'ദേഹം നൊന്താല്‍ കൊരവള്ളി ഞാന്‍ കുത്തിപ്പൊട്ടിച്ചുകളയും'- സാബുമോന്‍ അങ്ങനെയാണ്... തെറിക്ക് ഒരു കുറവും ഇല്ല

സാബുമോന്‍ അബ്ദുസമദ് എന്നാണ് പേരെങ്കിലും അടുത്ത കാലം വരെ 'തരികിട സാബു' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്തായാലും അത് സ്വഭാവത്തിന്റെ പേരില്‍ ആയിരുന്നില്ല, അവതരിപ്പിച്ചിരുന്ന ഒരു പരിപാടിയുടെ പേരില്‍ ആയിരുന്നു. പിന്നീട് സാബുമോന്‍ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ എത്തുകയും അതില്‍ വിജയിക്കുകയും ചെയ്ത് 'ബിഗ് ബോസ് സാബു' ആയി.

വിവാദങ്ങള്‍ക്ക് പണ്ടുമുതലേ പഞ്ഞമില്ലാത്ത ആളാണ് സാബുമോന്‍. ഇപ്പോഴിതാ വീണ്ടുമൊരു തെറിവിളി വിവാദത്തിലാണ് എത്തി നില്‍ക്കുന്നത്. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ആയിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക എന്നാണ് തോന്നുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് മീഡിയ എന്ന യൂട്യൂബ് ചാനല്‍ ആണ് സാബുമോന്റെ ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

 ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

സാമൂഹ്യ മാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദത്തിലായിരുന്നു സാബു മോന്‍. അങ്ങനെയിരിക്കവേയാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണിലെ മത്സരാര്‍ത്ഥിയാകാനുള്ള അവസരം സാബുമോന് ലഭിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്.

അവിടേയും പ്രശ്‌നം

അവിടേയും പ്രശ്‌നം

തുടക്കത്തില്‍ സാബുമോന്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും പ്രവൃത്തികളും ഒക്കെ തന്നെ ആയിരുന്നു കാരണം. സാമൂഹ്യ മാധ്യമങ്ങളിലും അത്തരം ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലായിരുന്നു സാബുമോനെതിരെ പരാതി ഉയര്‍ന്നിരുന്നത്.

ചര്‍ച്ചയില്‍ തെറിവിളി

ചര്‍ച്ചയില്‍ തെറിവിളി

ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ആയിരുന്നു സാബുമോന്റെ തെറിവിളി. രഞ്ജിനി ഹരിദാസിനെ തെറിവിളിച്ചു എന്നായിരുന്നു ഒരാളുടെ ആരോപണം. എന്ത് തെറിയാണ് വിളിച്ചത് എന്ന് ചോദിച്ച് പ്രകോപിതനായ സാബുമോന്‍ പിന്നെ വിളിച്ചത് പച്ചത്തെറിയായിരുന്നു.

ഹിമ ശങ്കറുമായി

ഹിമ ശങ്കറുമായി

ബിഗ് ബോസ് സീസണ്‍ വണിലെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നാടക പ്രവര്‍ത്തക കൂടിയായ ഹിമ ശങ്കര്‍ ശീമാട്ടി. ഹിമയും സാബുമോനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബിഗ് ബോസ് ഹൗസിലെ സ്ഥിരം സംഭവങ്ങളായിരുന്നു. ചില ഘട്ടങ്ങളില്‍ അത് കൈവിട്ടുപോവുകയും ചെയ്തു. ഒരിക്കല്‍ പുറത്തായ ഹിമ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിന് ശേഷവും പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.

കഴുത്തിന് കുത്തിപ്പിടിച്ചു

കഴുത്തിന് കുത്തിപ്പിടിച്ചു

ഹിമയും സാബുമോനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൈയ്യാങ്കളിയിലേക്ക് വരെ എത്തിയിരുന്നു എന്നതാണ് സത്യം. സാബു, ഹിമയുടെ കഴുത്തിന് പിടിച്ചു എന്നൊക്കെയായിരുന്നു വിവാദം. അതേ കുറിച്ചും ഇപ്പോള്‍ പുറത്ത് വന്ന ചര്‍ച്ചയുടെ ശബ്ദരേഖയില്‍ സാബുമോന്‍ പറയുന്നുണ്ട്. സാബുമോന്‍ ആര്‍മി പിന്നീട് രജിത് കുമാറിനേയും സജ്‌ന-ഫിറോസിനേയും പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.

