Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്', പ്രതികരിച്ച് ബിഗ് ബോസ് താരം ദിൽഷ

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വിജയിയായ ദില്‍ഷ പ്രസന്നന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.

ബിഗ് ബോസ് വിജയി ആയതിന് പിന്നാലെ വിവാദങ്ങളും ദില്‍ഷയെ വിടാതെ പിന്തുടര്‍ന്നു. ബിഗ് ബോസ് വിജയി ആകാന്‍ ദില്‍ഷ അര്‍ഹ അല്ലെന്നും റോബിന്‍ ആരാധകരുടെ വോട്ടാണ് വിജയത്തിന് കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദില്‍ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ്.

1

അധിക്ഷേപത്തിനും പരിഹാസത്തിനുമൊക്കെ ഒരു പരിധി ഉണ്ടെന്ന് ദില്‍ഷ പറയുന്നു. തന്നെ വെറുക്കുന്നതില്‍ പ്രശ്‌നമില്ല.. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ചുറ്റുമുളളവരെ വേദനിപ്പിക്കരുത്. അനാവശ്യമായി അവരെ ഓരോന്നിലേക്ക് വലിച്ചിടരുത്. സഹിക്കുന്നതിനും ഒരു പരിധിയുണ്ട്. താനും ഒരു മനുഷ്യനാണ്. ഒരു വ്യക്തിയെ ഇത്ര ക്രൂരമായി വേദനിപ്പിച്ചത്‌കൊണ്ട് എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്നും ഹേറ്റേഴ്‌സിനോട് ദില്‍ഷ ചോദിക്കുന്നു.

2

തന്നെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. തന്നെ എങ്ങനെ സ്‌നേഹിക്കുന്നുവോ അതുപോലെ തിരിച്ചും ആരാധകരെ സ്‌നേഹിക്കുന്നുവെന്ന് ദില്‍ഷ പറയുന്നു. കടുത്ത സാഹചര്യങ്ങളിലൂടെ കടന്ന് പോയപ്പോള്‍ തളരാതെ മുന്നേറാന്‍ സഹായിച്ചത് തന്നെ നേരിട്ട് കാണുക പോലും ചെയ്യാത്ത ആളുകള്‍ തരുന്ന പിന്തുണ കാരണമാണ് എന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

3

ബിഗ് ബോസ് കിരീടം അര്‍ഹിക്കുന്നില്ല എന്ന് പറയുന്നവര്‍ക്കുളള ദില്‍ഷയുടെ മറുപടി ഇങ്ങനെയാണ്: ബിഗ് ബോസില്‍ ഏറ്റവും സജീവമായി നിന്ന മത്സരാര്‍ത്ഥി താനാണ് എന്നാണ് തോന്നിയിട്ടുളളത്. ഷോയില്‍ ഒന്നില്‍ നിന്നും മാറി നിന്നിരുന്നില്ല. കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിരുന്നു. നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും മടുത്തെന്ന് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല.

4

എന്തും നേരിടാന്‍ തയ്യാറായിട്ടാണ് ബിഗ് ബോസിലേക്ക് വന്നത് തന്നെ. പ്രശ്‌നങ്ങളെ നേരിട്ട് മുന്നോട്ട് പോകണം എന്നുളള തീരുമാനം തനിക്കുണ്ടായിരുന്നു. അതാണ് വിജയിക്കാന്‍ കാരണമെന്ന് കരുതുന്നുവെന്ന് ദില്‍ഷ പറയുന്നു. ബിഗ് ബോസ് വിജയി ആയതിന് ശേഷം തനിക്ക് കാര്യമായ മാറ്റമൊന്നും ഇല്ല. വ്യക്തി എന്ന നിലയില്‍ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴുമെന്ന് ദില്‍ഷ പറഞ്ഞു.

5

കുറച്ച് കൂടി ബോള്‍ഡ് ആയിട്ടുണ്ട് എന്നതാണ് ചെറിയൊരു മാറ്റം. ബിഗ് ബോസിന് മുന്‍പ് തനിക്ക് ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. ഇപ്പോള്‍ കടന്ന് പോകുന്നത് വിചാരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ്. തുടര്‍ച്ചയായി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും ധൈര്യം കൂടും. സോഷ്യല്‍ മീഡിയ അറ്റാക്ക് ആദ്യമൊക്കെ വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നേരിടാനാകുന്നുണ്ടെന്നും ദില്‍ഷ പറഞ്ഞു.

6

ബിഗ് ബോസ് വിജയി ആയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളും മറ്റുമായി ദില്‍ഷ വളരെ തിരക്കിലാണ്. അതൊക്കെ സന്തോഷത്തോടെ ആസ്വദിക്കുന്നതായി ദില്‍ഷ പറയുന്നു. ഷോ കഴിഞ്ഞതിന് ശേഷം നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചു. നിരവധി പേരുടെ പിന്തുണയും സ്‌നേഹവും ലഭിച്ചു. അവരെ പലരേയും നേരിട്ട് കാണാന്‍ സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ടെന്നും ദില്‍ഷ പറഞ്ഞു.

7

താന്‍ മനസ്സാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് പോലും ആക്രമിക്കപ്പെട്ടു. ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്. അവരെ തിരുത്താന്‍ താനില്ല. കാരണം ആര്‍ക്കും അവരെ തിരുത്താന്‍ സാധിക്കില്ല. മറുപടിയായി വീഡിയോ ചെയ്താല്‍ പിന്നെ അത് വെച്ചാകും പ്രചാരണം. പറയുന്നവര്‍ അത് തുടരട്ടെയെന്നും താന്‍ എന്താണ് എന്ന് തനിക്ക് അറിയാമെന്നും ദില്‍ഷ വ്യക്തമാക്കി.

സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+