'രമ്യയ്ക്ക് സ്നേഹത്തോടെ, അതിലേറെ കരുതലോടെ ഭക്ഷണം വാരി നൽകി'; മണിക്കുട്ടൻ, മത്സരാർഥിക്കപ്പുറം ഒരു മനുഷ്യൻ
ഇത്തവണയും വീക്കിലി ടാസ്ക്കിൽ സ്കോർ ചെയ്തത് മണിക്കുട്ടൻ തന്നെയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്
സംഭവബഹുലമായ ഒരാഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ കടന്നുപോകുന്നത്. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിന്റെയും അതിനോട് അനുബന്ധിച്ച് നടന്ന കാര്യങ്ങളുടെയും ഹാങ്ഓവറിൽ നിന്ന് ബിഗ് ബോസ് വീടും മത്സരാർഥികളും ഇനിയും മുക്തരായിട്ടില്ല. പരസ്പര കൊമ്പുകോർത്തും ആരോപണപ്രത്യാരോപണങ്ങളും ഇപ്പോഴും തുടരുന്നു. ഇത്തവണയും വീക്കിലി ടാസ്ക്കിൽ സ്കോർ ചെയ്തത് മണിക്കുട്ടൻ തന്നെയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഒരു മത്സരാർഥി എന്നതിലുപരി പലപ്പോഴും മനുഷത്വ പരമായ മണിക്കുട്ടന്റെ ഇടപ്പെടലുകൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. പല ടാസ്ക്കുകൾക്കിടയിലും മത്സരാർഥികൾ കായികമായി ഏറ്റുമുട്ടുമ്പോൾ തനിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും പരുക്കുകളെയും പോലും ഗെയിമിന്റെ സ്പിരിറ്റിൽ ഏറ്റെടുത്ത് ചിരിക്കാനും ടാസ്ക്കിനപ്പുറത്ത് ഒരു വിഷയത്തിൽ തന്റെ നിലപാട് അത് എത്ര ഉച്ചത്തിലായാലും വിളിച്ചുപറയാനും മണിക്കുട്ടൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ചയെക്കുറിച്ചും മണിക്കുട്ടനിലെ മനുഷ്യനെക്കുറിച്ചും ഒരു ബിഗ് ബോസ് പ്രേക്ഷക സമൂഹമാധ്യമങ്ങളിലെഴുതിയത് ഇങ്ങനെ,

ഒരു വ്യക്തി. അത് ആരുമായിക്കൊള്ളട്ടെ. അവരൊരു വിഷമസന്ധിയിൽ നിൽക്കുന്ന സമയം. കൂടെയുള്ള രണ്ട് സഹമത്സരാർത്ഥികൾ വളരെ മോശമായി അവരുടെ സ്ത്രീത്വത്തിനെയും വ്യക്തിത്വത്തിനെയും ലക്ഷക്കണക്കിന് മലയാളികൾ കാണുന്ന ഒരു പ്രോഗ്രാമിലേക്ക് അശ്ലീലചുവയോടെ വലിച്ചിട്ടു അവരെ തേജോവധം ചെയ്യുന്ന സമയം.എത്ര കരുത്ത് ഉള്ളവൾ/ഉള്ളവൻ ആണെങ്കിലും ഈ വ്യക്തിഹത്യയിൽ അവർ തളരും.
പുറംലോകത്തേക്ക് ഈ വിഷയം എങ്ങനെ ടെലികാസ്റ്റ് ചെയ്യപ്പെടും എന്ന് പോലും അറിയാത്ത ബിഗ്ഗ് ബോസ്സ് പോലൊരു റിയാലിറ്റി ഷോയിൽ ആണെങ്കിൽ പ്രത്യേകിച്ചും.അങ്ങനെ ഒരവസ്ഥയിലൂടെ കടന്ന് പോയി കൊണ്ടിരിക്കുവായിരുന്നു രമ്യ. രമ്യയുടെ വ്യക്തിത്വവും അവരുടെ കരിയർ ഒക്കെയാണ് സായിയും റംസാനും കൂടെ യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ ഒരു ഷോയിലേക്ക്, ഒരു ഏറ്റവും അധികം പ്രേക്ഷകർ കാണുന്ന ചാനലിന്റെ പ്രൈം ടൈമിലേക്ക്, വലിച്ചിഴച്ചത്.

