Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലെങ്കിലും നിന്റെ സ്ഥിരം സ്വഭാവം ഇതുതന്നെയാണല്ലോ; കട്ട കലിപ്പില്‍ റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഫൈനല്‍ ഘട്ടത്തിലെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി ഉള്ളത്. ബിഗ് ബോസില്‍ നിന്ന് ജാസ്മിനും റോബിനും പുറത്തുപോയതോടെ ഇപ്പോള്‍ റിയാസും ദില്‍ഷയും ബ്ലെസ്ലിയുമാണ് ശ്രദ്ധാകേന്ദ്രം. റിയാസാണ് ഇപ്പോള്‍ കൂടുതല്‍ കണ്ടന്റ് ഉണ്ടാക്കുന്നതും.

ബിഗ് ബോസില്‍ ഇപ്പോള്‍ ടിക്കറ്റ് റ്റു ഫിനാലെ നടക്കുകയാണ്. അതിശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം വാട്ടര്‍ ഫോള്‍സ് എന്ന ടാസ്‌കായിരുന്നു ടിക്കറ്റ് റ്റു ഫിനാലേയിലേക്ക് ഉണ്ടായത്. ഗാര്‍ഡന്‍ ഏരിയയില്‍ ഓരോ തൂണുകളും അതിന്റെ ഓരോന്നിന് മുകളിലും കയറുകള്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍ വെള്ളം നിറച്ച ബക്കറ്റുകളും ഉണ്ടാകും.

biggboss

1


മത്സരാര്‍ത്ഥികള്‍ തൂണുകള്‍ക്ക് താഴെയുള്ള പ്രതലത്തില്‍ നിന്ന് കയറിലുള്ള ഹാന്റിലില്‍ ഇരുകൈകളും നിവര്‍ത്തി പിടിച്ചുകൊണ്ട് ബക്കറ്റ് ബാലന്‍സ് ചെയ്യണം. ബക്കറ്റില്‍ നിന്ന് വെള്ളം താഴെ വീഴുകയോ കൈകള്‍ മടങ്ങുകയോ ഹാന്റിലില്‍ നിന്നും കൈ വിടുകയോ ചെയ്താല്‍ ടാസ്‌കില്‍ നിന്നും പുറത്താകും. ബക്കറ്റ് ബാലന്‍സ് ചെയ്ത് ഏറ്റവും കൂടുതല്‍ സമയം നില്‍ക്കുന്ന വ്യക്തിയായിരിക്കും ടാസ്‌ക്കിലെ വിജയി.

2


തുടക്കം മുതല്‍ക്ക് തന്നെ റിയാസ് ദില്‍ഷയെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ദില്‍ഷയുടെ പേര് വിളിച്ചും പാട്ട് പാടിയുമൊക്കെയായിരുന്നു റിയാസിന്റെ പ്രകോപനം. ദില്‍ഷയോട് റോബിന്റെ കാര്യം പറഞ്ഞ് റിയാസ് തര്‍ക്കിക്കുന്നുണ്ട്. വലിയ വലിയ തിമിംഗലത്തിന്റെ അരിക് പിടിച്ച് പോകുന്ന കുഞ്ഞ് മീനാണ് ദില്‍ഷയെന്ന് റിയാസ് പറയുന്നു. ഇരുപത്തിനാല് മണിക്കൂറൂം തന്റെ പേര് വിളിച്ച് സ്‌ക്രീന്‍ സ്‌പെയ്‌സ് ഉണ്ടാക്കി തരികയാണെന്നാണ് ദില്‍ഷ പറയുന്നത്. തനിക്ക് സ്‌ക്രീന്‍ സ്‌പേയ്‌സിന് ആരുടെയും പേര് ആവശ്യമില്ലെന്നും പത്ത് പാട്ട് പാടിയാല്‍ മതിയെന്നും റിയാസ് പറയുന്നു. റോബിന്‍ പോയ ശേഷം ആരെ കയ്യിലെടുക്കട്ടെ എന്ന് നോക്കിയാണ് റിയാസ് നടക്കുന്നതെന്നും ഡോക്ടര്‍ ഇവിടുത്തെ ഹീറോ ആയിരുന്നുവെന്ന് അവന് അറിയാമെന്നുമാണ് ദില്‍ഷ പറയുന്നു.

