കെ സുരേന്ദ്രന്‍ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍? ഫേസ്ബുക്കില്‍ കൊലവിളി!

ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ വധഭീഷണി. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്. കൊലയാളി സുരേന്ദ്രന്‍ എന്ന് ചിത്രങ്ങളില്‍ എഴുതിവെച്ചിട്ടും ഉണ്ട്. കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന ആള്‍ എന്നാണ് സുരേന്ദ്രനെ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്.

1999 ഡിസംബര്‍ ഒന്നിനാണ് യുമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ക്ലാസ് മുറിയിലിട്ട് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചാണ് ജയകൃഷ്ണന്‍ മാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇതേപോലെ ബി ജെ പിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ കെ സുരേന്ദ്രനെയും കൊല്ലും എന്നാണ് ഭീഷണി.

പോസ്റ്റിന്റെ ഉറവിടം

പോസ്റ്റിന്റെ ഉറവിടം

സി പി എം സൈബര്‍ പോരാളികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കെ ടി ജയകൃഷ്ണനെ കൊന്നത് പോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ എന്നാണ് കെ സുരേന്ദ്രനെ വിശേഷിപ്പിക്കുന്നത്.

കെ ടി ജയകൃഷ്ണനെക്കുറിച്ച്

കെ ടി ജയകൃഷ്ണനെക്കുറിച്ച്

1990 മുതല്‍ കൊല്ലപ്പെടുന്ന കാലം വരെ കണ്ണൂരില്‍ ആര്‍ എസ് എസ് കാര്‍ നടത്തിയ എല്ലാ കൊലപാതകള്‍ക്കും പകല്‍മാന്യന്‍ ചമഞ്ഞ് സൗകര്യം ചെയ്തുകൊടുത്തത് കെ ടി ജയകൃഷ്ണനാണത്രെ. ജയകൃഷ്ണനെ അവസാനം കണ്ണിന്റെ കണ്ണായ കണ്ണൂരിന്റെ ആണ്‍കുട്ടികള്‍ കൊത്തിനുറുക്കി എന്നും പോസ്റ്റില്‍ പറയുന്നു.

അടുത്തത് സുരേന്ദ്രനോ

അടുത്തത് സുരേന്ദ്രനോ

സുരേന്ദ്രാ നീ മറക്കണ്ട. നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂര്‍ സഖാക്കളേ കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ശുഭവാര്‍ത്തയ്ക്കായി എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. കേട്ടാല്‍ അറക്കുന്ന തെറിവാക്കുകളാണ് കെ സുരേന്ദ്രനെ വിളിക്കുന്നത്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ബി ജെ പിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തോറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+