പാടെ തകർന്ന ആ കുട്ടിയുടെ നെഞ്ചിലെ എരി തീയിലേക്ക് എണ്ണ പകരാനാണ് ബിഗ്ഗ് ബോസ്സ് വീട്ടിലെ പലരും ശ്രമിച്ചത്. ചിലർ ഈ വിഷയം അറിഞ്ഞതായി പോലും ഭാവിച്ചില്ല. കഴിഞ്ഞ ടാസ്കിലും അല്ലാതെയും പലപ്പോഴും തനിക്ക് എതിരെ നിന്ന ഒരാളായിട്ട് പോലും രമ്യയുടെ അടുത്തേക്ക് അവൻ എത്തി. മണിക്കുട്ടൻ, കേവലം ഒരു മത്സരാർഥി എന്നതിൽ കവിഞ്ഞ് മണിക്കുട്ടൻ എന്ന മനുഷ്യൻ വെളിപ്പെട്ടു വന്ന ഒരു നിമിഷം കൂടെയായിരുന്നു അത്. എതിർ ടീമിലെ മത്സരാർത്ഥി എന്ന് കരുതി അയാൾക്ക് അവിടെ നിന്ന് ഒഴിഞ്ഞു പോകാമായിരുന്നു.

സൂര്യയെ വെച്ച് തന്നെ ടാർഗറ്റ് ചെയ്യുന്ന കുടിലം ഫിറോസ് - നോബി - റംസാൻ - സന്ധ്യ എന്നിവർ ഇത് മറ്റൊരു ആയുധമാക്കും എന്ന് കരുതി മിണ്ടാതിരിക്കാമായിരുന്നു. വീക്കിലി ടാസ്ക്കിൽ മറ്റാരേക്കാളും സ്ക്രീൻപ്രെസൻസും അറ്റെൻഷനും നേടിയ മണിക്കുട്ടൻ ഇന്നലെ രമ്യയുടെ വിഷയത്തിൽ അവൾക്കൊപ്പം നിന്നില്ലെങ്കിലും ഒന്നും സംഭവിക്കുമായിരുന്നില്ല. പക്ഷെ ആയാളൊരു മത്സരാർത്ഥി എന്നതിൽ കവിഞ്ഞ് ചിന്തിച്ചു. ഒരു മനുഷ്യനായി മാറി.

ആശ്വസിപ്പിക്കാൻ കൂടെ ആരുമില്ലായിരുന്ന രമ്യയോട് മണിക്കുട്ടൻ, സായിയെക്കുറിച്ചും റംസാനെ ക്കുറിച്ചും സംസാരിച്ചു വീണ്ടും അവളുടെ മനസ്സിലേക്ക് വിഷം കുത്തിവിടാൻ കുടിലം ഫിറോസ് സൂര്യയോട് ചെയ്തത് പോലെയുള്ള നാലാംകിട സ്ട്രാട്ടജി പുറത്തെടുത്തില്ല. തന്റെ കടുത്ത എതിരാളികൾ ആണെന്ന് മണിക്കുട്ടന് വ്യക്തമായി അറിയാവുന്നവരാണ് സായിയും റംസാനും. എങ്കിലും അയാൾ പോസിറ്റീവ് ആയുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ട് രമ്യക്ക് ഒപ്പം നിന്നു.

ഒരു ദിവസത്തെ മുഴുവൻ അധ്വാനം നിറഞ്ഞ വീക്കിലി ടാസ്ക്കിലെ ഒരു ദിവസത്തിന്റെ ഒടുക്കം ഭക്ഷണം വേണ്ടെന്ന് പറഞ്ഞു പോകാൻ തുടങ്ങിയ രമ്യയ്ക്ക് സ്നേഹത്തോടെ അതിലേറെ കരുതലോടെ ഭക്ഷണം വാരി നൽകി. മണിക്കുട്ടന് സ്വന്തം ഇമേജ് നോക്കി അങ്ങനെ ചെയ്യാതിരിക്കാമായിരുന്നു. പുറത്തേക്ക് ഈ കാഴ്ചകൾ എങ്ങനെ എത്തുമെന്ന് പേടിച്ചു രമ്യയേ അവരുടെ പാടിന് വിടാമായിരുന്നു. പക്ഷെ അയാളത് ചെയ്തില്ല. അയാളവൾക്ക് ഭക്ഷണം നൽകി. ഒരു പക്ഷെ മണിക്കുട്ടൻ വാരിക്കൊടുത്ത ആ രണ്ട് ഉരുളമാത്രമായിരിക്കും മനസികമായി അത്രത്തോളം തളർന്ന അവസ്ഥയിലായിരുന്ന രമ്യ ഇന്നലെ വൈകുന്നേരം കഴിച്ചത്.

