ബിഗ് ബോസില്‍ അടുത്ത അടി നടക്കാന്‍ പോവുന്നത് നവീനും റോണ്‍സണും തമ്മിലായിരിക്കും; വൈറല്‍ കുറിപ്പ്
പ്രേക്ഷക പ്രതിഷേധം അവതാരകരനായ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം എപ്പിസോഡെന്ന വിലയിരുത്തലുമായി പ്രേക്ഷകർ. മറ്റുള്ളവരെക്കാൾ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാൻ ഉത്തമം എന്ന് മോഹൻലാൽ ചിന്തിച്ചതിന്റെ പരിണിത ഫലം നാം ഏവരും കണ്ടുവെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ബിഗ് ബോസിൽ മറ്റൊരു കൊമ്പു കോർക്കൽ നടക്കാൻ പോകുന്നത്, നവീനും റോൻസനും തമ്മിൽ ആയിരിക്കും. ഏറെക്കുറേ അവർ മാനസികമായി അകന്നു തുടങ്ങി. നവീൻ അവിടെ തുടർന്നാൽ അത് ഈ ഗെയിമിൽ മറ്റൊരു കാഴ്ചക്ക് ആയിരിക്കും ബിഗ് ബോസിൽ കാണാൻ കഴിയുകയെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്റെ അഭിപ്രായത്തിൽ തീർത്തും ബിഗ് ബോസ് വീട്ടിൽ സേഫ് ഗെയിം കളിച്ചു, നോമിനേഷനിൽ വരാതെ, എന്നാൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ധന്യയെയും, സുചിത്രയേയും ഒരു വിചാരണ കോടതി സൃഷ്ടിച്ചു, ഒരു പരസ്യ വിചാരണ നടത്തി അവരുടെ നിലപാടുകൾ ശരിയോ, തെറ്റോ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചു എന്ന് തന്നെ ആണ്... അതിന് മറ്റുള്ളവരെക്കാൾ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാൻ ഉത്തമം എന്ന് മോഹൻലാൽ ചിന്തിച്ചതിന്റെ പരിണിത ഫലം നാം ഏവരും കണ്ടു.

റോബിനെ കണി കണ്ടത് കൊണ്ട് ഇന്ന് ദിവസം മുഴുവൻ മോശമായി എന്ന ധന്യ രണ്ട് മൂന്ന് പേർക്ക് മുന്നിൽ വെച്ചു പറഞ്ഞ ഡയലോഗ്, ബിഗ് ബോസ് അംഗങ്ങൾക്കും, പ്രേക്ഷകർക്കും മുന്നിൽ വെളിപ്പെടുത്തി.മാത്രമല്ല, ഒരാളിനെ കണി കണ്ടു എന്ന് കരുതി ആ ദിവസം മുഴുവൻ പോകും എന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്നും, അവനവന്റെ മനസ്ഥിതി പോലെ ആയിരിക്കും അനുഭവം ഉണ്ടാവുക എന്നും പരസ്യമായി ഒരു കൊട്ട് ധാന്യക്ക് കൊടുത്തു.. അപ്പോഴത്തെ വളിച്ച ധന്യയുടെ മുഖം എന്നത്തെത്തിലും ചമ്മി നാറിയിരുന്നു അല്ലേ...?

ഇത്തവണ റോബിനെ വളരെ സപ്പോർട്ട് ആയി സംസാരിക്കുന്നതിലും മോഹൻലാൽ വളരെ ശ്രെദ്ധിക്കുന്നതും കാണാൻ കഴിഞ്ഞു...
ഇനി വരും ദിനങ്ങൾ എന്ത് ആയിരിക്കും...??
മോഹൻ ലാലിന്റെ നിർദ്ദേശ പ്രകാരം പുറത്തേക്ക് പോയപ്പോൾ , നവീൻ ഒരു കൈ റോബിൻ കൊടുത്തിട്ട് പോയതിന് പിന്നിൽ ഒരുപാട് അർത്ഥം ഉണ്ട് എന്ന് വരും ദിനങ്ങളിൽ നമുക്ക് കാണാൻ കഴിയും..

നവീൻ പുറത്ത് പോയില്ല എങ്കിൽ , ബിഗ് ബോസ് വീട്ടിൽ ഇനി വരാൻ പോകുന്ന ഒരു വലിയ കളികൾ നമുക്ക് കാണാൻ കഴിയും. അതും പ്രേക്ഷകർ പിന്തുണച്ചാൽ മാത്രം.
സാഹചര്യം മനസിലാക്കി നവീൻ ഒരു പക്ഷേ ഒരു ഗെയിം സ്ട്രാറ്റജി ഇറക്കുന്നതും ആകാം. നടീ നടന്മാരുടെ ടീമിൽ പൊട്ടിത്തെറി തുടങ്ങി.അവർക്കിടയിൽ തമ്മിൽ തല്ലും തെഴുത്തിൽ കുത്തും മാത്രം ആയിരിക്കുന്നു.

ഈ ദിനം മാത്രം ജാസ്മിൻ കമാ എന്നൊരക്ഷരം മിണ്ടിയില്ല...അവളുടെ സൈലൻസ് വലിയൊരു ഗെയിം പ്ലാനിന്റെ സിഗ്നൽ മാത്രമാണ്. റോബിനെ ഒന്ന് കെട്ടിപ്പിടിച്ചു എന്ന ഒറ്റക്കാരണത്താൽ അവളുടെ മൈലേജ് കൂടി എങ്കിൽ, ആ തിരിച്ചറിവ് ജസിമിനു ഉണ്ടായാൽ, അത് മറ്റ് മത്സരാർത്ഥികൾ ക്ക് അവൾ ഒരു ഭീക്ഷണി ആയിരുക്കും.പുതിയ ഒരു ജാസ്മിനെ ആകാം ഇനി പ്രേക്ഷകർ കാണാൻ ഇരിക്കുന്നത്.

ഇനി മറ്റൊരു കാര്യം...
ബിഗ് ബോസിൽ മറ്റൊരു കൊമ്പു കോർക്കൽ നടക്കാൻ പോകുന്നത്, നവീനും റോൻസനും തമ്മിൽ ആയിരിക്കും.ഏറെക്കുറേ അവർ മാനസികമായി അകന്നു തുടങ്ങി...നവീൻ അവിടെ തുടർന്നാൽ അത് ഈ ഗെയിമിൽ മറ്റൊരു കാഴ്ചക്ക് ആയിരിക്കും ബിഗ് ബോസിൽ കാണാൻ കഴിയുക. പക്ഷേ, അപർണ്ണയുടെ സാന്നിധ്യം വളരെ കുറയുന്നതായി കാണാം. അവരുടെ യാത്ര ഇനി വളരെ സങ്കീർണമായ ഒന്നായിരിക്കും...

അവസാനമായി പറയുന്നു. അഖിലിന്റെ നാളത്തെ പ്രതികരണം കണ്ടിട്ട്, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോകുന്ന വ്യക്തി ആരും നിനച്ചിരിക്കാത്ത ഒരു ആൾ ആകാൻ ആണ് സാധ്യത. അത് നദീനടന്മാരിൽ നിന്നുള്ള ഒരാൾ ആകാനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അത് ഒരു പക്ഷേ, നവീൻ ആകാനാണ് സാധ്യത. അതുമല്ലെങ്കിൽ സൂരജ് ആകാം. പക്ഷേ, ഒരു സഹതാപ വോട്ട് സൂരജിന് ലഭിക്കാനും സാധ്യത കൂടുകൽ ആണ്..












Click it and Unblock the Notifications