Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല അച്ഛന് പിറന്നത് കൊണ്ട് 9കോടി വേണ്ടെന്ന് വച്ചു, ആ പടം ചെയ്യില്ല, ശ്രദ്ധ കപൂര്‍ പറയുന്നത്

മുംബൈ: ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടി പ്രതിഫലം ഓഫര്‍ ചെയ്തിട്ടും തയ്യാറാകാതിരുന്ന കങ്കണ റാണട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കറുപ്പിനോടുള്ള ആളുകളുടെ സമീപനത്തേയും കുത്തക കമ്പിനികളുടെ കടന്ന് കയറ്റത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു കങ്കണയുടെ നിലപാടുകള്‍. കങ്കണയ്ക്ക് പിന്നാലെ ബോളിവുഡിലെ ഇളമുറക്കാരിയായ ശ്രദ്ധ കപൂറും വളരെ ബോള്‍ഡായ ഒരു തീരുമാനം എടുത്തു. ഒന്‍പത് കോടി രൂപയാണ് താരം വേണ്ടെന്ന് വച്ചത്.

ഒന്‍പത് കോടി രൂപ പ്രതിഫലത്തോടൊപ്പം തന്നെ ദുബായിലേയ്ക്ക് കുടുംബ സമേതം യാത്ര നടത്താനുള്ള അവസരവും ശ്രദ്ധയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സ്വീകരിയ്ക്കാന്‍ താരം തയ്യാറായില്ല. എന്തുകൊണ്ട് ശ്രദ്ധ വന്‍ പ്രതിഫലം നിരസിച്ചു എന്ന് അറിയേണ്ടേ...

ആര്‍ത്തി....

ആര്‍ത്തി....

കാജല്‍ അഗര്‍വാള്‍ ഉള്‍പ്പടെ പല നടിമാരും കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങുന്നവരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ വ്യത്യസ്തയാവുകയാണ്.

പണം വേണം പക്ഷേ

പണം വേണം പക്ഷേ

ജീവിയ്ക്കാന്‍ പണം വേണം. അഭിനയം തൊഴിലുമാണ്. എന്നാല്‍ എല്ലാ സിനിമകളിലും കരാര്‍ ഒപ്പിട്ട് കഥപോലും നോക്കാതെ അഭിനയിക്കാന്‍ ശ്രദ്ധ തയ്യാറാല്ല. ഇത്തരത്തില്‍ ഒരു ചിത്രത്തില്‍ നിന്നാണ് വന്‍തുക പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിട്ടും താരം പിന്മാറിയത്

ഓഫര്‍

ഓഫര്‍

ചിത്രത്തിന്റെ നിര്‍മാതാവ് നല്‍കിയ ഓഫറുകളെല്ലാം ശ്രദ്ധ നിരസിയ്ക്കുകയായിരുന്നു. തന്റെ ആഗ്രഹങ്ങള്‍ സാധിച്ച് താരാനുള്ള കഴിവ് അച്ഛനുണ്ടെന്നും അതിനാല്‍ തന്നെ നിലവാരമില്ലാത്ത ചിത്രങ്ങളില്‍ പ്രതിഫലം മാത്രം നോക്കി താന്‍ അഭിനയിക്കില്ലെന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്

പരാജയം

പരാജയം

ആദ്യം അഭിനയിച്ച രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ചിത്രങ്ങളെല്ലാം തന്നെ വിജയമാക്കി മാറ്റാന്‍ ശ്രദ്ധയ്ക്ക് കഴിഞ്ഞു

അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

അച്ഛന്‍ ശക്തി കപൂറിന്റെ ജീനുകളാണ് തനിയ്‌ക്കെന്നും അതിനാല്‍ തന്നെ അര്‍ഹതയില്ലാത്തതിനോട് നോ പറയാന്‍ യാതൊരു മടിയും ഇല്ലെന്ന് ശ്രദ്ധ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+