Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ നിരോധിച്ച ഇന്ത്യയിലെ 'ഹിന്ദുചിത്രങ്ങള്‍', സ്വാര്‍ത്ഥതയാണ് പാകിസ്താന്‍...

അതിര്‍ത്തിയില്‍ മാത്രമല്ല പാകിസ്താന്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്നത്. സാമ്പത്തികം, സാംസ്‌ക്കാരികം എന്നിങ്ങനെ പല മേഖലകളിലും ഇന്ത്യയോട് കിടമത്സരത്തിന് ഒരുങ്ങുകയാണ് പാകിസ്താന്‍. ലോകത്തില്‍ തന്നെ വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ഒരു വര്‍ഷം പുറത്തിറക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകോത്തര നലവാരമുള്ള എത്രയോ ചിത്രങ്ങള്‍ ഇന്ത്യയില്‍ പിറവി കൊണ്ടു. വിദേശരാജ്യങ്ങളിലും തകര്‍ത്തോടിയ ഇത്തരം ചിത്രങ്ങളില്‍ പലതും പാകിസ്താനില്‍ നിരോധിയ്ക്കപ്പെട്ടവയാണ്.

എന്തുകൊണ്ടാണ് പല ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്നറിയാമോ? നിസാര കാര്യങ്ങള്‍ പറഞ്ഞാണ് പാകിസ്താന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ നിരോധിയ്ക്കുന്നത്. ഇന്ത്യയോടുള്ള പാകിസ്താന്റെ വിരോധം ചിത്രങ്ങള്‍ നിരോധിച്ച് കൊണ്ടും അവര്‍ തീര്‍ക്കുന്നു. ട്രെയിലര്‍ മാത്രം കണ്ടിട്ട് പോലും ചില ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ പ്രദര്‍ശന അനുമതി നിഷേധിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം ചില ചിത്രങ്ങള്‍ പരിചയപ്പെടാം...

ബജ്‌റംഗി ഭായ്ജാന്‍

ബജ്‌റംഗി ഭായ്ജാന്‍

പാകിസ്താനില്‍ നിരോധന ഭീഷണി നേരിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ബജ്‌റംഗി ഭായ്ജാന്‍. സല്‍മാന്‍ഖാന്‍ നായകനായ ചിത്രം ഇന്ത്യയില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ പാക് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയെങ്കിലും ഇപ്പോഴും നിരോധന ഭീഷണി ഒഴിഞ്ഞിട്ടില്ല

ബന്‍ഗിസ്താന്‍

ബന്‍ഗിസ്താന്‍

പാകിസ്താനില്‍ ഏറ്റവും ഒടുവില്‍ നിരോധിയ്ക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ് ബന്‍ഗിസ്താന്‍. ചിത്രത്തിന്റെ ട്രെയിലര്‍ മാത്രം കണ്ടുകൊണ്ടാണ് പാകിതാസ്താന്‍ പ്രദര്‍ശന അനുമതി നല്‍കാതിരുന്നത്. ബന്ഡഗിസ്താന്‍ മുസ്ലീം വിരുദ്ധവും പാക് വിരുദ്ധവുമാണെന്നാണ് വാദം. റിതേഷ് ദേശ്മുഖ്, പല്‍കിത് സാമ്രാട്ട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍

ഏക് ഥാ ടൈഗര്‍

ഏക് ഥാ ടൈഗര്‍

ഭീകരവിരുദ്ധ സന്ദേശം പകരുന്ന ഏക് ഥാ ടൈഗറും പാകിസ്താന്‍ നിരോധിച്ചു. കബീര്‍ഖാന്‍ സംവിധാനം ചെയ്ത സല്‍മാന്‍ഖാന്‍ ചിത്രത്തില്‍ കത്രീനാ കൈഫായിരുന്നു നായിക. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയും പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന്റെ കഥപറഞ്ഞ ചിത്രമാണ് ഏക് ഥാ ടൈഗര്‍. പാകിസ്താനിലെ ദേശീയ സ്ഥാപനങ്ങളേയും സുരക്ഷാ ഏജന്‍സികളേയും മോശമായി ചിത്രീകരിച്ചിരിയ്ക്കുന്നു എന്നാരോപിച്ചാണ് ചിത്രത്തിന് പ്രദര്‍ശനനാനുമതി നിഷേധിച്ചത്.

