സ്ട്രോങ്ങ് മത്സരാർത്ഥികളാകുമെന്ന് പ്രതീക്ഷ ആ 2 പേർ കിടിലത്തിന്റെ സ്ട്രാറ്റജിയിൽ വീണു; വൈറൽ കുറിപ്പ്
ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ 3 അത്യധികം വാശിയും ആകാംഷയുമുണ്ടാക്കി മുന്നോട്ട് പോകുകയായണ്. ഇനി ഷോ അവസാനിക്കാൻ കഷ്ടിക്ക് ഇനി മൂന്നാഴ്ചതളോളം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഷോ പുരോഗമിക്കുമ്പോൾ പക്ഷേ ബിബി ഹൗസിൽ ഗ്രൂപ്പിസവും ശക്തമായിരിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
കഴിഞ്ഞ ദിവസം ഇത്തരത്തിൽ നോബിയും ഫിറോസും റംസാനും തമ്മിലുള്ള ഒരു ചർച്ച പ്രക്ഷക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ഒരു ആരാധകൻ. സ്ട്രോങ്ങ് മത്സരാർത്ഥികളാകുമെന്ന് പ്രതീക്ഷവർ ഗ്രൂപ്പ് കളിയിൽ പെട്ടിരിക്കുകയാണെന്നാണ് അനോഷ് ക്രിസ്റ്റി എന്ന ആരാധകന്റെ കുറിപ്പ് പോസ്റ്റ് വായിക്കാം

ഒരുപാട് മുൻപിൽ എത്തി
ബിഗ് ബോസ്സ് സീസണ് 3 തുടങ്ങിയപ്പോൾ ഒരുപാട് പ്രതീക്ഷ യുള്ള പ്രേക്ഷകരുടെ ഒരുപാട് സപ്പോര്ട് കിട്ടും എന്ന് പ്രതീഷിച്ച മൂന്നു പേരായിരിന്നു മണിക്കുട്ടൻ റംസാൻ നോബി.. പക്ഷെ ഷോ തുടങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ സപ്പോർട്ടോട് കൂടി മണിക്കുട്ടൻ മറ്റു രണ്ടുപേരെക്കാളും ഒരുപാട് മുൻപിൽ ആണ്..

വീണു പോയി
പുറത്തു നടക്കുന്നത് നേരെ ഒപ്പോസിറ്റ് രീതിയിൽ ചിന്തിച്ചു മുന്നോട്ട് പോയ് കൊണ്ടിരിക്കുവാണ് നോബിയും റംസാനും.. രണ്ടു പേരും കിടിലത്തിന്റെ സംസാര രീതിയിലും ഷോ യെ പറ്റി കിടിലത്തിന്റെ നിരീക്ഷണത്തിലും വീണു പോയി..

സായിയെ പറ്റിയുള്ള ജഡ്ജ്മെന്റ്
സ്‌ട്രോങ് കണ്ടസ്റ്റന്റ് ആവുമെന്ന് നമ്മൾ പ്രതീഷിച്ച രണ്ടു പേർ കിടിലത്തിന്റെ ഗെയിം സ്ട്രറ്റജിയിൽ വീണു വെറും അയൽക്കൂട്ടം ലീവെലിലും താഴെ ആയി.. അതിൽ ഏറ്റവും കോമഡി റംസാന്റെ സായ് യെ പറ്റിയുള്ള ജഡ്ജ്മെന്റിൽ ആണ്..

റംസാൻ ആയിരിക്കും
സായ്ക്കു സഹതാപ വോട്ട് ആണെന്നും അവന്റെ യും അഡോണിയുടെയും മറ്റുള്ളവരുടെയും സപ്പോര്ട് കൊണ്ടാണ് വോട്ട് കിട്ടി ഇത്രയും നാൾ അവിടെ നിന്നതും എന്നൊക്കെ യുള്ള മണ്ടൻ നിരീക്ഷണങ്ങൾ..
അടുത്ത ആഴ്ച്ച ഡബിൾ എവിഷൻ ഉണ്ടേൽ അതിൽ ഒന്ന് റംസാൻ ആയുരിക്കും..

ആത്മവിശ്വാസം
അവന്റെ കോണ്ഫിഡൻസ് ലെവൽ കൂട്ടാൻ വേണ്ടിയാണ് ഇന്ന് നോമിനേഷനിൽ വന്നവരിൽ റംസാന് ഒന്നാം സ്ഥാനം കൊടുത്തത്.. അടുത്ത ആഴ്ച്ച ശരിക്കും ഞെട്ടാൻ പോവുന്നത് കിടിലവും നോബിയും ആയിരിക്കും..

കിളി പോവും
തങ്ങളുടെ പൊന്നോമന റംസാൻ മോൻ ഔട്ട് ആവുന്നത് കാണുമ്പോൾ.. അതോടെ കിടിലത്തിന്റെ കിളി പോവും.. നോബി ശരിക്കും വാഴ വെട്ടിയിട്ട പോലെയാവും.
കിടിലന്‍ ലുക്കില്‍ ശ്രദ്ധ ആര്യ, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications