Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറ്റവും കൂടുതൽ മിസ് ചെയ്യുക സൂരജിനെ'; - ഡെയ്സി; ബി​ഗ് ബോസ് ഇനി ആറാം വാരത്തിലേക്ക്

കൊച്ചി: വ്യത്യസ്ത സ്വഭാവക്കാരായ മത്സരാർത്ഥികളുമായി ജന ശ്രദ്ധ പിടിച്ചു പറ്റുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 4. ആറ് മത്സരാർഥികൾക്കാണ് ഇതിനോടകം ബിഗ് ബോസ് കുടുംബത്തിൽ നിന്നും വിട പറയേണ്ടി വന്നത്. ആവേശകരവും രസകരവും ആയ മത്സരത്തിന് ഒപ്പം നോമിനേഷനും ബിഗ് ബോസിന്റെ ഭാഗമാണ്.

ഈ ആഴ്ചയിൽ പുറത്തു പോകേണ്ടവർ ആരെന്ന് സംബന്ധിക്കുന്ന നോമിനേഷൻ ബിഗ് ബോസിൽ നടന്നിരുന്നു. നാല് മത്സരാർത്ഥികൾ ഒഴികെ ബാക്കിയുള്ള എല്ലാവരും നോമിനേഷനിൽ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത.

ബിഗ് ബോസ് പറയുന്നത് ;- 'ബിഗ് ബോസ് സീസൺ നാല് ആരംഭിച്ച് ആറ് ആഴ്ചകൾ പിന്നിടുകയാണ്. ഇതിൽ പ്രിയപ്പെട്ടതും പ്രിയം അല്ലാത്തതുമായവർ ബിഗ് ബോസ് വീടിനോട് വിട പറയേണ്ടി വന്നു.

1

ആ വിട പറയലിലേക്ക് മത്സരാർത്ഥികളെ നയിക്കുന്നത് കോടിക്കണക്കിന് പ്രേക്ഷകരുടെ കാഴ്ചപ്പാടിലൂടെ ഉള്ള വോട്ടിങ്ങ് ആണ്. മുന്നോട്ട് പോകേണ്ട ബിഗ് ബോസ് യാത്രയിൽ തന്ത്ര പൂർവ്വം മാറ്റി നിർത്തേണ്ട മത്സരാർത്ഥികളെയും ഈ ബി​ഗ് ബോസ് ഷോയോട് നീതി പുലർത്താത്ത മത്സരാർത്ഥികളെയും ആണ് ബുദ്ധി പൂർവ്വം നോമിനേറ്റ് ചെയ്യേണ്ടത്'

2

പുറത്താക്കുന്നതിനായി ഓരോ മത്സരാർത്ഥിയും രണ്ട് പേരെ വീതം തെരഞ്ഞെടുക്കണം എന്നും ബിഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ ഓരോരോ മത്സരാർത്ഥികളും മറ്റ് മത്സരാർത്ഥികളെ നോമിനേറ്റ് ചെയ്യുകയും കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

നോമിനേഷൻ ലിസ്റ്റ് ഇങ്ങനെ ; -

3

സുചിത്ര- ധന്യ, റോബിൻ
ദിൽഷ- സൂരജ്, റോൺസൺ
ധന്യ- അപർണ, റേൺസൺ
ലക്ഷ്മി പ്രിയ- ജാസ്മിൻ, നിമിഷ
ബ്ലെസ്ലി- ജാസ്മിൻ, റോൺസൺ
റോബിൻ- നിമിഷ, റോൺസൺ
അപർണ- നിമിഷ, റോബിൻ

4

നിമിഷ- ലക്ഷ്മി പ്രിയ, റോബിൻ
ജാസ്മിൻ- ലക്ഷ്മി പ്രിയ, റോബിൻ
സൂരജ്- ലക്ഷ്മി പ്രിയ, റോബിൻ
റോൺസൺ- ലക്ഷ്മി പ്രിയ, റോബിൻ
അഖിൽ- ബ്ലെസ്ലി, ദിൽഷ

