Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വിജയി സീസണ്‍ 2 വില്‍ നിന്നോ? ഫിറോസിന്റെ പഴയ കമന്റ് ചര്‍ച്ചയാക്കി പ്രേക്ഷകര്‍

നാളുകള്‍ക്ക് നീണ്ട കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ സംബന്ധിച്ച നിര്‍ണ്ണായക അപ്ഡേറ്റാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ ഫൈനലില്‍ പങ്കെടുക്കാനായി ഡിംപല്‍ ഭാല്‍, മണിക്കുട്ടന്‍, സന്ധ്യ മനോജ്, സൂര്യ തുടങ്ങിയ താരങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജുലൈ 23 ന് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നില്ല.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

23 ന് ഷൂട്ട്

23 ന് ഷൂട്ട് നടക്കുകയാണെങ്കില്‍ 24,25 തീയതിയില്‍ സംപ്രേക്ഷണം ഉണ്ടായേക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാ ദിവസം ഷൂട്ടിങ് മുടങ്ങിപ്പോയ ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയികളെ കണ്ടെത്താന്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഷോ അധികൃതര്‍ നടത്തിയിരുന്നു. അതിന് ശേഷം ഒരു അറിയിപ്പും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ആരാധാകര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്നുള്ള ഒരു അറിയിപ്പ് അധികൃതര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

ഗ്രാന്‍ഡ് ഫിനാലെ

അതിന് ശേഷം ഇപ്പോഴാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ കൊച്ചിയിലേക്ക് പോവുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നത്. ഫൈനലിസ്റ്റുകൾക്കൊപ്പം ബിഗ് ബോസ് സീസൺ 3 ൽ നിന്ന് പുറത്ത് പോയ താരങ്ങളും ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം സീസൺ 2 താരങ്ങളും ചെന്നൈയിലേക്ക് പുറപ്പെട്ടത് ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുകയാണ്.

ആര്യ

ബിഗ് ബോസ് ഫിനാലെ ഷൂട്ടിനായി ചെന്നൈയിലേയ്ക്ക് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായ ആര്യ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു മത്സരാര്‍ത്ഥിയായ വീണയും ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് കിടിലം ഫിറോസ് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ഒരു കാര്യത്തിലേക്ക് പ്രേക്ഷകര്‍ വീണ്ടും വിരല്‍ ചൂണ്ടുന്നത്.

ഫിറോസ്

തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയായി ആരാധകര്‍ രേഖപ്പെടുത്തി കമന്‍റിന് മറുപടിയായിട്ടായിരുന്നു ഫിറോസ് അന്ന് ചില കാര്യങ്ങള്‍ അഭിപ്രായപ്പെട്ടത്. ഫ്ലാറ്റിന്റെ കാര്യം എകദേശം തീരുമാനമായി .ആരും തീരെ പ്രതീക്ഷിക്കാത്ത ആർക്കോ ആണത്രേ എന്നാണ് ധന്യാ നിധിന്‍ എന്ന വ്യക്തിക്ക് നല്‍കിയ മറുപടിയില്‍ ഫിറോസ് വ്യക്തമാക്കിയിരുന്നത്.

അതായത് ധന്യാ

'അതായത് ധന്യാ ,കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി .ഫ്ലാറ്റിന്റെ കാര്യം എകദേശം തീരുമാനമായി.ആരും തീരെ പ്രതീക്ഷിക്കാത്ത ആർക്കോ ആണത്രേ. ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ വച്ച് താക്കോൽ കൈമാറുന്ന സമയത്തു മാത്രമേ ആളെ പറയുളളുന്നു പറയുന്നു .കഴിഞ്ഞ സീസണിലെ മത്സരാർഥികളെയും ,ഈ സീസണിലെ മത്സരാർഥികളെയും ഒരുമിച്ചു നിർത്തിട്ട് ഏറ്റോം കൂടുതൽ വോട്ട് കിട്ടിയ കഴിഞ്ഞ സീസണിലേ ഏതോ ഒരാൾക്ക് കൊടുക്കാം എന്ന് കേട്ടു . വിധിയുടെ ഓരോരോ ഇതേ'- ഫിറോസ് പറഞ്ഞു.

കോവിഡ് കാരണം

കോവിഡ് കാരണം ഷൂട്ടിങ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന സീസണ്‍ 2 വിലെ താരങ്ങള്‍ കൂടി ചെന്നൈയില്‍ എത്തിയതോടെ ഇത്തരമൊരു പ്രഖ്യാപനം ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമോയെന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. ഏതായാലും അടുത്ത ദിവസം ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകുന്നതാടെ ഇതിനെല്ലാം അവസാനമാവും.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

Recommended Video

cmsvideo
    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+