3


ബ്ലെസ്ലി കളിയുടെ റൂള്‍ തെറ്റിച്ചതോടെ റിയാസ് ബ്ലെസ്ലിയോട് ദേഷ്യപ്പെടുകയായിരുന്നു. ബ്ലെസ്ലി ഒരു കൈ കയറില്‍ നിന്ന് വിട്ടതാണ് പ്രശ്‌നത്തിന് കാരണമായത്. ബ്ലെസ്ലി മത്സരത്തില്‍ നിന്ന് പുറത്തുപോകണമെന്ന് റിയാസ് പറയുന്നുണ്ടെങ്കിലും ബ്ലെസ്ലി പുറത്തുപോകാതെ തര്‍ക്കിച്ചു. ബ്ലെസ്ലി ഗെറ്റ് ഔട്ട്, കാല് കൊണ്ട് തൊഴികൊടുത്ത് ഇറക്കി വിട്ടാലോ എന്ന് റിയാസ് പറയുന്നുമുണ്ട്. പക്ഷേ ബ്ലെസ്ലി ഇതൊന്നും കേള്‍ക്കുന്നില്ല.
നീ ബാക്കിയുള്ളവരെ ഇന്‍സ്ട്രക്റ്റ് ചെയ്യാന്‍ വരരുത് ഇനി. കയ്യങ്ങനെ പിടിക്ക് ഇങ്ങനെ പിടിക്ക് എന്ന് പറഞ്ഞ്. അല്ലെങ്കിലും നിന്റെ സ്ഥിരം സ്വഭാവമാണല്ലോ ഇത്, എന്നും റിയാസ് പറയുന്നു.

4


ഏറെ തര്‍ക്കത്തിന് ഓടുവിലാണ് ബ്ലെസ്ലി പുറത്തായത്. ദില്‍ഷയും പുറത്താകുന്നുണ്ട്. അവസാനം റിയാസും ധന്യയുമാണ് ബാക്കിയുണ്ടായിരുന്നു. ശക്തമനായ പോരാട്ടത്തിന് പിന്നാലെ ടാസ്‌കില്‍ ധന്യയാണ് ജയിച്ചത്.മത്സരത്തിന് ഇടയില്‍ ലക്ഷ്മി പ്രിയ റിയാസിനെതിരെ സംസാരിക്കുന്നുണ്ട്. റിയാസിന്റെ കൈ പലവട്ടം ബെന്റ് ആവുന്നത് താന്‍ കണ്ടതാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. തട്ടിപ്പറിച്ച് ഓടാന്‍ പറ്റുന്ന ടാസ്‌കാണെങ്കില്‍ റിയാസ് കക്കുകയും തട്ടിപ്പറിച്ച് ഓടുകയും ചെയ്യുമായിരുന്നെന്ന് ലക്ഷ്മി പറയുന്നു.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
    5

    എന്നാല്‍ ലക്ഷ്മിപ്രിയയോട് ഷട്ട് അപ് എന്ന് റിയാസ് പറയുകയും നീ ഷട്ട് അപ് പറയുമ്പോള്‍ ഞാന്‍ മിണ്ടാതികരിക്കണോ, നീ എന്നെ നിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണോ നീ പറയുമ്പോള്‍ മിണ്ടാതിരിക്കാന്‍ നീ തെറ്റാണ് ചെയ്തത് റിയാസ് എന്ന് ലക്ഷ്മി പ്രിയ പറയുന്നു..
    അങ്ങനെ ഈ ടാസ്‌കിനിടയില്‍ റിയാസ് പലരോടും പലതവണ വഴക്കിടുന്നു. ചൊറിയുന്ന കാര്യം പറഞ്ഞ് ലക്ഷ്മിപ്രിയ തന്നെ പ്രകോപിപ്പിക്കുകയാണെന്നും റിയാസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+