'ഭാര്യയെ തല്ലിയതൊക്കെയാണ് വിളിച്ച് പറയുന്നത്': അഖില്‍ മാരാറെ ഒരു തരത്തിലും ഇഷ്ടമല്ല: റിയാസ് സലീം

ബിഗ് ബോസ് സീസണ്‍ ഫൈവിലെ പ്രാധാന താരമായ അഖില്‍ മാരാറിനോടുള്ള അനിഷ്ടം തുറന്ന് പറഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരം റിയാസ് സലീം. അദ്ദേഹത്തിനോട് ഒരു തരത്തിലും യോജിപ്പില്ല. അദ്ദേഹം ശാരീരികമായി തന്നെ വളരെ വൈലന്റും അഗ്രസീവുമാണ്. അഖിലിന് സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലെന്നും റിയാസ് സലീം അഭിപ്രായപ്പെടുന്നു. മില്ലേനിയം മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ കഷ്ടപാടിനും മറ്റും യാതൊരു വിലയും കൊടുക്കുന്നില്ല. ഭാര്യയെ അടിക്കുന്നത് അഭിമാനമായിട്ട് ടെലിവിഷനില്‍ വന്ന് പറയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. എല്ലാ സീസണിലും ഇതുപോലെയുള്ള ചിലർ സെലിബ്രേറ്റ് ചെയ്യപ്പെടും. സീസണ്‍ വണ്ണിലെ സാബുമോന്‍ ആയിക്കൊള്ളട്ടെ, സെക്കന്‍ഡ് സീസണിലെ രജിത് കുമാർ ആയിക്കൊള്ളട്ടെ അങ്ങനെ കുറച്ച് ആളുകള്‍ സെലിബ്രേറ്റ് ചെയ്യപ്പെടും.

riyassalim

മൂന്നാമത്തെ സീസണില്‍ അങ്ങനെ പ്രത്യേകിച്ച് ആരെങ്കിലും ഉള്ളതായി ഞാന്‍ ഓർക്കുന്നില്ല. നാലാമത്തെ സീസണിലും ചിലരുണ്ട്. എന്നാല്‍ ഞാന്‍ പേര് പറയുന്നില്ല. ഇങ്ങനത്തെ ആളുകള്‍ സെലിബ്രേറ്റ് ചെയ്യപ്പെടും എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ആ ട്രാക്ക് തന്നെ പിടിക്കുക എന്നുള്ളതായിരിക്കും അഖില്‍ മാരാറുടെ ഉദ്ധേശമെന്നും റിയാസ് സലീം പറയുന്നു.

മനീഷ ചേച്ചിയുമായി ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. വ്യക്തിപരമായി വളരെ നല്ല വ്യക്തിയാണ്. ഷോയിലെ ആദ്യത്തെ ചില എപ്പിസോഡുകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ കൃത്യമായ കാര്യങ്ങളൊക്കെയായിരുന്നു പറയുന്നത്. എന്നാല്‍ കൂടെ നിർത്തേണ്ട കാര്യത്തില്‍ തെറ്റിപ്പോയി. അല്ലെങ്കില്‍ ആരേ പിന്തുണയ്ക്കണം എന്നതില്‍. അഖില്‍ മാരാർ, ദേവൂ എന്നിവരോടൊപ്പം നിന്നതിലാണ് മനീഷയ്ക്ക് പിഴവ് പറ്റിയതെന്ന് തോന്നുന്നു.

ചക്കയുടെ ഈ ഗുണങ്ങള്‍ ഒക്കെ അറിയുമോ: ഇഷ്ടം പോലെ കഴിക്കാം, എന്നാല്‍ ചിലപ്പോള്‍ പണിയും കിട്ടും

റിനോഷിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ചില കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. തുടക്കത്തില്‍ സൈലന്റ് ആയി നിന്ന് മുന്നോട്ട് പോവാനായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം. അത്തരത്തില്‍ കൃത്യമായ ഒരു പ്ലാനിങ് അദ്ദേഹത്തിന് ഉണ്ടായിരിക്കാം. പതിയെ പതിയെ അദ്ദേഹം സജീവമായി വരുമായിരിക്കാം. അടുത്തിടെ ഒരു എപ്പിസോഡില്‍ അദ്ദേഹം പൊട്ടിത്തിറിക്കുന്നതായി കണ്ടുവല്ലോയെന്നും റിയാസ് സൂചിപ്പിക്കുന്നു.

 akhil-

സീസണ്‍ ഫോറിനെക്കുറിച്ച് പറയുകയാണെങ്കില്‍ തികച്ചും വ്യക്തിപരമായി തന്നെയാണ് കളിച്ചത്. ഞാന്‍ അവിടെ സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. അത് എന്റെ നിലപാടുകളുമായി ചേർന്നവരോട് മാത്രമാണ്. എനിക്ക് ആരോടും അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കേണ്ടി വന്നിട്ടില്ല. നിമിഷ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരൊക്കെ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം പല സമയത്തായി പുറത്ത് പോയി. എന്റെ മത്സരം എന്റേത് മാത്രമായിരുന്നു.

കണ്ടന്റിന് വേണ്ടിയായിരുന്നില്ല ഞങ്ങള്‍ സൌഹൃദങ്ങള്‍ ഉണ്ടാക്കിയത്. ജാസ്മിനുമായുള്ള കൂട്ടുകെട്ടൊക്കെ ജീവിതാവസാനം വരെ നിലനില്‍ക്കും. ഷോയില്‍ കണ്ടന്റിന് വേണ്ടി ഉണ്ടാക്കുന്ന പ്രണയും സൌഹൃദവുമൊക്കെ വളരെ പെട്ടെന്ന് തന്നെ പൊട്ടിപ്പോവും. അത് നമ്മള്‍ കാണുകയും ചെയ്യും. അതില്‍ നിന്നും അവർക്ക് നേട്ടം ഉണ്ടായിട്ടുണ്ടാവാം. ടൈറ്റിലും കണ്ടന്റുമൊക്കെ കിട്ടിക്കാണും. എന്നാല്‍ പുറത്തിറങ്ങിയതിന് ശേഷം അതെല്ലാം അവർ ഒഴിവാക്കുകയും ചെയ്തെന്നും റിയാസ് സലീം കൂട്ടിച്ചേർക്കുന്നു.

ആര് എതിർത്താലും ബിഗ് ബോസ് സീസണ്‍ ഫോർ ഒന്നാമത്ത ദിവസം മുതല്‍ നാല്‍പ്പതാമത്തെ ദിവസം വരെ വളരെ ബോറിങ് ആയിരുന്നു. അതൊരു സത്യമാണ്. എന്നാല്‍ എനിക്ക് അതിലേക്ക് കയറാന്‍ പറ്റിയതോടെ പലരുടേയും യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാന്‍ സാഝിച്ചു. അതുകൊണ്ടാവാം ഗെയിം ചെയിഞ്ചർ എന്ന് വിളിക്കപ്പെട്ടത്. രണ്ട് ആഗ്രഹങ്ങളായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഒന്നാമത്തേത് ഹിന്ദി ബിഗ് ബോസില്‍ കയറുക എന്നുള്ളതാണ്. രണ്ടാമത്തേത് സിനിമാ മേഖലയില്‍ എത്തിപ്പെടുക എന്നുള്ളതാണ്. ഒരു നടനാവണം. അതിനായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+