India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ബിസിനസ് കംപ്ലീറ്റിലി പൊട്ടി, ആ സമയത്ത് എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല; പൊട്ടിക്കരഞ്ഞ് ധന്യ

Google Oneindia Malayalam News

ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആറ് മത്സരാര്‍ത്ഥികളാണ് മത്സരത്തില്‍ ഇനി ബാക്കിയുള്ളത്. അതില്‍ ഒരാളായിരിക്കും അമ്പത് ലക്ഷം സ്വന്തമാക്കുന്നത്. വിജയിയെ കണ്ടെത്തുന്നതില്‍ പ്രേക്ഷകരുടെ വോട്ട് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. ഒരാളും പരസ്പരം വിട്ടുകൊടുക്കാനോ മത്സരം വിട്ടുപോകാനോ തയ്യാറല്ലെന്നാണ് ഇന്നലെത്തെ പ്പെിസോഡില്‍ നിന്ന് വ്യക്തമാക്കുന്നത്.

മത്സരത്തില്‍ നിന്ന് സ്വയം പിന്‍മാറുന്നവര്‍ക്ക് പത്ത് ലക്ഷം വരെയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് മുന്നോട്ടുവെച്ച ഓഫര്‍. എന്നാല്‍ ആരും തന്നെ ആ ഓഫര്‍ തിരഞ്ഞെടുത്തില്ല. പൈസക്ക് ആവശ്യം ഉണ്ടെങ്കിലും മത്സരത്തില്‍ തുടരാം എന്നുതന്നെയാണ് ആറുപേരും അവസാനം തീരുമാനിച്ചത്.

കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക

1


ഇന്നലെ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് നല്‍കിയ ടാസ്‌കും പണവുമായി ബന്ധപ്പെടുത്തി ഉള്ള ഒന്നായിരുന്നു. ജീവിതത്തില്‍ പണത്തിന്റെ വില അറിഞ്ഞ നിമിഷത്തെക്കുറിച്ചാണ് ഒരോരുത്തരോടും പറയാന്‍ പറഞ്ഞത്. ആറില്‍ അഞ്ച് മത്സരാര്‍ത്ഥികളും തങ്ങളുടെ വേദന നിറഞ്ഞ സംഭവം പറഞ്ഞപ്പോള്‍ ബ്ലെസ്ലി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.

2


ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയത് ധന്യയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ധന്യ കഴിഞ്ഞദിവസം ബിഗ്ബോസില്‍ മനസ് തുറന്നു. അനുഭവം പറയുന്നതിനിടെ ധന്യ വിങ്ങിപ്പൊട്ടുകയും ലക്ഷ്മിപ്രിയയും ദില്‍ഷയും ധന്യയെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

3


കുട്ടിക്കാലം തൊട്ടേ സ്ട്രഗിള്‍ ചെയ്താണ് വളര്‍ന്നതെന്ന് ധന്യ പറഞ്ഞു.ഡാന്‍സ് കളിക്കാന്‍ പോകുമ്പോള്‍ കിട്ടുന്ന തുക താന്‍ ചേര്‍ത്തുവെച്ചിരുന്നുവെന്നും പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ മോഡലിംഗ് ചെയ്ത് തുടങ്ങിയപ്പോഴാണ് സ്വന്തമായി പണം സമ്പാദിക്കാന്‍ തുടങ്ങിയതെന്നും ധന്യ പറഞ്ഞു. അപ്പോഴും ആ പണം കൊണ്ട് തനിക്ക് ഡ്രസ് വാങ്ങണമെന്നോ ഫോണ്‍ വാങ്ങണമെന്നോ കരുതിയിട്ടില്ല. ഞാനത് സൂക്ഷിച്ച് വെച്ച് എന്റെ ഫാമലിയില്‍ എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് നോക്കും ആ ആവശ്യം കഴിഞ്ഞശേഷമേ ഞാന്‍ ഡ്രസ് പോലും വാങ്ങാറുള്ളൂ ധന്യ പറഞ്ഞു. സിനിമകളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ലക്ഷങ്ങളൊന്നും സമ്പാദിച്ചിട്ടില്ല.

4


ഞങ്ങള്‍ രണ്ട് മക്കളല്ലേ ഉള്ളു..അതില്‍ കുറേ പ്രോപ്പര്‍ട്ടി എന്റെ പേരില്‍ എഴുതിത്തന്നിട്ടുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ എന്റെ മോനൊക്കെ ഉണ്ടായപ്പോള്‍ ഇവരുടെ ബിസിനസ് പൊട്ടി, എട്ടുനിലയില്‍ പൊട്ടുക എന്നുപറയാറില്ലേ...
അങ്ങനെ കോസുകളൊക്കെയായി. ആ പ്രശ്‌നങ്ങള്‍ തുടങ്ങിയ സമയത്ത്..ഞാന്‍ ചെന്ന ഉടനെ എന്റെ ഗോള്‍ഡൊക്കെ ഇവര്‍ക്ക് കൊടുത്തിരുന്നു. ഹ അവിടെ ഹസ്ബന്‍ഡ് ഉണ്ട് അനിയനുണ്ട്..അവര്‍ക്ക് കൊടുക്കുന്നതാണെന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. എന്റെ കുടുംബമായി തന്നെ കണ്ടു..

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  5


  എന്റെ കയ്യിലുള്ളതെല്ലാം ഞാന്‍ കൊടുത്തു..എന്റെ പപ്പ തന്നെ പ്രോപ്പര്‍ട്ടി ലോണിന് വെച്ചു. എല്ലാം കഴിഞ്ഞപ്പോഴേക്കും അവരുടെ ബിസിനസ് കംപ്ലീറ്റിലി പൊട്ടി ബിസിനസ്സ് പൊട്ടുക മാത്രമല്ല ഇതിനൊക്കെ റീസണ്‍ എന്റെ തലയിലാണ് കുറേ പേര്‍ ഇട്ടത്. മീഡിയ കംപ്ലീറ്റിലി എന്നെയാണ് പോയ്ന്റ് ചെയ്തത്. എന്റെ പേരിലാണ് എല്ലാ പ്രശ്‌നങ്ങളും വന്നത്. അനുഭവം പറയുന്നതിനിടെ ധന്യ വീണ്ടും പൊട്ടിക്കരഞ്ഞു. ഇതോടെ ദില്‍ഷയും ലക്ഷ്മിയും ധന്യയുടെ അടുത്ത് പോയി. ഇവരെ കെട്ടിപ്പിടിച്ചും ധന്യ കരഞ്ഞു. ഈ ടാസ്‌ക് വേണ്ട, എന്നെ കൊണ്ട് പറ്റില്ല, എന്ന് ധന്യ പറയുകയും ചെയ്തു. പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നുണ്ടെങ്കില് മനസ്സിലാവട്ടേ എന്നും ധന്യ പറയുന്നുണ്ട്.

  English summary
  biggboss malayalam season4: dhanya openely speaks about her financial problems
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X