Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനെ ഫ്രോഡെന്ന് വിളിച്ചെന്ന് പ്രചരിപ്പിച്ചു, തെറ്റിക്കാൻ നോക്കി, തെളിവുണ്ട്, പുറത്തുവിടും'; കിടിലം ഫിറോസ്

കൊച്ചി: താനും ഡോ റോബിൻ രാധാകൃഷ്ണനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മുൻ ബിഗ് ബോസ് താരം കിടിലം ഫിറോസ്. തന്നേയും റോബിനേയും തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇനിയും അപവാദം പ്രചരിപ്പിച്ചാൽ രൂക്ഷമായ രീതിയിൽ പ്രതികരിക്കുമെന്ന മുന്നറിയിപ്പും കിടിലം ഫിറോസ് നൽകി. റോബിന്റേയും ഫിറോസിന്റേയും പേരിൽ ആരോപണങ്ങൾ ഉയർത്തിയ ശാലു പേയാട് എന്ന യുവാവിനെതിരെയായിരുന്നു ഫിറോസിന്റെ വിമർശനം. ഇത് സംബന്ധിച്ച് ഫിറോസ് പങ്കിട്ട വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഡോ റോബിനെ ഫ്രോഡെന്ന് വിളിച്ചെന്ന്

'കിടിലം ഫിറോസ് ഡോ റോബിനെ ഫ്രോഡെന്ന് വിളിച്ചു, റോബിന്റെ ഫെയിം ഉപയോഗിക്കാൻ ശ്രമിച്ചുവെന്നൊക്കെ ശാലു പേയാട് പോസ്റ്റിട്ടതായി ചിലർ തന്നോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. സീസൺ 4 ൽ റോബിൻ പുറത്താകുന്നുവെന്ന വാർത്തകൾ വന്നപ്പോൾ ഞാനായിരുന്നു അതിലാദ്യം ഇടപെട്ടത്. റോബിൻ പുറത്ത് പോകേണ്ട ആളല്ലായെന്ന് ഞാൻ പറഞ്ഞിരുന്നു. അതിന് ശേഷമാണ് അത് ആൾക്കാർ ഏറ്റെടുക്കുന്നതും യുട്യൂബിൽ ട്രെന്റിംഗ് ആകുന്നതും റോബിന് വേണ്ടി മുറവിളി ഉയരുന്നതുമെല്ലാം'.

 റോബിന് ഉപഹാരം കൊടുക്കുന്നത്

റോബിൻ പുറത്തിറങ്ങിയപ്പോൾ ഏറ്റവും ആദ്യം റോബിന് ഒരു ഉപഹാരം കൊടുക്കുന്നത് ഞങ്ങളാണ്, അത് സനാധാലയത്തിൽ വെച്ചിട്ടായിരുന്നു. അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരു തവണ റംസാനും വല്ല്യുമ്മയും സനാധാലയത്തിൽ വന്നപ്പോൾ റോബിനെ കാണണമെന്ന് പറഞ്ഞിട്ട് റോബിനേയും വിളിച്ചു, റോബിൻ വന്നു, ആ സമയത്ത് ശാലു പേയാട് എന്ന വ്യക്തി സനാധാലയത്തിൽ വന്നിരുന്നു. അവിടെ വെച്ചാണ് ശാലു റോബിനെ പരിചയപ്പെടുന്നത്. ശാലു പേയാട് എന്ന യുവാവ് സിനിമയ്ക്ക് വേണ്ടി തന്റെ ചിത്രം പകർത്താൻ വന്നിരുന്നു. അങ്ങനെയാണ് തനിക്ക് പരിചയം. പിന്നീട് നമ്മുടെ അടുത്തേക്ക് വരുന്ന പല യുവാക്കളേയും ചേർത്ത് നിർത്താറുള്ളത് പോലെ തന്നെ ശാലുവിനേയും താൻ ചേർത്ത് നിർത്തിയിരുന്നു.

