Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂതകാലം മറയ്ക്കാന്‍ അക്ഷര റെഡ്ഡി പേര് മാറ്റിയോ? സര്‍ജറി!! ചേരിതിരിഞ്ഞ് ബിഗ് ബോസ് പ്രേക്ഷകര്‍

ബിഗ് ബോസ് തമിഴ് സീസണ്‍ 5 മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കൊടുമ്പിരി കൊണ്ട് പുതിയ വിവാദം. 18 മല്‍സരാര്‍ഥികളില്‍ രണ്ട് പേര്‍ ഇതിനകം തന്നെ പുറത്തായി കഴിഞ്ഞു. അതിനിടെയാണ് ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ആരംഭിച്ച അക്ഷര റെഡ്ഡിക്കെതിരെ ചില കോണുകളില്‍ നിന്ന് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് താരത്തിന്റെ ആരാധകര്‍ മറുപടി നല്‍കുന്നുമുണ്ട്. അക്ഷര റെഡ്ഡിയുടെ യഥാര്‍ഥ പേര് മറ്റൊന്നാണെന്നും അവര്‍ ഭൂതകാലത്തെ ചില വിവാദങ്ങള്‍ മറച്ചുവയ്ക്കാനാണ് പേരും രൂപവും മാറ്റിയതെന്നുമാണ് ആരോപണം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

1

കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് 5 പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നോട്ട് പോകുകയാണ്. മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ രണ്ടുപേര്‍ പുറത്തായി. ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് നമിത മരിമുത്തുവും നാദിയ ചാങും ആണ് പുറത്തായത്. ആരോഗ്യകാരണങ്ങളാലാണ് നമിത പുറത്തുപോയതെങ്കില്‍ നാദിയ ഞായറാഴ്ച എവിക്ഷനിലൂടെ പുറത്താകുകയായിരുന്നു.

2

മല്‍സരാര്‍ഥികളെ ഇഴകീറി പരിശോധിക്കുകയാണ് ആരാധകര്‍. അവരുടെ കഴിഞ്ഞകാലവും നേരത്തെയുള്ള പ്രതികരണങ്ങളുമെല്ലാം ആരാധകര്‍ കുത്തിപ്പൊക്കുന്നുണ്ട്. ഇതിനിടെയാണ് ചിലര്‍ അക്ഷര റെഡ്ഡിക്കെതിരെ ട്വിറ്ററില്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അക്ഷര റെഡ്ഡി പേര് മാറ്റിയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.

3

മോഡലായ അക്ഷര റെഡ്ഡിയുടെ യഥാര്‍ഥ പേര് ശ്രവ്യ സുധാകര്‍ എന്നാണത്രെ. അവര്‍ നേരത്തെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത വ്യക്തിയാണെന്നും ചിലര്‍ പറയുന്നു. മാത്രമല്ല, പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപ മാറ്റം വരുത്തിയ ശേഷമാണ് അക്ഷര റെഡ്ഡി ഷോയില്‍ പങ്കെടുക്കുന്നതെന്നും ചില യൂസര്‍മാര്‍ ആരോപിക്കുന്നു. പക്ഷേ, ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവിട്ടിട്ടുമില്ല.

4

വിജയ് ടിവിയില്‍ നേരത്തെ ചില പരിപാടിയില്‍ പങ്കാളിയായിരുന്നു അക്ഷര റെഡ്ഡി എന്ന് ചിലര്‍ പറയുന്നു. അതുകൊണ്ടുതന്നെ അവതാരകയായ പ്രിയങ്കയ്ക്ക് അക്ഷരയെ കുറിച്ച് നന്നായി അറിയാമെന്നും അവസരം കിട്ടുമ്പോള്‍ പ്രിയങ്ക ട്രോളാന്‍ കാരണം അതാണെന്നും ഒരു യൂസര്‍ പറഞ്ഞു. എന്തിനാണ് മല്‍സരാര്‍ഥിയുടെ ഭൂതകാലം ചികയുന്നതെന്നും അവര്‍ എങ്ങനെ മല്‍സരത്തില്‍ പങ്കെടുക്കുന്നു എന്ന് നോക്കിയാല്‍ പോരെ എന്നുമാണ് അക്ഷരയെ പിന്തുണയ്ക്കുന്നവരുടെ പ്രതികരണം. ആരോപണങ്ങള്‍ക്കെല്ലാം അക്ഷര അവസരം ലഭിക്കുമ്പോള്‍ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5

പ്രേക്ഷകരെ ആകര്‍ഷിച്ച് കൊണ്ടുതന്നെയാണ് ബിഗ് ബോസ് അഞ്ചാം സീസണ്‍ മുന്നേറുന്നത്. ഞാന്‍ നടനായല്ല, പ്രേക്ഷകരുടെ പ്രതിനിധിയായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത് എന്നായിരുന്നു ഷോ തുടങ്ങുന്ന വേളയില്‍ അവതാരകനായ ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞത്. ഗായകരും അഭിനേതാക്കളും നര്‍ത്തകരും തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി താരസമ്പന്നമാണ് ഇത്തവണത്തെ ബിഗ്‌ബോസ് ഹൗസ്.

6

എന്റര്‍പ്രിണര്‍ നിരൂപ്, സിനിമാ താരങ്ങളായ സിബി, വരുണ്‍, ഗായിക ഇക്കി ബെറി, മോഡലുകളായ ശ്രുതി ജയദേവന്‍, മധുമിത, അവതാരകന്‍ ഇമ്മന്‍ അണ്ണാച്ചി, നാടന്‍പാട്ട് കലാകാരി ചിന്നപ്പൊണ്ണ്, ടെലിവിഷന്‍ പവാനി, ജെമിനി ഗണേശന്റെ ചെറുമകന്‍ അഭിനവ്, ടിവി അവതാരക പ്രിയങ്ക വിജെ, സോഷ്യല്‍ മീഡിയ താരം അഭിഷേക് രാജ, മിമിക്രി താരം രാജു ജയ്‌മോഹന്‍, ഗായിക ഇസൈവാണി എന്നിവരാണ് അക്ഷര റെഡ്ഡിക്ക് പുറമെ ഇനി ബിഗ് ബോസ് ഹൗസിലുള്ളത്.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

7

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുന്നത്. ആദ്യം ഹിന്ദിയില്‍ തുടങ്ങിയ ഷോ പിന്നീട് മറ്റു ഭാഷകളിലും ആരംഭിക്കുകയായിരുന്നു. ഹിന്ദില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായപ്പോള്‍ തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറുമാണ് അവതാരകര്‍. മൂന്ന് മാസത്തോളം തുടരുന്ന ഷോയില്‍ നിന്ന് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആഴ്ചതോറും പുറത്താകും. തമിഴ് ബിഗ് ബോസിന് ശേഷമാകും ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+