നേരത്തെ പറയേണ്ടതായിരുന്നു...പക്ഷേ കൈവിട്ടുപോയി; മോഹന്‍ലാലിനോട് തുറന്നുപറഞ്ഞ് സൂരജ്
ബിഗ് ബോസ് സീസണ്‍ 4 മികച്ചരീതിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. തര്‍ക്കവും വഴക്കും ഒക്കെ ബിഗ് ബോസില്‍ പതിവാണ്. തര്‍ക്കവും വഴക്കുമൊക്കെ ഉണ്ടാവുമെങ്കിലും നല്ല സൗഹൃദങ്ങളും ബിഗ് ബോസിലുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്ന് അടുത്തിടെ പുറത്തുപോയ നിമിഷയും ജാസ്മിനും നല്ല സുഹൃത്തുക്കളാണ്, സുചിത്രയും ധന്യയും നല്ല സുഹൃത്തുക്കളാണ് അങ്ങനെ ഒരുപാട് സൗഹൃദങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് സൂരജ്- അഖില്‍ സൗഹൃദത്തെക്കുറിച്ചാണ് നേരത്തെ മോഹന്‍ലാല്‍ ഇവരുടെ സൗഹൃദത്തെക്കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. തുടക്ക സമയത്ത് മറ്റു പല മത്സരാര്‍ഥികളുമായി സൗഹൃദം ഉണ്ടാക്കുന്നതിന് പകരം സൂരജും അഖിലും എപ്പോഴും ഒരുമിച്ച സമയം ചിലവഴിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ വിമര്‍ശനം. ഇക്കഴിഞ്ഞ എപ്പിസോഡിലും സൂരജ്-അഖില്‍ സൗഹൃദം ചര്‍ച്ചയായി.


ഇരുവരുടേയും സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള അഭിപ്രായവും മോഹന്‍ലാല്‍ സൂരജിനോടും അഖിലിനോടുമായി പങ്കുവെച്ചു. പ്രേക്ഷകര്‍ പറയുന്നത് സൂരജും അഖിലും സയാമീസ് ഇരട്ടകളെപ്പോലെ ആണെന്നാണ്, അപ്പോള്‍ നിങ്ങളെ ഒരു പ്ലെയര്‍ ആക്കി കളിക്കട്ടെ ഞങ്ങള്‍, എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. അത് മനപ്പൂര്‍വ്വം ചെയ്യുന്നതല്ല എന്നായിരുന്നു അഖിലിന്റെ മറുപടി.

അഖില്‍- സൂരജ് ബന്ധത്തെക്കുറിച്ച് ഇതേ അഭിപ്രായമുള്ളവര്‍ ഹൗസില്‍ ഉണ്ടോ എന്ന ചോദിപ്പോല്‍ റോബിനും വിനയ്‌യും കൈ പൊക്കി. രണ്ടുപേരുടെയും സൗഹൃദം അസൂയ ഉണ്ടാക്കുന്നതാണെന്നും എന്നാല്‍ ഇതൊരു ഗെയിം ഷോ ആണെന്നും അവിടെ ഒറ്റയ്ക്ക് കളിക്കുന്നതിലാണ് കാര്യമെന്നും വിനയ് പറഞ്ഞു. ഒറ്റയ്‌ക്കൊറ്റയ്ക്ക് കളിക്കുമ്പോള്‍ ഇരുവരും മികച്ച കളിക്കാര്‍ ആണെന്നായിരുന്നു റോബിന്റെ പ്രതികരണം.

സൂരജിനെ മറ്റു മത്സരാര്‍ഥികള്‍ കൂടുതല്‍ പരിഗണിക്കുന്നു എന്ന അഭിപ്രായമുണ്ടോ എന്ന് സൂരജിനോട് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഉണ്ടെന്നായിരുന്നു സൂരജ് പറഞ്ഞത്. ഈയൊരു അവസരത്തില്‍ എനിക്കത് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെ പരിഗണിക്കേണ്ട. അതൊരു സ്‌നേഹത്തിന്റെ പേരിലാണെന്ന് എനിക്കറിയാം. പക്ഷേ അപ്പോള്‍ എന്നിലുള്ള ഗെയിമറെ പിന്നിലേക്ക് വലിക്കുന്നതുപോലെ തോന്നുന്നുണ്ട് എനിക്ക്, സൂരജ് പറഞ്ഞു. അങ്ങനെ അഭിപ്രായമുണ്ടായിരുന്നുവെങ്കില്‍ അത് നേരത്തെ പറയണമായിരുന്നെന്ന് തോന്നുന്നില്ലേ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. നേരത്തെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൈയില്‍നിന്ന് പോയി. കാരണം ഒരു സംഭവം കഴിഞ്ഞിട്ട് പറയുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ ഫീല്‍ ആവും. പറയുന്ന അര്‍ഥത്തില്‍ എടുത്തില്ലെങ്കില്‍ അത് പ്രശ്‌നമാവുമല്ലോ എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു. എന്തായാലും ഈയൊരു അവസരത്തില്‍ എല്ലാവരോടുമായി പറയുകയാണ്, സൂരജ് മറുപടി പറഞ്ഞു.

അതേസമയം, ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റന്‍ സുചിത്രയാണ്. ബ്ലെസ്ലി ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്‍. സുചിത്രയും ബ്ലെസ്ലിയും തമ്മില്‍ ചില തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ബ്ലെസ്ലി സുചിത്രയോടെ പക പോക്കുകയാണെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികള്‍ ഒരു ഒന്നൊന്നര സര്‍പ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസ് പത്താം വാരത്തിലേക്ക് എത്തിനില്‍ക്കുമ്പോവാണ് ഈ സര്‍പ്രൈസ്. മോഹന്‍ ലാലിനൊപ്പം ഇന്നത്തെ എപ്പിസോഡില്‍ കമല്‍ ഹാസനും എത്തും. നേരത്തെ തന്നെ കമല്‍ എത്തുന് കാര്യം മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നെങ്കില്‍ ദിവസം പറഞ്ഞിരുന്നില്ല.












Click it and Unblock the Notifications