 സിനിമ പ്രവർത്തകരെ കുറിച്ച്

റോബിൻ വന്ന ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന സിനിമ പ്രവർത്തകരെ കുറിച്ച് മോശം പറയുന്നുണ്ട്. ഇതെല്ലാം സനാധാലയത്തിലെ സിസിടിവികളിൽ റെക്കോഡ് ആയിട്ടുണ്ട്. ആ സംഭവത്തിന് ശേഷം പിന്നെ കാണുന്നത് ശാലു പേയാട് റോബിനുമായി വളരെ അധികം അടുക്കുന്നതാണ്. പിന്നീട് ശാലു ഇടപെട്ട് സന്തോഷ് ടി കുരുവിളയുമായി ഒരു സിനിമ ചെയ്യാമെന്നൊക്കെയുള്ള ചർച്ചകൾ നടന്നിരുന്നു.

തനിക്കെതിരെ ചില ആക്രമണങ്ങൾ

ഈ സമയത്ത് ഒരിക്കൽ തനിക്ക് റോബിൻ തനിക്കൊരു മുന്നറിയിപ്പ് തരുന്നത്. അതായത് തനിക്കെതിരെ ചില ആക്രമണങ്ങൾ പല ഭാഗത്ത് നിന്നും ഉണ്ടാകുമെന്നായിരുന്നു അത്.
ശാലു പേയാടിന്റെ പേര് പറയാതെയായിരുന്നു റോബിൻ അത് പറഞ്ഞത്. അതിനിടയിൽ തന്നെ കുറിച്ച് റോബിനോട് മോശം പറഞ്ഞ് ഞങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമവും ശാലു നടത്തി.

റോബിന്റെ മറുപടി


ഇതോടെ താൻ റോബിനെ വിളിച്ചു. ഇക്കാര്യം പറഞ്ഞപ്പോൾ ഇക്ക എന്താണെന്ന് എനിക്ക് അറിയാമെന്നായിരുന്നു റോബിന്റെ മറുപടി.നമ്മൾ തമ്മിലുള്ള ബന്ധത്തിൽ വേറൊരാൾക്കും പുറത്ത് നിന്ന് വന്ന് ഒന്നും ചെയ്യാൻ പറ്റത്തില്ലെന്ന് റോബിൻ പറഞ്ഞിരുന്നു. റോബിനെ സംവിധായകർക്ക് മുൻപിൽ പരിചയപ്പെടുത്തി അതുവഴി ഫെയിം നേടാനും ഇൻസ്റ്റ ഫോളോവേഴ്സിനെ കൂട്ടാനുമൊക്കെയായിരുന്നു ശാലുവിന്റെ ശ്രമം.

സിസിടിവികളിൽ ഉൾപ്പെടെ


ശാലു പറഞ്ഞ നിരവധി കാര്യങ്ങൾ സനാധാലയത്തിലെ സിസിടിവികളിൽ ഉൾപ്പെടെ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ഒക്കെ പുറത്ത് പറഞ്ഞാൽ ലാലേട്ടനുമായും പ്രിയദർശനുമായുമൊക്കെ ശാലുവിന് തെറ്റേണ്ടി വരുമെന്നും വീഡിയോയിൽ ഫിറോസ് പറഞ്ഞു.
റോബിനുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ഫിറോസ് ആവർത്തിച്ചു.

ഒരു മത്സരാർത്ഥി എന്ന നിലയ്ക്ക്

ബിഗ് ബോസ് സീസൺ 4 ൽ ഒരു മത്സരാർത്ഥി എന്ന നിലയ്ക്ക് റോബിനെ ഞാൻ പിന്തുണച്ചിരുന്നു. അത് കഴിഞ്ഞും പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത്തിലെ ചില പ്രശ്ന ഘട്ടങ്ങളിൽ എല്ലാം ഇടപെട്ട് ഒപ്പം നിന്നിട്ടുണ്ട്. ഇനിയും അനാവശ്യ പ്രചരണത്തിന് ശാലു പേയാട് ശ്രമിക്കരുത്. അത്തരമൊരു ശ്രമം നടത്തിയാൽ ശാലുവിനെതിരെ നിരവധി തെളിവുകൾ താൻ പുറത്തുവിടുമെന്നും വീഡിയോയിൽ കിടിലം ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+