ഒരു വിഡ്ഡി പോലും ഇങ്ങനെ പറയില്ല.. എംബി രാജേഷ് ലോക്‌സഭയില്‍ പ്ലിംഗ്... വീഡിയോ കാണൂ!
ദില്ലി: രോഹിത് വെമുല, ജെ എന്‍ യു വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് സി പി എം എം പിയായ എം ബി രാജേഷ്. രോഹിത് വെമുല ആത്മഹത്യ ചെയ്തതല്ല വ്യവസ്ഥിതിയാല്‍ കൊല ചെയ്യപ്പെട്ടതാണ് എന്നായിരുന്നു എം ബി രാജേഷ് ലോക്‌സഭയില്‍ പറഞ്ഞത്. രോഹിത് വെമുലയുടെ അമ്മയും സഹോദരനും ദില്ലിയിലെത്തിയപ്പോള്‍ അവരോട് നീതി പൂര്‍വ്വം പെരുമാറാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
ജെ എന്‍ യുവിനെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മുദ്രകുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നും രാജേഷ് പറഞ്ഞു. എന്നാല്‍ ഇതിന് കൃത്യമായ മറുപടിയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എത്തി. ഫോട്ടോഷോപ്പ് ചെയ്ത തെളിവുകള്‍ എന്ന രാജേഷിന്റെ പ്രയോഗത്തെ വെങ്കയ്യ നായിഡു പൊളിച്ചടുക്കി. ഇത്തരം വാദങ്ങള്‍ ലോകത്ത് ഒരു വിഡ്ഡി പോലും പറയില്ല എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

തോന്നിയത് പോലെ പറയല്ലേ
നിങ്ങളും ഞങ്ങളും എല്ലാവരും രാഷ്ട്രീയക്കാരനാണ്. എന്ന് കരുതി സഭയില്‍ തോന്നിയത് പോലെ പറയുന്നത് ശരിയല്ല. ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെല്ലാം ദേശദ്രോഹികളാണ് എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരും പറയുകയുമില്ല.

ട്രോളുകള്‍ തയ്യാര്‍
എം ബി രാജേഷ് പ്ലിങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ട്രോളുകളും ഇറങ്ങിത്തുടങ്ങി. ഫേസ്ബുക്കില്‍ തള്ളുന്നത് പോലെ ഇവിടെ തള്ളല്ലേ എന്നായിരുന്നു അതിലൊരെണ്ണം

എന്തൊരു തള്ളലാണ് രാജപ്പാ
ഞങ്ങളെ വെട്ടിമുറിച്ചാലും ഇന്ത്യയെ വെട്ടിമുറിക്കാന്‍ സമ്മതിക്കില്ല- ഒന്ന് പതുക്കെ തള്ളൂ രാജപ്പാ എന്നാണ് ട്രോളന്മാര്‍ പറയുന്നത്

രാജേഷിനെ കിണറ്റിലടണോ
സ്മൃതി ഇറാനിയുടെ പ്രസംഗം കേട്ട് രാജേഷിന്റെ പ്രസംഗം കേട്ടാല്‍ ശരിക്കും കിണറ്റിലിടാന്‍ തോന്നുമേ്രത

രാഹുല്‍ ഉറങ്ങുന്നു
അവര്‍ക്ക് എന്നെ പേടിയാണ് സംസാരിക്കാന്‍ വിടുന്നില്ല എന്നൊക്കെ അടിച്ച് വിട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പോയി ഉറങ്ങുകയാണത്രെ

സ്മൃതിയും ശ്രീമതിയും
പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ പ്രസംഗം കേള്‍ക്കുന്ന പി കെ ശ്രീമതി ടീച്ചറുടെ മുഖഭാവം.
വീഡിയോ കാണൂ
എം ബി രാജേഷിന് വെങ്കയ്യ നായിഡുവിന്റെ മറുപടി വീഡിയോ കാണൂ


Click it and Unblock the Notifications