മണിക്കുട്ടൻ ഭക്ഷണം വാരി നൽകിയതിനെ മറ്റ് പല അർത്ഥങ്ങളിലും കാണുന്ന ചിലരെയെങ്കിലും ഈ ഗ്രൂപ്പിൽ കണ്ടു. അവർക്ക് മണിക്കുട്ടൻ ചെയ്തത് കോഴിത്തരം ആണ്. ചിലർക്ക് അറപ്പാണ്. ചിലർക്ക് അത് കണ്ടു ഛർദിക്കാൻ വന്നു പോലും. ഇത്തരക്കാരൊക്കെ ഏത് തരം ലോകത്താണ് വളരുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആളുകളെ സ്ത്രീകളായും പുരുഷന്മാരായും മാത്രം കാണുന്ന ഇത്തരം വ്യക്തികൾക്ക് മനുഷ്യന്മാർ എന്ന് വിവേചനമില്ലാതെ ചിന്തിക്കാൻ പോലും സാധിക്കാത്തവർ ആയിരിക്കും. സ്വന്തം കുടുംബത്തിൽ വിഷമിച്ചിരിക്കുന്ന ഒരാളെ പോലും ആശ്വസിപ്പിക്കാൻ കഴിയാത്തവർ ആയിരിക്കും. തകർന്നിരിക്കുന്ന ഒരു സുഹൃത്തിനെ പോലും ചേർത്തു പിടിക്കാത്തവർ ആയിരിക്കും. സ്കൂളുകളിൽ ഉച്ഛഭഷണസമയത്ത് ഒരിക്കൽ പോലും സഹപാഠികൾക്ക് ഒപ്പം ഭക്ഷണം കഴിക്കാത്തവർ ആയിരിക്കും. ഒരിക്കൽ പോലും കൂട്ടുകാർക്കൊപ്പം ഒരു വിനോദയാത്ര പോലും നടത്താത്തവരായിരിക്കും.

മനുഷ്യത്വം മരവിച്ചു ചുറ്റുമുള്ള വ്യക്തികളെ അവരിൽ നിന്നും ലഭിക്കുന്ന ഗുണങ്ങളെ മാത്രം ചിന്തിച്ചു സ്നേഹം നടിക്കുന്ന സ്വാർത്ഥന്മാരായിരിക്കും.
ഫാനിസവും വെറുപ്പും മാറ്റിവെച്ചുകൊണ്ട് ഈ ചിത്രത്തിൽ രണ്ട് വ്യക്തികളെ കാണുക. രണ്ട് മനുഷ്യന്മാരെ കാണുക. കരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയെ ആശ്വസിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ കാണുക. എല്ലാകാഴ്ചകളെയും വ്യക്തികളെയും ലൈംഗികമായിമാത്രം അളന്നു തിട്ടപ്പെടുത്തി മാത്രമാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് എങ്കിൽ, നിങ്ങൾ സ്വയം നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. അവിടെ മനുഷ്യത്വം മരവിച്ചു മരിച്ചു കൊണ്ടിരിക്കുന്ന നിങ്ങളെ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും.
Recommended Video

മണിക്കുട്ടൻ ഈ വിഷയത്തെ തുടർന്ന് വോട്ട് കിട്ടാതെ പുറത്തായാലും ഈ മനുഷ്യസ്നേഹിയായ വ്യക്തിയെ ഞാൻ ഇഷ്ട്ടപ്പെടുന്നു. ഒരാൾ സ്വയം വെളിപ്പെട്ട് വരുമ്പോൾ അയാളൊരു മനുഷ്യനാണെന്ന് അറിയുന്നത് തന്നെ ശുഭപ്രതീക്ഷയാണ്. ബിഗ്ഗ് ബോസ്സ് എന്ന മത്സരത്തിനും അപ്പുറം മികച്ചൊരു വ്യക്തിയും കൂടെയാണ് മണിക്കുട്ടൻ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.












Click it and Unblock the Notifications