
നിന്നെ പോലൊരു പരമ ഫ്രോഡ് ഈ ബിഗ് ബോസിലില്ല; ലക്ഷ്മിപ്രിയയുടെ കുത്ത് ബ്ലെസ്ലിക്കോ റിയാസിനോ
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആറ് മത്സരാര്‍ഥികളാണ് ഇനി മത്സരത്തില്‍ ബാക്കി നില്‍ക്കുന്നത്. ലക്ഷ്മിപ്രിയ, ദില്‍ഷ, ധന്യ, റിയാസ്, ബ്ലെസ്‌ലി, സൂരജ് എന്നിവരാണ് ആറു പേര്‍. അവസാന ഘട്ടം ആയതുകൊണ്ട് തന്നെ വ്യത്യസ്തമായ ടാസ്‌കാണ് ബിഗ് ബോസ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ദൃശ്യവിസ്മയം എന്നു പേരിട്ടിരിക്കുന്ന ടാസ്‌കില്‍ ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികള്‍ മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വെച്ചുകൊണ്ടുള്ള ഒരു ടാസ്‌കാണ് ഇത്. ആരെക്കുറിച്ചെങ്കിലും പറഞ്ഞ ഒരു അഭിപ്രായം വ്യക്തിയുടെ പേര് മ്യൂട്ട് ചെയ്തിട്ട് കേള്‍പ്പിക്കുകയാണ് ബിഗ് ബോസ് ചെയ്യുന്നത്. സംഭവം ശരിയായി പറയുന്നയാളാണ് ഗെയിമില്‍ ജയിക്കുക.ടാസ്‌ക് രസകരമാണെങ്കിലും വലിയ രീതിയിലുള്ള വഴക്കിന് ഈ ടാസ്‌ക് കാരണമായി, ദില്‍ഷ ടാസ്‌കിന് ശേഷം കരയുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
5 ലക്ഷവും വാങ്ങി
റിയാസ് പുറത്ത് പോയോ?: 5 കോടി വെച്ചാലും അതില്‍ വീഴുന്നവനല്ല അവന്‍, കാരണമുണ്ട്

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ടാസ്‌കില്‍ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും പതിവുപോലെ തന്നെ ഏറ്റുമുട്ടി പഴയ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ബ്ലെസ്ലിയെക്കുറിച്ച് ലക്ഷ്മി പറഞ്ഞ കാര്യമാണ് വഴക്കിന് കാരണമായത്. ഡോ റോബിനും ധന്യയും ലക്ഷ്മി പ്രിയയുമാണ് സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. റോബിന് സംഭാഷണം ആരംഭിക്കുന്നത്.

ബ്ലെസ്ലിയെ ക്കുറിച്ച് ചോദിക്കുന്ന റോബിനോട് ബ്ലെസ്ലി ചോദിച്ചതിനെക്കുറിച്ച് ഞങ്ങളോടൊന്നും ചോദിക്കല്ലേ എന്നാണ് ലക്ഷ്മി പറയുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഫ്രോഡ് ചെറുക്കനാണത് എന്ന് ലക്ഷ്മി പറയുന്നു. ഇത് കേള്‍ക്കുമ്പോള്‍ എന്റെ പൊന്നു ലക്ഷ്മി ചുമ്മാ ഒരോന്ന് പറയല്ലേ എന്ന് ധന്യ പറയുന്നുണ്ട്.

എന്നാല്‍ ഞാന്‍ നൂറ് വട്ടം പറയും അറിയാവുന്നത് കൊണ്ടാണ് പറയുന്നത്, എന്ന് പറയുന്നു. ടാസ്‌ക് കഴിഞ്ഞതിന് പിന്നാലെ ലക്ഷ്മി സംഭവം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ബ്ലെസ്ലി താങ്ക്യൂ ചേച്ചി എന്നാണ് പറയുന്നത്. തന്നോട് തൂങ്ങിച്ചത്തൂടെ എന്ന് ചോദിച്ചതിന് പിന്നാലെയാണ് ഇങ്ങനെ പറഞ്ഞതെന്ന് ലക്ഷ്മി പറയുന്നു.

