രാജാവായി റിയാസ്; രാജ്‍ഞിമാരായി ദില്‍ഷയും ധന്യയും; ബിഗ് ബോസിന്റെ പുതിയ നീക്കം എന്ത്?
കൊച്ചി: ഏറെ ആവേശോജ്ജ്വലമായ റിയാലിറ്റി ഷോയായി മാറുകയാണ് ബിഗ് ബോസ് സീസൺ മലയാളം 4. പ്രതിദിനം വ്യത്യസ്തമായ ടാസ്ക്കുകളിലൂടെയും ഗെയിമുകളിലൂടെയും പ്രേക്ഷകരുടെ വിലപ്പെട്ട സമയത്തെ സ്വാധീനിക്കാൻ കഴിയുന്നുണ്ട് ബിഗ് ബോസിന്.
ഇന്നലെ നടന്ന എപ്പിസോഡിൽ പത്താം വാരത്തിലെ വീക്കിലി ടാസ്ക് ആരംഭിച്ചിരുന്നു. കായിക പ്രാധാന്യം നൽകുന്ന ഗെയിമുകൾ ആയിരിക്കും കൂടുതലും ബിഗ് ബോസ് നടക്കാറുള്ളതെന്ന പ്രത്യേകത ഈ റിയാലിറ്റി ഷോയ്ക്ക് സ്വന്തമാണ്.
എതിർപ്പുകളും തർക്കങ്ങളും എല്ലാം ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമാണ്. ഇവയൊക്കെ തന്നെയും പ്രേക്ഷക മനസ്സുകളെ ഏറെ സ്വാധീനിക്കുന്നു എന്നത് ഷോയുടെ ഏറ്റവും വലിയ നേട്ടമാണ്.

മൂന്നു മത്സരാർഥികളുടെ സ്ഥാനങ്ങള്‍ ബിഗ് ബോസ് തന്നെ നിശ്ചയിച്ച് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. രാജ്ഞിയുടെയും രാജാവിന്റെയും വേഷങ്ങൾ ആയിരുന്നു ഇത്. ഇന്നലെ നടന്ന എപ്പിസോഡിൽ റിയാസായിരുന്നു രാജാവിന്റെ വേഷം അണിഞ്ഞ് എത്തിയത്. ദില്‍ഷ, ധന്യ എന്നിവര്‍ രാജ്‍ഞിമാരുമായി മാറിയിരുന്നു. ഏറെ വ്യത്യസ്തമായ ഒരു ടാസ്കിനായിരുന്നു ഇന്നലെ ബിഗ് ബോസ് മത്സരാർഥികൾക്ക് മുന്നിൽ നൽകിയത്.

ഈ ഗെയിമിൽ പങ്കെടുത്ത മത്സരാർത്ഥികളുടെ മുന്നോട്ടുള്ള യാത്രയെ പോലും സ്വാധീനിക്കുന്ന തരത്തിലുള്ള നേട്ടങ്ങളും ടാസ്ക്കിൽ ബിഗ് ബോസ് നൽകിയിരുന്നു. കിരീടവും ചെങ്കോലും രാജാവിന് നൽകിയിട്ടുണ്ട്. ഈ ചെങ്കോല്‍ നഷ്ടമായാൽ രാജാവിന് അധികാരം നഷ്ടപ്പെടും എന്നതാണ് ടാസ്ക്ക്. അതിനൊപ്പം തന്നെ, ഒരു മാന്ത്രിക ലോക്കറ്റും രാജാവിന്റെ പക്കലുണ്ട്. അടുത്തു വരാനിരിക്കുന്ന ബിഗ് ബോസ് നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് സുരക്ഷിതമാകും.

