവതി പങ്കുവെച്ചിട്ടുണ്ട്. അതിൽ ആദ്യ പേര് സംവിധിയാകൻ ഒമർ ലുലുവിന്റേതാണ്. നേരത്തേയും ഒമർ ലിലു ബിഗ് ബോസിലേക്ക് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് താത്പര്യമില്ലെന്നായിരുന്നു അന്ന് ഒമർ പറഞ്ഞത്. ലിസ്റ്റിൽ ഇടംപിടിച്ച രണ്ടാമത്തെ പേര് സംവിധായകൻ അഖിൽ മാരാറുടേതാണ്.

ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്ന്

ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്ന്


അടുത്തിടെ അഖിൽ മാരാർ തന്നെ ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ബിബി ഹൗസിലേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തവണ വിളിച്ചാൽ തീർച്ചയായും പോകും എന്നും ഷോ ഒന്നുമല്ലെന്ന് പൊളിച്ച് കൈയ്യിൽ കൊടുത്ത് തിരിച്ചു വരുമെന്നുമായിരുന്നു അഖിൽ വ്യക്തമാക്കിയത്. ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് സായ് കൃഷ്ണ വിവാദത്തിന് പിന്നാലെയായിരുന്നു ഇത്.

സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യു ട്യൂബർ സായ് കൃഷ്ണ

സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യു ട്യൂബർ സായ് കൃഷ്ണ

സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യു ട്യൂബർ സായ് കൃഷ്ണയുടെതാണ് അടുത്ത പേര്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സായ് നടത്തിയ റിവ്യൂവും അതിനെതിരെ നടൻ തന്നെ യുട്യൂബർക്കെതിരെ രംഗത്തെത്തുകയും ചെയ്തതോടെയാണ് സായുടെ പേര് വിവാദങ്ങളിൽ ഇടം പിടിച്ചത്. ഉണ്ണി മുകുന്ദൻ സായിയെ ഫോണിലൂടെ വിളിച്ച് ചീത്ത പറയുകയായിരുന്നു. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഉണ്ണി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.സീസൺ 5 ലേക്ക് സീക്രട്ട് ഏജന്റിന്റെ പേര് ചർച്ചയാകുന്നുണ്ടെങ്കിലും ഇതിനോട് ഇതുവരെ യൂട്യൂബർ പ്രതികരിച്ചിട്ടില്ല. നേരത്തേ സായ് മത്സരാർത്ഥിയായി എത്തുന്നത് കാണാൻ താത്പര്യമുണ്ടെന്ന് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
‌‌‌

നടി ശിൽപ ബാല എന്നിവരുടെ പേരുകളും

നടി ശിൽപ ബാല എന്നിവരുടെ പേരുകളും


സിനിമാ സീരിയൽ താരമായ മായാ വിശ്വനാഥ്, പാലാ സജി, അസ്ല മാർലി, മല്ലു ജെഡി എന്നറിയപ്പെടുന്ന മുകേഷ് നായർ, നടി ഉമാ നായർ,കൊറിയൻ മല്ലു, നടി പാർവ്വതി നമ്പ്യാർ, ജിഷിൻ മോഹൻ, ബിഗ് ബോസ് സീസൺ 4 താരംധന്യയുടെ ഭർത്താവ് ജോൺ, മാഡ് വൈബർ ദേവു, ഡാൻസിംഗ് സ്റ്റാർ ഫെയിം അമൃത, അഞ്ജലി രമാ ദേവ്, നടി ശിൽപ ബാല
എന്നിവരുടെ പേരുകളും ബിഗ് ബോസിൽ ചർച്ചയാകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+