രാഞ്ജന

രാഞ്ജന

രാഞ്ജന, തെന്നിന്ത്യന്‍ താരം ധനുഷ് നായകാനായ ബോളിവുഡ് ചിത്രം. നടി ദീപിക പദുകോണ്‍. ചിത്രത്തില്‍ പാകിസ്താന്‍ വിരുദ്ധത ഇല്ലെങ്കിലും ഒരു മുസ്ലീം പെണ്‍കുട്ടിയെ ഹിന്ദു യുവാവും സിഖ് യുവാവും പ്രണയിക്കുന്ന ചിത്രത്തിന്റെ കഥാതന്തു പാകിസ്താന് അത്ര പിടിച്ചില്ല

ഭാഗ് മില്‍ഖ ഭാഗ്

ഭാഗ് മില്‍ഖ ഭാഗ്

ഇന്ത്യയുടെ പറക്കിം സിംഗ് മില്‍ഖാ സിംഗിന്റെ ജീവിത കഥ പറഞ്ഞ ഭാഗ് മില്‍ക്ക ഭാഗ് പാകിസ്താനില്‍ ഇതുവരേയും വെളിച്ചം കണ്ടില്ല

ഡേര്‍ട്ടി പിക്ചര്‍

ഡേര്‍ട്ടി പിക്ചര്‍

സില്‍ക്ക് സ്മിതയുടെ ജീവിത കഥപറഞ്ഞ ഡേര്‍ട്ടി പിക്ചര്‍ പാകിസ്താനില്‍ നിരോധിച്ചരുന്നു. എ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. ചിത്രം മോശമാണെന്ന് പര#്ഞാണ് പാകിസാത്ന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. വിദ്യാബാലന്‍ നായികയായ ചിത്രം ഇന്ത്യയില്‍ ഹിറ്റായിരുന്നു

ഏജന്റ് വിനോദ്

ഏജന്റ് വിനോദ്

പാക് ചാരസംഘടനയായ ഐഎസ്‌ഐയെ പ്രമേയമാക്കി നിര്‍മ്മച്ച ഏജന്റ് വിനോദില്‍ സെയ്ഫ് അലിഖാനും കരീന കപൂറും ആയിരുന്നു പ്രധാന താരങ്ങള്‍. ദില്ലിയില്‍ ബോംബ് വയ്ക്കാന്‍ ഐഎസ്‌ഐ താലിബാനെ സഹായിക്കുന്നു എന്ന ഒറ്റ പരാമര്‍ശം മതിയായിരുന്നു ചിത്രം പാകിസ്താനില്‍ നിരോധിയ്ക്കാന്‍

തേരേ ബിന്‍ലാദന്‍

തേരേ ബിന്‍ലാദന്‍

പാക് നടനും ഗായകനുമായ അലി സഫറായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അമേരിയ്ക്കയില്‍ പോകാന്‍ ആഗ്രഹിയ്ക്കുന്ന പാകിസ്താനി യുവാവിന്റെ കഥ ബിന്‍ ലാദന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യമായി വിവരിയ്ക്കുന്ന ചിത്രമായിരുന്നു തേരേ ബിന്‍ലാദന്‍. മോശം പരാമര്‍ശം ഉള്‍ക്കൊള്ളുന്നു എന്ന കാരണം പറഞ്ഞാണ് ചിത്രം നിരോധിച്ചത്.

ലാഹോര്‍

ലാഹോര്‍

ഇന്ത്യ പാക് രാഷ്ട്രീയ വൈര്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ബോക്‌സിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ഇന്ത്യന്‍ ബോക്‌സറുടേയും പാകിസ്താനി ബോകസ്‌റുടേയും കഥയാണ് ലാഹോര്‍ പറഞ്ഞത്. ഇതു തന്നെയായിരുന്നു ചിത്രം നിരോധിയ്ക്കപ്പെടാനുള്ള കാരണവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+