Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുവിന് പിന്നാലെ മറ്റൊരു വൈൽഡ് കാർഡ് എൻട്രി'; ഇനി കളിമാറും.. എത്തുന്നത് കോമണർ?

ബിഗ് ബോസ് മലയാളം സീസൺ 5 പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. ഇതോടെയായിരുന്നു മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് രണ്ടാഴ്ചയ്ക്കിപ്പുറം ആദ്യ വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തിയത്. എന്നാൽ മത്സരം മുറുകും മുൻപ് തന്നെ ഹനാൻ ആരോഗ്യകാരണങ്ങളെ തുടർന്ന് പുറത്തായി. പിന്നാലെ സംവിധായകൻ ഒമർ ലുലുവും വൈൽഡ് കാർഡ് എൻട്രിയായി എത്തിയെങ്കിലും തുടക്കത്തിലെ ആവേശം മാത്രമായിരുന്നു ഒമറിന്റെ വരവിൽ ഉണ്ടായിരുന്നത്.

ഇതോടെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. നടി അനു ജോസ് ആണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്. എന്നാൽ അനുവിന് പിന്നാലെ മറ്റൊരു വൈൽഡ് കാർഡ് എൻട്രി കൂടി ബിഗ് ബോസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

monhanlalwildcardentry

ബിഗ് ബോസ് അനലിസ്റ്റായ രേവതി പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ-വൈൽഡ് കാർഡുകൾ ഇനിയും ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. വൈൽഡ് കാർഡുകളെക്കാൾ പഴയ മത്സരാർത്ഥികളും വരണമെന്നതാണ് തന്റെ അഭിപ്രായം.എന്നാൽ മാത്രമേ ബിഗ് ബോസ് വിട്ട് പോയ പ്രേക്ഷകരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.

കോമണർ ആയി വരാനിരിക്കുന്നത് ആരെന്നത് വ്യക്തമല്ല, നാല് വൈൽഡ് കാർഡ് എൻട്രി എത്തുമെന്ന് അറിഞ്ഞിരുന്നു. ഇക്കൂട്ടത്തിൽ ഒരു സോഷ്യൽ മീഡിയ പേഴ്സണും ഉണ്ടെന്നൊക്കെയുള്ള റിപ്പോർട്ടുകൾ ഉണ്ട്.

ഇപ്പോൾ വൈൽഡ് കാർഡ് ആയി വന്നത് അനു ജോസ് ആണ്. സാധാരണ വലിയ എനർജിയുമായി വൈൽഡ് കാർഡുകൾ എത്തിയാലും രണ്ട് ദിവസം കൊണ്ട് അത് തീരും. തീ പോലെ നിന്ന രണ്ട് പേരെ ഉള്ളൂ. ഒരു ഫിറോസ് മറ്റൊന്ന് റിയാസ് സലീമുമാണ്.

അനുവിന് ഒരു പവർ കൊടുത്തിട്ടുണ്ടാകും. അങ്ങനെ അല്ലാതെ കയറ്റി വിട്ടിട്ട് കാര്യമില്ല.അനുവിന്റെ പവർ ഒരു ഹിന്റാണ്. അത് പക്ഷേ മത്സരാർത്ഥികൾക്ക് മനസിലാകുമോയെന്ന് കണ്ടറിയാം. ഗ്രൂപ്പിസം പൊട്ടിക്കാൻ വന്നതാണ് താൻ എന്ന് അനു പറയുന്നുണ്ട്. അങ്ങനെ പറഞ്ഞിട്ട് ഗ്രൂപ്പിന്റെ ഭാഗമാകാതിരിക്കാൻ അനു ശ്രദ്ധിക്കണം.

ഗ്രൂപ്പിനെ പൊട്ടിക്കാനാണ് വന്നതെന്ന് അവർക്ക് മനസിലാകണം. റെനീഷയെന്ന മത്സരാർത്ഥിയെ സംബന്ധിച്ച് ഏറ്റവും വലിയ ഹിന്റാണ് അനുജോസ്. അല്ലെങ്കിൽ ലാലേട്ടൻ പറയണം നിങ്ങൾ തല്ലിപിരിഞ്ഞേക്ക് എന്ന്. അനുവിന് കൊടുത്ത പവറും മനസിലാക്കാൻ മത്സരാർത്ഥികൾക്ക് സാധിച്ചില്ലെങ്കിൽ മുൻ മത്സരാർത്ഥികളെ കയറ്റി വിടുകയാണ് വേണ്ടത്.

പുറത്ത് നമ്മുടെ കോമ്പോയൊക്കെ ഹിറ്റാണെന്ന് കരുതി പൊട്ടിക്കാൻ വന്നതാണ് അനു എന്നൊക്കെ മത്സരാർത്ഥികൾ ചിന്തിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കൂട്ടായിട്ടിരിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ മത്സരാർത്ഥികൾക്കിടയിൽ മത്സര ബുദ്ധി വേണം. അപ്പോഴെ സീസൺ മുന്നോട്ട് പോകു', രേവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+