കയ്യില്ലാത്ത സാരി ലുക്ക്; മനസ്സു കൊണ്ട് ഏറ്റെടുത്ത് ആരാധകർ; കനിഹ ചിത്രങ്ങൾ

5

ഡെയ്സിയുടെ എലിമിനേഷൻ, പൊട്ടിക്കരഞ്ഞ് സൂരജ്; ആശ്വസിപ്പിച്ച് എത്തിയത് അഖിൽ

ബി​ഗ് ബോസ് മലയാളം സീസൺ നാലിന്റെ മുപ്പത്തി ആറാമത്തെ എപ്പിസോഡാണ് ഇന്നലെ കഴിഞ്ഞത്. ഈ ദിവസം ഒരിക്കലും പ്രതീക്ഷക്കാത്ത സംഭവങ്ങൾ ആയിരുന്നു നടന്നത്. നവീന്റെയും ഡെയ്സിയുടെയും എലിമിനേഷൻ ബി​ഗ് ബോസ് കുടുംബത്തെ ആകെ ആകെ സങ്കടത്തിൽ ആഴ്ത്തുകയാണ് ചെയ്തത്.

6

ബിഗ് ബോസിൽ ഡെയ്സിയുടെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്താണ് സൂരജ്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്ക് വളരെ സന്തോഷം പകരുന്നതായിരുന്നു. ഷോ തുടങ്ങിയത് മുതൽ ഇരുവരും നല്ല കൂട്ടാണ്. എന്നാൽ, ഡെയിയുടെ പടിയിറക്കം താങ്ങാനാകാതെ പൊട്ടിക്കരയുകയാണ് സുഹൃത്ത് സൂരജ്.

7

ഡെയിയുടെ വിട വാങ്ങലിൽ അഖിലിനെ കെട്ടിപിടിച്ച് വേദനയോടെ കരയുകയായിരുന്നു സൂരജ്. പൊട്ടികരയുന്ന സൂരജിനെ ആശ്വസിപ്പിക്കാൻ അഖിൽ ഏറെ ശ്രമിച്ചു. എന്നാൽ, ഈ ശ്രമങ്ങൾ എല്ലാം വിഫലമായി. വിട പറയലിന് പിന്നാലെ ഡെയ്സി മോഹൻലാലിനോട് പറഞ്ഞത് 'സൂരജിനെയാകും താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുക' എന്നാണ്.

8

അതേസമയം, ബിഗ് ബോസ് വീട്ടിലെ അവസാന വേളയിൽ മോഹൻലാലിനോട് ഡെയ്സി പ്രതികരിച്ചിരുന്നു. പ്രേക്ഷകർ എടുത്ത തീരുമാനത്തിൽ താൻ വിശ്വസിക്കുന്നു എന്നായിരുന്നു മോഹൻലാലിനോട് ഡെയ്സി വ്യക്തമാക്കിയത്. ബിഗ് ബോസ് കുടുംബത്തിൽ നിന്നും പുറത്തു പോകണം എന്ന് താൻ ആഗ്രഹിച്ചിട്ടില്ല. തന്റെ അഭിപ്രായങ്ങൾ പൂർണമായും തുറന്നു പറഞ്ഞിട്ടുണ്ട്. നിലപാടുകൾ ഉണ്ടായിരുന്നു. വഴക്കുകൾ ഏറെ ഉണ്ടാകും.

9

പിന്നെ എന്താണ് പ്രേക്ഷകർ ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് മത്സരാർത്ഥിയായ ഡെയ്സിയോട് മോഹൻലാൽ ചോദിച്ചു. അറിയില്ല,,, പുറത്തുപോയി എപ്പിസോഡുകൾ കണ്ടാലേ അറിയാൻ സാധിക്കൂ അകത്തു നിൽക്കാൻ വളരെ പ്രയാസമാണെന്നും ഡെയ്സി വ്യക്തമാക്കി. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം തനിക്ക് കിട്ടിയത് ജീവിതത്തിന്റെ ഭാഗ്യമാണെന്നും ഡെയ്സി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+