അതേസമയം, ഇത് എല്ലാ മത്സരാർത്ഥികളും കാണുന്ന രീതിയിൽ മാത്രം ഒരു ലോക്കറ്റ് പോലെ ധരിക്കണം എന്നാണ് ടാസ്ക്കിൽ ഉൾപ്പെട്ടവർക്ക് ബിഗ് ബോസ് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, രാജാവായി വേഷമിട്ട മത്സരാർത്ഥിയായ റിയാസിനെ മാത്രം കണ്‍ഫെഷന്‍ റൂമിലേക്ക് മാറ്റി നിർത്തി വ്യക്തമാക്കുകയായിരുന്നു. പക്ഷെ, അധികാരം രാജാവിന് മാത്രമല്ല ഉളളത്. രാജ്ഞിമാരാവുന്ന ദില്‍ഷ, ധന്യ എന്നിവര്‍ക്കും അധികാരങ്ങൾ ഉണ്ട്. അതായത്, ഇനി വരാനാിരിക്കുന്ന ക്യാപ്റ്റന്‍സി ടാസ്കില്‍ രാജ്ഞിമാരില്‍ ഒരാള്‍ക്ക് നേരിട്ട് പങ്കെടുക്കാം.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

ഇതിന് ബിഗ് ബേസ് അവസരം നൽകും. പക്ഷം, അടുത്ത നോമിനേഷന്‍ പ്രക്രിയയില്‍ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ രാജാവിന് അധികാരമുണ്ട്. അതേസമയം, ബിഗ് ബോസ് തീരുമാനിച്ചു നല്‍കിയ സ്ഥാനങ്ങള്‍ അല്ലാതെ കൊട്ടാരത്തിലെ വിദൂഷകന്‍, കൊട്ടാരം വൈദ്യന്‍, ഭടന്‍, ദാസന്‍, ദാസി, സേനാപതി, അടിമ എന്നിവരായി ആരൊക്കെ വരണമെന്ന് രാജാവിന് തീരുമാനിക്കാമെന്നും ബിഗ് ബോസ് റിയാസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ബിഗ് ബോസ് വീണ്ടും ജയിൽ നോമിനേഷൻ ഇടയ്ക്കിടെ ഉളള പ്രക്രിയയാണ്. ഓരോ മത്സരാർത്ഥികളും മൂന്ന് പേരെ തെരഞ്ഞെടുക്കുകയും, ഒരാൾ പോയിട്ട് ബാക്കി രണ്ട് പേരും ഇന്നലെ ജയിലിലേക്ക് പറഞ്ഞു വിടുകയും ചെയ്യും. ഇത്തവണ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ആണ് ജയിൽ ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുത്തു.

എന്നാൽ, ജാസ്മിൻ, സൂരജ് എന്നിവരെ നോമിനേഷൻ ചെയ്യാൻ പാടില്ല എന്ന് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. വീക്കിലി ടാസ്ക്കിലൂടെ ഡയറക്ടായി ക്യാപ്റ്റൻസിക്ക് തെരഞ്ഞെടുത്തവരാണ് ഇവർ. എന്നാൽ, ഇതിന് പിന്നാലെ ബിഗ് ബോസിൽ നടന്ന വോട്ടെടുപ്പിൽ റിയാസ്, റോബിൻ, ബ്ലെസ്ലി തുടങ്ങിയവരെ ജയിൽ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രേക്ഷകർ കണ്ടു.

വോട്ടിംഗ് ഇങ്ങനെ ബ്ലെസ്ലി- റിയാസ്, അഖിൽ, റോബിൻ അഖിൽ- റോബിൻ, റിയാസ്, ബ്ലെസ്ലി സൂരജ്- റിയാസ്, റോബിൻ, ബ്ലെസ്ലി ധന്യ- റിയാസ്, ബ്ലെസ്ലി, റോബിൻ ദിൽഷ- റിയാസ്, ബ്ലെസ്ലി, റോബിൻ ലക്ഷ്മി പ്രിയ- ബ്ലെസ്ലി, റിയാസ്, റോബിൻ വിനയ്- റിയാസ്, അഖിൽ, റോബിൻ റോൺസൺ- റോബിൻ, റിയാസ്, അഖിൽ റിയാസ്- ബ്ലെസ്ലി, റോബിൻ, ലക്ഷ്മി പ്രിയ ജാസ്മിൻ- ബ്ലെസ്ലി, റോബിൻ, റിയാസ് സുചിത്ര- ബ്ലെസ്ലി, റോബിൻ, റിയാസ് റോബിൻ- റിയാസ്, ബ്ലെസ്ലി, അഖിൽ












Click it and Unblock the Notifications