'പിന്നെ, തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍...'
ബിഹാറില്‍ ബിജെപി സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ അത് ആഘോഷിച്ചുകൊണ്ടേയിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം മലയാളികള്‍ ഫേസ്ബുക്കില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തതും ബിഹാറിലെ ജനവിധിയെപ്പറ്റി തന്നെ ആയിരുന്നു.
ഇതിനിടെയാണ് പ്രസിദ്ധമായ ' അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹിറ്റ് ആകുന്നത്. സത്യത്തില്‍ പാട്ടല്ല ഹിറ്റ് ആയത്, പാട്ടിന് പ്രജില്‍ അമന്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് ഹിറ്റ് ആയത്.
പാട്ടിലെ ചില വരികള്‍ താമരയെ കുറിച്ചാണല്ലോ, അപ്പോള്‍ പിന്നെ അത് ബിഹാറില്‍ തോറ്റ ബിജെപിയ്ക്ക് തന്നെ ഇരിയ്ക്കട്ടെ എന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. പ്രജില്‍ അമന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവ.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: പ്രജില്‍ അമന്റെ ഫേസ്ബുക്ക് വാള്‍)

പ്രജില്‍ അമന്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് പ്രജില്‍ അമന്‍. കോളേജ് മാഗസിനുകളുടെ ഓണ്‍ലൈന്‍ ലൈബ്രറിയായ 'പുത്തകത്തിന്റെ' സഹ സ്ഥാപകന്‍, മാജിക് ബസ് ക്രിയേഷന്റെ സ്ഥാപകനും ആര്‍ട്ട് ഡയറക്ടറും- എന്നൊക്കെയാണ് ഫേസ്ബുക്കില്‍ പ്രജില്‍ അമന്‍ സ്വയം വെളിപ്പെടുത്തുന്നത്.

പിന്നെ, തണ്ടൊടിഞ്ഞ താമര
'പിന്നെ, തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍' എന്ന വരികളും ചിത്രവും ആണ് ഇപ്പോള്‍ ഏറെ പേര്‍ ഷെയര്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

... ദൂരെ കണ്ടുമോഹിച്ചു
'താമരപ്പൂ നീ, ദൂരെ കണ്ടു മോഹിച്ചു'- ഈ വരികളും ഇപ്പോള്‍ ഹിറ്റ് ആണ്. ഇതിനെ ബിഹാര്‍ തിരഞ്ഞെടുപ്പുമായി ചേര്‍ത്തുവയ്ക്കുമ്പോഴാണ് ആളുകളില്‍ ചിരിയുണരുന്നത്.

ഇന്നും കാലമായില്ലേ....
'ഇന്നും കാലമായില്ലേ, എന്റെ കൈ പിടിച്ചീടാന്‍' എന്ന ഈ വരികളും ചിത്രവും ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തോട് ചേര്‍ത്ത് വയ്ക്കാം.

അല്ലിയാമ്പല്‍ കടവില്‍
'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം' എന്നത് 1965 ല്‍ പുറത്തിറങ്ങിയ റോസി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമാണ്. ഈ ഗാനം സ്വന്തം ഭാവനയില്‍ ചിത്രീകരിച്ചിരിയ്ക്കുകയാണ് പ്രജില്‍ അമന്‍.

നമ്മളൊന്നായ് തുഴഞ്ഞില്ലേ...
എല്ലാ ചിത്രങ്ങളിലും താമരയുടെ സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്.

ട്രോളാനും എടുത്തു
പ്രജില്‍ അമന്റെ ചിത്രങ്ങള്‍ ചിലര്‍ ട്രോളുകളാക്കിയും പ്രചരിപ്പിയ്ക്കുന്നുണ്ട്.
|
ഇതാണ് ആ പോസ്റ്റ്
നവംബര്‍ മൂന്നിന് ആണ് പ്രജില്‍ അമന്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തത്.












Click it and Unblock the Notifications