പശു പാല്‍ തരും, പക്ഷേ വോട്ട് തരില്ല- ബിഹാറിലെ തോല്‍വിയ്ക്ക് ട്രോളുകൊണ്ടൊരു തുലാഭാരം!!!
ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ നരേന്ദ്ര മോദിയും ചേര്‍ന്ന് നയിച്ചിട്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. ബിജെപിയുടെ എന്‍ഡിഎ മുന്നണി പച്ച തൊട്ടില്ല. അതേ സമയം നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് നയിച്ച മഹാസഖ്യം വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.
ദേശീയതയും ഹിന്ദുത്വവും വികസനവും ഒക്കെ പറഞ്ഞായിരുന്നു ബിജെപിയുടെ പ്രചാരണം. തിരഞ്ഞെടുപ്പിന് മുമ്പായി ബിഹാറിന് കേന്ദ്ര സര്‍ക്കാര്‍ വക ഒരുപാട് പദ്ധതികളും പ്രഖ്യാപിച്ചു. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല.
ബിജെപിയ്ക്ക് ഇങ്ങനെ ഒരു തിരിച്ചടി കിട്ടിയാല്‍ പിന്നെ സോഷ്യല്‍ മീഡിയയിലെ മല്ലൂസ് വെറുതേയിരിയ്ക്കുമോ... ഈ ട്രോളുകള്‍ കണ്ട് നോക്കൂ....

സേവിയ്ക്കുകയാ...
ഇത്രനാളും ജനങ്ങളെ എന്ന് കരുതി മോദിജി സേവിച്ചുകൊണ്ടിരുന്നത് ആരെയാ... പശുവിനെ ആയിരുന്നത്രെ.

ഉദ്ദിഷ്ടകാര്യത്തിന്
ബിഹാര്‍ തിരഞ്ഞെടുപ്പിലും ഇവര്‍ക്കാണോ ഉപകാര സ്മരണ?

ബീഫൊക്കെ തിന്നാം
ബിഹാറിലെ തിരിച്ചടി കൂടി ആയതോടെ ബീഫിന്റെ കാര്യത്തില്‍ ബിജെപി ഇനി നിലപാട് മാറ്റുമായിരിയ്ക്കും അല്ലേ...

ഈ പടക്കം
ബിഹാറില്‍ പൊട്ടിയ്ക്കാന്‍ വേണ്ടി ബിജെപി വാങ്ങിവച്ച പടക്കങ്ങള്‍ ഇനി മഹാസഖ്യത്തിന് കൊടുക്കാം. അവര്‍ പൊട്ടിയ്ക്കട്ടെ

ഇതിലും കൂടുതല്‍
പശുവിന്റെ പേര് പറഞ്ഞാല്‍ ഇതിലും കൂടുതല്‍ വോട്ടന്നും കിട്ടില്ലെന്നാണത്രെ ഇപ്പോള്‍ പറയുന്നത്.

ഭാവങ്ങള്‍
ബിഹാറില്‍ ആദ്യ ഫലസൂചനകള്‍ ബിജെപി അനുകൂലമായിരുന്നു. പക്ഷേ ഒടുവില്‍...

മോദി നയിച്ചിട്ടും
ബിഹാറില്‍ നരേന്ദ്ര മോദി നയിച്ച തിരഞ്ഞെടുപ്പ് പ്രചാരണം അമിത് ഷാ കണ്ടതും, ജനങ്ങള്‍ കണ്ടതും.

ഫേസ്ബുക്കില്‍ കണ്ടത്
ബിഹാറില്‍ തോറ്റ ബിജെപി ഫേസ്ബുക്കില്‍ ഇങ്ങനെ ആണോ... സൂക്ഷിയ്ക്കണം കൊങ്കികളും കമ്മികളും പിറകേയുണ്ട്.

മുമ്പും ശേഷവും
ബിഹാറില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മുമ്പുള്ള ബിജെപിയും ഫലം വന്നതിന് ശേഷമുള്ള ബിജെപിയും!!!

രാഹുലും ലാലുവും ബീഡി വലിച്ചു
ഇങ്ങനെ ഒരു ട്രോള്‍ ഇല്ലാതെ പറ്റില്ലല്ലോ...!!!

സഹിയ്ക്കാന്‍ പറ്റില്ല
നരേന്ദ്ര മോദി ഏറെ പ്രതീക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. പക്ഷേ ഒടുവില്‍.

എന്തെങ്കിലും പറയെടോ...
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം തന്നെ ബിജെപി മുന്നണിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഇനി എന്ത് പറയാന്‍?

കേരളം മാത്രമല്ല
ബിജെപിയെ നിലം തൊടീയ്ക്കാത്ത സംസ്ഥാനം കേരളം മാത്രമാണെന്നാണത്രെ ചിലര്‍ ധരിച്ചുവച്ചിരുന്നത്. ഇപ്പോള്‍ അത് മാറിയെന്നാണ് പറയുന്നത്.

പ്രതീക്ഷിച്ചതും കിട്ടിയതും
എന്താണ് ബിജെപി ബിഹാറില്‍ പ്രതീക്ഷിച്ചത്...., എന്താണ് ഫലം വന്നപ്പോള്‍ അവര്‍ക്ക് കിട്ടിയത്

പാകിസ്താനില്‍ മാത്രമല്ല
ബിഹാറില്‍ ബിജെപി തോറ്റാല്‍ പാകിസ്താന്‍ ആയിരിയ്ക്കും പടക്കം പൊട്ടിച്ച് ആഘോഷിയ്ക്കുക എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. പാകിസ്താനില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ പടക്കം പൊട്ടിയ്ക്കുന്നുണ്ട്.

ബിഹാറിനെ പറ്റി മിണ്ടരുത്
പോളണ്ടിനെ പറ്റിയല്ല, ബിഹാറിനെ കുറിച്ചും ഇനി ഒരക്ഷരം മിണ്ടരുത്.












Click it and Unblock the Notifications