ഹിമ ഉപദ്രവിച്ചു

ഹിമ ഉപദ്രവിച്ചു

ഹിമയോട് താന്‍ എന്ത് സ്ത്രീ വിരുദ്ധതയാണ് കാണിച്ചത് എന്നാണ് സാബുമോന്റെ ചോദ്യം. തന്നെ സ്‌പ്രേയുടെ കുപ്പിവച്ച് അടിക്കുകയാണ് ഹിമ ചെയ്തത്. അതിനോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് സാബുമോന്റെ വാദം.

ദേഹം നൊന്താല്‍

ദേഹം നൊന്താല്‍

തന്റെ ശരീരം വേദനിച്ചാല്‍ ലോകത്തെ ഏത് മനുഷ്യനാണെങ്കില്‍ 'ഇടിച്ച് പെരുത്ത് കളയും' എന്നാണ് സാബുമോന്‍ പറഞ്ഞത്. അതില്‍ ഒരു സംശയവും ഇല്ല. ഹിമയുടെ കാര്യത്തില്‍ ഇടിച്ച് തറയിലിടാന്‍ ആകാത്തതുകൊണ്ട്, തന്റെ സ്‌പൊണ്ടേനിയസ് ആയിട്ടുള്ള റിയാക്ഷന്‍ ആയിരുന്നു അവിടെ കണ്ടത് എന്നും സാബുമോന്‍ പറയുന്നുണ്ട്.

അതാണോ സ്ത്രീ വിരുദ്ധത

അതാണോ സ്ത്രീ വിരുദ്ധത


തന്റെ ശരീരത്തിലേക്ക് കടന്നുകയറുന്നതിനെ, തന്റെ ശരീരത്തെ ആക്രമിക്കുന്നത് തടയുന്നതാണോ സ്ത്രീ വിരുദ്ധത എന്നാണ് സാബു വീണ്ടും ചോദിക്കുന്നത്. സ്ത്രീയല്ല, പുരുഷനാണെങ്കിലും കൊരവള്ളി കുത്തിപ്പൊട്ടിച്ചുകളയും എന്നാണ് സാബുവിന്റെ രോഷപ്രകടനം. അതിപ്പോ ഒരു പുലി ആയാലും സ്ത്രീ ആയാലും പുരുഷനായാലും അങ്ങനെ തന്നെ ആണെന്നാണ് വാദം.

കൈപ്പത്തി വെട്ടിയിട്ട സ്ത്രീ

കൈപ്പത്തി വെട്ടിയിട്ട സ്ത്രീ

കഴിഞ്ഞ ദിവസം അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ യുവാവിന്റെ കൈപ്പത്തി ഒരു സ്ത്രീ വെട്ടിയിരുന്നു. ആ സംഭവവും സാബുമോന്‍ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അങ്ങനെ ചെയ്ത ആ സ്ത്രീയെ ചവിട്ടിക്കൂട്ടി തറയില്‍ ഇടുന്നത് സ്ത്രീ വിരുദ്ധതയാണോ എന്നും സാബുമോന്‍ ചോദിക്കുന്നുണ്ട്.

ഊച്ചാളി ന്യായവും കൊണ്ടുവരരുത്

ഊച്ചാളി ന്യായവും കൊണ്ടുവരരുത്

താന്‍ സ്ത്രീ വിരുദ്ധത കാണിച്ചപ്പോള്‍ ചിലര്‍ പിന്തുണച്ചു. പിന്നീട് മറ്റുള്ളവര്‍ സ്ത്രീ വിരുദ്ധത കാണിച്ചപ്പോള്‍ അവരെ പിന്തുണച്ചു എന്നൊക്കെയുള്ളത് ഊച്ചാളി ന്യായം ആണെന്നാണ് സാബുവിന്റെ ന്യായം. താന്‍ കാണിച്ച സ്ത്രീ വിരുദ്ധത എന്താണെന്നത്, ഈ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ തുറന്ന് കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു സാബുമോന്‍.

കടുത്ത രോഷം

കടുത്ത രോഷം

ഇതിലൊന്നും തീര്‍ന്നില്ല കാര്യങ്ങള്‍. സാബുമോന് സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള ചോദ്യം തീരെ പിടിച്ചില്ല. താന്‍ ചെയ്തത് സ്ത്രീ വിരുദ്ധമല്ലെന്ന് ഉറപ്പിച്ച് പറയുക മാത്രമല്ല, ആ ചോദ്യം ഉന്നയിച്ച ആളോട് വീണ്ടും വീണ്ടും കയര്‍ക്കുകയും ചെയ്തു.

ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+