താന്‍ ദില്‍ഷയോടും ദോക്ടറോടും ഡയറക്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവന്‍ ഫ്രോഡാണെന്ന്. നിന്റെ ഉള്ളിലെ ഫ്രോഡിനെ തിരിച്ചറിഞ്ഞപ്പോഴാണ് ഞാനത് പറഞ്ഞത്. എനിക്കതില്‍ യാതൊരു കുറ്റബോധവും ഇല്ല, ക്ഷമയും പറയില്ല ലക്ഷ്മി പറയുന്നു. നിന്നെ പോലൊരു പരമ ഫ്രോഡ് ഈ ബിഗ് ബോസ് സീസണില്‍ ഇല്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. നീയാണ് ഇവിടുത്തെ ഫ്രോഡ്. നിന്നെ പുരുഷനായിട്ടോ മനുഷ്യനായിട്ടോ നിന്നെ ഞാന്‍ കാണുന്നില്ല, ഒരു കംപ്യൂട്ടര്‍ ആയെ നിന്നെ ഞാന്‍ കാണുന്നുള്ളൂ..ലക്ഷ്മി പറഞ്ഞു.

എന്നാല്‍ ഈ സംഭവത്തിന്റെ ഓഡിയോ മാത്രം കേള്‍പ്പിച്ചപ്പോള്‍ തന്നെക്കുറിച്ചാണ് ലക്ഷ്മ പ്രിയയും റോബിനും ധന്യയും പറഞ്ഞതെന്നാണ് റിയാസ് പറഞ്ഞത്. എന്നാല്‍ ഉത്തരം തെറ്റാവുകയും പിന്നീട് ലക്ഷ്മിപ്രിയ ഉത്തരം പറയുകയുമായിരുന്നു.അതേസമയം, മറ്റൊരു സംഭാഷണം കേട്ടുകഴിഞ്ഞപാടും ബ്ലെസ്ലി ലക്ഷ്മിപ്രിയയെ കുറ്റം പറയുന്നുണ്ട്. നേരത്തേ പുറത്തായ സുചിത്രയും ദില്‍ ഷയും കൂടിയുള്ള ഒരു സംഭാഷണമാണ് ബിഗ് ബോസ് കേള്‍പ്പിച്ചത്.

അതില്‍ ഒരു സഹമത്സരാര്‍ഥി സ്‌നേഹത്തിന്റെ പേരില്‍ മറ്റുള്ളവര്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സുചിത്ര പറഞ്ഞത്. തനിക്കും അങ്ങനെ തോന്നിയെന്ന് ദില്‍ഷയും പറയുന്നു. ലക്ഷ്മിപ്രിയ എന്ന ശരിയുത്തരം ആദ്യം പറഞ്ഞത് ദില്‍ഷ തന്നെയായിരുന്നു. ഇവിടെ നിന്ന് പോകുമ്പോള്‍ താന്‍ ഫോണ്‍ വിളിക്കുന്ന ഒരേയൊരാള്‍ ജാസ്മിന്‍ ആയിരിക്കുമെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നുവെന്നും ആ ദിശയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ലക്ഷ്മി പറഞ്ഞു. ഇതിന് പിന്നാലെയാണ് ലക്ഷ്മിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ബ്ലെസ്ലി പറഞ്ഞത്. ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച ഈഗോയുള്ള ആളെന്ന് താന്‍ മുന്‍പ് പറഞ്ഞത് വിനയ്‌യെ കുറിച്ച് ആണെന്നും എന്നാല്‍ അത് ശരിയായി യോജിക്കുന്നത് ലക്ഷ്മിപ്രിയക്കാണെന്നും ബ്ലെസ്ലി പറഞ്ഞു.