ലെഹങ്ക കോപ്പിയടി ആരോപണം; എന്റെ ചെലവിൽ ഫ്രീ പ്രമോഷൻ നടപ്പില്ല,റിയാസിനെതിരെ പരാതി കൊടുക്കുമെന്ന് ആരതി
ആരതി മറ്റൊരു ഡിസൈനറുടെ വർക്ക് കോപ്പിയടിച്ചിരിക്കുകയാണെന്ന ആരോപണവുമായി ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് രംഗത്തെത്തിയിരുന്നു

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ഡോ റോബിൻ രാധാകൃഷ്ണനും സംരംഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. വലിയ ആഡംബരത്തോടെയായിരുന്നു ചടങ്ങുകൾ. ചടങ്ങിനെത്തിയ എല്ലാവരുടേയും കണ്ണുടക്കിയത് ആരതിയുടെ വസ്ത്രത്തിലായിരുന്നു. വയലറ്റ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആരതി ധരിച്ചത്. താൻ തന്നെ ഡിസൈൻ ചെയ്ത വസ്ത്രമാണെന്നും നാല് ദിവസത്തെ അധ്വാനമാണ് ഇതിന് പിന്നിലെന്നും ആരതി പറഞ്ഞിരുന്നു.
അതേസമയം ആരതി മറ്റൊരു ഡിസൈനറുടെ വർക്ക് കോപ്പിയടിച്ചിരിക്കുകയാണെന്ന ആരോപണവുമായി ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റിയാസിന് മറുപടി നൽകുകയാണ് ആരതി.

അതിമനോഹരമായ ലെഹങ്കയിൽ
ഹെവി ഹാന്റ് വർക്കുള്ള അതിമനോഹരമായ ലെഹങ്കയിൽ അതീവ സുന്ദരിയായി ആരതി. വസ്ത്രത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് വസ്ത്രത്തിന് വേണ്ടിയെടുത്ത അധ്വാനത്തെ കുറിച്ചും അതിന് ചെലനായ പൈസയെ കുറിച്ചുമെന്നാം ആരതി പറഞ്ഞത്. രണ്ട് ലക്ഷം രൂപയാണ് വസ്ത്രത്തിന് ആയതെന്നും ആരതി പറഞ്ഞിരുന്നു.

ഡിസൈനർ തയ്യാറാക്കിയതാണെന്നായിരുന്നു
എന്നാൽ മറ്റൊരു ഡിസൈനർ തയ്യാറാക്കിയതാണെന്നായിരന്നു റിയാസ് ആരോപിച്ചത്. തന്റെ വിവാഹത്തിന് ധരിച്ച ഇതേ പാറ്റേണിലുള്ള ലെഹങ്കയും അതിന്റെ വീഡിയോയും പങ്കുവെച്ച യുവതിയുടെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ടായിരുന്നു റിയാസ് ആരതിക്കെതിരെ പരോക്ഷമായി വിമർശനം ഉയർത്തിയത്.

ഡിസൈനർമാർ ക്രെഡിറ്റ് കൊടുക്കാൻ മറക്കരുത്
തനിക്ക് വേണ്ടി ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈൻ ചെയ്തതെന്നും കുറഞ്ഞപക്ഷം ക്രെഡിറ്റ് എങ്കിലും കൊടുക്കണമെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഡിസൈനർമാർ ക്രെഡിറ്റ് കൊടുക്കാൻ മറക്കരുത് എന്ന വരികളോടെയാണ് റിയാസും വീഡിയോ പങ്കിട്ടത്. എന്നാൽ ആരതിയുടെ പേര് റിയാസ് പ്രതിപാദിച്ചിട്ടില്ല.

ആരോപണങ്ങൾക്ക് മറുപടിയുമായി ആരതി
അതേസമയം റിയാസിന്റേ പേര് പറയാതെ ആരോപണങ്ങൾക്ക് മറുപടിയുമായി ആരതി തന്നെ രംഗത്തെത്തി. 'ഞാൻ ആരുടേയും പേര് പറയുന്നില്ല, കാരണം അവർക്ക് ഇത് വിവാദമാക്കി കുറച്ച് റീച്ച് കിട്ടാനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ ഫ്രീയായൊരു പ്രമോഷൻ ഞാൻ തയ്യാറല്ല. നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണഅടെങ്കിൽ അല്ലെങ്കിൽ സംശയം ഉണ്ടെങ്കിൽ നമ്മുക്ക് നിയമപരമായി തന്നെ നീങ്ങാം. അതിന് ഞാൻ തയ്യാറാണ്. എന്നാൽ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കാനാണ് എന്റെ തീരുമാനം', ആരതി ഇൻസ്റ്റയിൽ കുറിച്ചു.

ആരതിയും റിയാസും തമ്മിൽ
നേരത്തേ തന്നെ ആരതിയും റിയാസും തമ്മിൽ ചില വിഷയങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പോരടിച്ചിരുന്നു. ഒരിക്കൽ ക്യൂ ആന്റ് സെഷന്റെ ഭാഗമായി റിയാസിനോട് ആരതി പൊടിയോ അറിയുമോയെന്ന ചോദ്യത്തിന് പ്രശസ്തനായ കാമുകന്റെ പേരിൽ പ്രശസ്തയായ പെൺകുട്ടിയാണോയെന്നായിരുന്നു റിയാസ് പ്രതികരിച്ചത്. ആരതി പൊടി ആരാണെന്ന് തനിക്ക് അറിയില്ലെന്നും റിയാസ് പറഞ്ഞിരുന്നു.

ആരതി മറുപടി നൽകി
എന്നാൽ റിയാസിന് അന്ന് തന്നെ ആരതി മറുപടി നൽകി. ആരാണ് ആരതി പൊടിയെന്ന റിയാസിന്റെ ചോദ്യം പങ്കിട്ട് തന്റെ പുതിയ സിനിമയിലെ ഗാന രംഗവും ആരതി കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. നിരവധി പേരാണ് ആരതിയെ പിന്തുണച്ച് അന്ന് രംഗത്തെത്തിയത്.












Click it and Unblock the Notifications