Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാലും ചിലപ്പോള്‍ എനിക്ക് നിങ്ങളോട് ദേഷ്യം തോന്നാറുണ്ട്..പക്ഷേ...'; ആരതി പൊടി

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചാല്‍ അത് റോബിന്‍ രാധാകൃഷ്ണന്‍ ആണെന്ന് പറയാന്‍ സംശയിക്കേണ്ട. ഒരുപക്ഷേ ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധകരുള്ള മത്സരാര്‍ത്ഥി വേറെ ഉണ്ടാവില്ല. അത്രയധികം ആരാധകരാണ് റോബിനുള്ളത്.

റോബിനോടുള്ള അതേ സ്‌നേഹമാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ പോകുന്ന ആരതി പൊടിയോടും ആരാധകര്‍ക്കുള്ളത്. ആരതിക്കും നല്ല ഫാന്‍ബേസ് ഉണ്ട്. ഇരുവരുടേയും വിശേഷം അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് റോബിനും ആരതിയും. ഇപ്പോള്‍ റോബിനൊപ്പമുള്ള ഒരു വീഡിയോയ്ക്ക് ആരതി നല്‍കിയ ക്യാപ്ഷനാണ് ചര്‍ച്ചയാകുന്നത്.....

1

എനിക്കറിയാം എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്ന്, ഇതാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട ഫണ്‍ഹോബിയെന്നും അറിയാം...എന്നാലും ഇടയ്ക്ക് എനിക്ക് നിങ്ങളോട് ദേഷ്യം തോന്നാറുണ്ട്, എന്നാലും ഈ തമാശ നിറഞ്ഞസമയങ്ങളൊക്കെ ഞാന്‍ നിശബ്ദമായി ആസ്വദിക്കുന്നുണ്ട്, ഡിയര്‍ റോബിന്‍ കുട്ടി എന്നാണ് ആരതി എഴുതിയത്..നിരവധിപേരാണ് ആരതിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്...

2

ആരതിയും റോബിനും പ്രണയത്തിലായിട്ട് ആറ് മാസം പൂർത്തിയായത് കഴിഞ്ഞദിവസമാണ്. അന്ന് ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ രീതിയിയിൽ വൈറൽ ആയിരുന്നു. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാകുന്ന പോസ്റ്റായിരുന്നു അത്. റോബിൻ ഇട്ട പോസ്റ്റിന് മറുപടിയായി ആരതി ഇട്ടടമറുപടി പോസ്റ്റിലും ഇവർ തമ്മിലുള്ള പ്രണയം വ്യക്തമായിരുന്നു...

3

'' ഒന്നായതിന്റെ ആറ് മാസങ്ങള്‍, എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനും ആ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും സന്തോഷമുള്ളതും ആക്കി തീർത്തതിന് നന്ദി. എന്റെ എല്ലാ ഉയർച്ച താഴ്ചയിലും നീയുണ്ടാകും. എന്റെ കരുത്തും നട്ടെല്ലും നീയാണ്. എന്റെ എല്ലാ മുറിവുകളിലും നീ ആശ്വാസം പകരന്നു''- ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റോബിന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

4

നിന്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിച്ചതിന് നന്ദി. എന്നെ സഹിക്കുന്നതിനും നന്ദി. ഞാന്‍ എപ്പോഴൊക്കെ തളർന്ന് പോവുന്നോ അപ്പോഴൊക്കെ നീ എന്നെ സന്തോഷവാനാക്കുന്നു. എന്റെ അച്ഛനേയും അമ്മയേയും സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനും നന്ദി. നിന്നോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും സന്തോഷം നിറഞ്ഞത്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും. നീ എന്റെ ബെസ്റ്റ് സുഹൃത്താണ്. എന്റെ ആത്മമിത്രവും നീ തന്നെ, ലവ് യൂ, മിസ്സ് യൂ. നമ്മുടെ ആഗ്രഹങ്ങളെല്ലാം ഒരിക്കല്‍ പൂവണിയും- എന്നും റോബിൻ എഴുതി..

5

നിങ്ങൾ എനിക്ക് എത്ര വിലപ്പെട്ടതാണെന്ന് എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. നിങ്ങളുടെ സാന്നിധ്യത്തേക്കാൾ മികച്ചതായി മറ്റൊന്നും തോന്നുന്നില്ല, നിങ്ങളെപ്പോലെ ഒരാളെ ഇനി കണ്ടെത്തുക എന്നത് അസാധ്യമാണ്..എന്നും എന്റെതായിരിക്കുക, ഇന്നും നാളെയും എന്നും എനിക്ക് നിങ്ങളെ വേണം ..എന്റെ ജീവിതാവസാനം വരെ നിങ്ങളെ ഞാൻ തിരഞ്ഞെടുക്കുന്നു എന്നാണ്, ആരതി കുറിച്ചത്...

6

വളരെ രസകരമായിട്ടായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. ബി​ഗ്ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ദിൽഷയുടെ പേരുമായ റോബിന്റെ ചർച്ച ചെയ്യപ്പെടുന്നതിന് ഇടയിലാണ് റോബിൻ പങ്കെടുക്കുന്ന പരിപാടികളിൽ ആരതിയും പങ്കെടുക്കുന്നത്. ഇതോടെയായിരുന്നു റോബിന്റെയും ആരതിയുടേയും പേരിൽ ചർ‌ച്ച നടക്കുന്നത്. റോബിൻ തന്നെയാണ് ആരതയുമായി റിലേഷനിലാണെന്ന കാര്യം പറഞ്ഞത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+