Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ പുറത്തുപോകല്‍ പ്രതീക്ഷിച്ചിരുന്നു'; ബിഗ് ബോസില്‍ നിന്ന് ശ്രുതി ഔട്ട്, ഞെട്ടലോടെ ആരാധകര്‍

ബിഗ് ബോസ് ആരാധകരെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു എവിക്ഷന്‍ കൂടി നടന്നിരിക്കുകയാണ്. ശ്രുതി ലക്ഷ്മിയാണ് അമ്പത്തിയാറാം ദിവസം തികയുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. ടോപ് ഫൈവില്‍ വരുമെന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിധിയെഴുതിയ ശ്രുതിയുടെ പുറത്തുപോകല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ശ്രുതി പുറത്തേക്ക് പോയത്. എന്നാല്‍ താന്‍ ഈ ഒരു പുറത്തുപോകല്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

bigg boss

ഇന്ന് പുറത്ത് പോകുന്നത് താനായിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നു. എനിക്ക് മതിയായിരുന്നു. നമ്മള്‍ ഒരിടത്ത് മതിയായി എന്ന് തോന്നിക്കഴിഞ്ഞാല്‍ അങ്ങനെയാണ്, പിന്നെ എനിക്ക് അവിടെ നന്നായി കളിക്കാന്‍ കഴിയില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഇനിയും മുമ്പോട്ട് പോയാല്‍ ഈ ശ്രുതിയില്‍ നിന്ന് അങ്ങോട്ട് മാറുമെന്ന് എനിക്ക് അറിയാം.

കാരണം ഞാന്‍ മെന്റലി നല്ല ഡൗണ്‍ ആയിരുന്നു. ഇത്തവണത്തെ എവിക്ഷനില്‍ ഞാന്‍ ഉണ്ടാകുമെന്ന് എനിക്ക് മനസിലായിരുന്നു. കാരണം, 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി പൊട്ടിയപ്പോഴെ എനിക്ക് തോന്നിയിരുന്നു ഞാന്‍ പുറത്തേക്ക് പോകുമെന്ന്. ആളുകള്‍ക്ക് പലതും കരുതാം. എങ്കിലും വീട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ തികച്ചും വേറിട്ട അനുഭവം തന്നെയാണ്.

നമ്മള്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ കൂടി മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം. ഞാന്‍ ഒര്‍ജിനല്‍ അല്ലെന്ന് വീട്ടിലെ ആളുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീലായി. മിഥുനും റിനോഷുമാണ് എനിക്ക് ഈ ബിഗ് ബോസില്‍ നിന്ന് ലഭിച്ച രണ്ട് നല്ല സൗഹൃദങ്ങള്‍. ഇവര്‍ രണ്ട് പോരുംടോപ് 3യില്‍ എത്തണമെന്നാണ് എനിക്ക് ആഗ്രഹം. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഒരിക്കലുമല്ല, ഇത് ഒരു വേറിട്ട ലോകമാണെന്ന് ശ്രുതി പറയുന്നു.

അതേസമയം, എവിക്ഷന്റെ സമയത്ത് മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നുണ്ടാകുന്ന വിഷമം ശ്രുതിയുടെ കാര്യത്തിലുണ്ടായിരുന്നില്ല. എന്നാല്‍ റിനോഷ്, ഷിജു, മിഥുന്‍, ഷിജു, അഖില്‍ എന്നിവരുടെ മുഖത്ത് വിഷമമുണ്ടായിരുന്നു. റിനോഷിനോടും മിഥുനിനോടും നന്നായി കളിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ശ്രുതി മടങ്ങിയത്. ബിഗ് ബോസ് ക്യാമറയ്ക്ക് മുന്നിലുള്ള ഗ്രൂപ്പ് ഫോട്ടോയും ഇത്തവണ ഉണ്ടായിരുന്നില്ല. അതേസമയം, ശ്രുതിയുടെ പുറത്തുപോകല്‍ മുന്നോട്ടുള്ള മത്സരത്തെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+