Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലേക്ക് ആർട്ടിസ്റ്റുകളുടെ വൻ പട; പോരാടിക്കാൻ ഈ 2 നടിമാരും..തകർക്കുമെന്ന് ആരാധകർ

bigboss-1679564308.jpg -Pr

കൊച്ചി: ബിഗ് ബോസ് സീസൺ 5 ചർച്ചയാണ് സോഷ്യൽ മീഡിയ നിറയെ. മൂന്ന് ദിവസത്തിനുള്ളിൽ പുതിയ സീസൺ എത്തും. ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ബിഗ് ബോസ് സീസൺ 4 ൽ കൂടുതലായി ഇടംപിടിച്ചത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായിരുന്നു. റോബിൻ രാധാകൃഷ്ണൻ, റിയാസ് സലീം, നിമിഷ, ജാസ്മിൻ മൂസ തുടങ്ങിയവരായിരുന്നു ഈ കാറ്റഗറിയിൽ നിന്നും മത്സരാർത്ഥികളായെത്തിയത്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉള്ള ഈ താരങ്ങൾ ബിഗ് ബോസിൽ എത്തിയതോടെ ഷോയ്ക്ക് പുറത്തും അകത്തും ഒരുപോലെ തരംഗമാകാൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നു.

 ബിഗ് ബോസ് സീസൺ 5 ലേക്ക്

ബിഗ് ബോസ് സീസൺ 5 ലേക്ക്

ഈ സീസണിലും കൂടുതലായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായിരിക്കുമോ ഇടംപിടിക്കുക? ഇത്തവണ സീരിയൽ ആർട്ടിസ്റ്റുകളുടെ വൻ പടയായിരിക്കും ബിഗ് ബോസിലേക്ക് എത്തുകയെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റ് ആയ രേവതി. സംശയം തോന്നുന്ന ചില പേരുകളും രേവതി പങ്കുവെച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു സംശയത്തിന് കാരണമെന്നും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ രേവതി പറയുന്നുണ്ട്.

 ആരാണ് സകല കലാ വല്ലഭൻ

ആരാണ് സകല കലാ വല്ലഭൻ

രേവതിയുടെ വാക്കുകളിലേക്ക്-ആരാണ് ഈ സകലകലാ വല്ലഭൻ, പ്രേമം ശബരീഷ് വർമ്മയാണെന്നും കൊല്ലം ഷാഫിയാണെന്നുമെല്ലാം ആളുകൾ പറയുന്നുണ്ട്. പുറത്ത് വിട്ട പോസ്റ്ററിലെ പകുതി മുഖം കണ്ടപ്പോൾ തോന്നുന്നത് ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ഡിജെ സിബിൻ ബെഞ്ചമിൻ ആണോയെന്നതാണ്, കോറിയോഗ്രാഫറാണ് , കണ്ടന്റ് റൈറ്റർ ആണ്, ക്രിയേറ്റർ ആണ്. മുഖത്തിന്റെ ഷെയ്പ്പ് വെച്ചിട്ടാണ് ഞാൻ പറയുന്നത്. കറുത്ത ചരടും കൈയ്യിൽ കെട്ടിയിട്ടുണ്ട്. ആ പോസ്റ്റിലും കൈയ്യിൽ ചരട് കെട്ടിയിട്ടുണ്ട്. ചിലപ്പോൾ തന്റെ പ്രെഡിക്ഷൻ തെറ്റാം.

 ആർട്ടിസ്റ്റുകളുടെ വൻ പട തന്നെ

ആർട്ടിസ്റ്റുകളുടെ വൻ പട തന്നെ

ആർട്ടിസ്റ്റുകളുടെ വൻ പട തന്നെ ഇക്കുറി ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാം റീൽസ് താരമായ അമല ഷാജി, വുഷു തരം അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഹനാൻ, സംവിധായകൻ അഖിൽ മാരാർ, വൈബർ ഗുഡ് ദേവു എന്ന പേരിൽ അറയപ്പെടുന്ന ശ്രീദേവി മേനോൻ, അഞ്ജന മേനോൻ, ജുനൈസ്, മനീഷ , ജോൺ ജോക്കബ് എന്നിവരുടെ പേരുകൾ ഞാൻ പങ്കുവെച്ചിരുന്നു.

 ബീന ആന്റണിയും അവന്തികയും

ബീന ആന്റണിയും അവന്തികയും

ഇതൊന്നുമല്ലാതെ തനിക്ക് സംശയം തോന്നുന്ന പേര് നടിയും സീരിയൽ താരവുമായ ബീന ആന്റണിയും നടി അവന്തികയുമാണ്. കഴിഞ്ഞ ദിവസം തായ്ലാന്റിലേക്ക് എന്ന പേരിൽ ഒരു ഫോട്ടോ അവർ പങ്കിട്ടിരുന്നു. യാത്ര പോകുകയാണെന്നാണ് പറഞ്ഞതെങ്കിലും ഇരുവരും ബിഗ് ബോസിലേക്ക് ആണോയെന്ന ബലമായ സംശയം ഉണ്ട്. അവന്തിക തൂവൽ സ്പർശം എന്ന സീരിയിലിൽ ഉണ്ടായിരുന്നു. കഴിഞ്ഞ തവണയും ബിഗ് ബോസിലേക്ക് കോൾ ലഭിച്ചിട്ടുണ്ടെന്നാണ് കേട്ടത്. ഇത്തവണ എന്താകുമെന്ന് അറിയില്ല.

 യഥാർത്ഥ മത്സരാർത്ഥികൾ ആരൊക്കെ

യഥാർത്ഥ മത്സരാർത്ഥികൾ ആരൊക്കെ

സീത കല്യാണം ഫെയിം റിനിഷ റഹീമിന്റെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. സുജ പാർവ്വതിയുടെ പേര് കേൾക്കുന്നുണ്ട്, സീമ ജി നയാർ, ഗായത്രി സുരേഷ് എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. ഇതിൽ ആരൊക്കെയാകും ഇത്തവണ എത്തുകയെന്നത് വ്യക്തമല്ല. ഇതെല്ലാം സംശയം മാത്രമാണ്. യഥാർത്ഥ മത്സരാർത്ഥികൾ ആരായിരിക്കുമെന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കാം', രേവതി പറഞ്ഞു.

 വമ്പൻ സർപ്രൈസുകൾ

വമ്പൻ സർപ്രൈസുകൾ

അതേസമയം പതിവിൽ നിന്നും വിപരീതമായി പല സർപ്രൈസുകളും ഇത്തവണത്തെ സീസണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കോമണേഴ്സിൽ നിന്നും ഒരാൾ സീസൺ 5 ലേക്ക് എത്തും. പ്രേക്ഷകർക്കും ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലിനെ നേരിട്ട് കാണാനുള്ള അവസരവും അണിയറപ്രവർത്തകർ ഇത്തവണ ഒരുക്കിയിട്ടുണ്ട്. വോട്ടിംഗിൻറെ കാര്യത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+