'വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ ഫിറോസും സജ്നയും ബിഗ് ബോസിലേക്ക്': സ്വപ്നത്തെക്കുറിച്ച് അശ്വതി
ബിഗ് ബോസ് മലയാളം സീസണ്‍ 4 സംപ്രേക്ഷണം തുടങ്ങിയിട്ട് ഒരാഴ്ചയവാറായതോടെ ആദ്യ എവിക്ഷനെ കുറിച്ചുള്ള ചർച്ചകളും സജീവമായിത്തുടങ്ങി. ആകെയുള്ള 17 മത്സരാർത്ഥികളില്‍ ആരായിരിക്കും ആദ്യം പുറത്ത് പോവുക എന്നറിയാനുള്ള ആകാക്ഷയിലാണ് ഏവരും. സാധാരണ 2 ആഴ്ച കഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയെങ്കിലും ഇപ്പ്രാവശ്യം ആദ്യത്തെ ആഴ്ചയിൽ തന്നെ ഒരാള്‍ പുറത്തേക്ക് പോവുന്ന രീതിയിലാണ് റിയാലിറ്റി ഷോ മുന്നോട്ട് പോവുന്നത്.
മത്സരാർത്ഥികള്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ രണ്ടാഴ്ചയെങ്കിലും സമയം കൊടുക്കണമെന്ന അഭിപ്രായം ചിലർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ ആദ്യ ആഴ്ചയില്‍ തന്നെ എവിക്ഷന്‍ വരട്ടെ എന്ന അഭിപ്രായക്കാരാണ്.

ആരായിരിക്കും ആദ്യം തന്നെ പുറത്ത് പോവുക എന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ പല ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളിലും പല പേരുകളും ഉയർന്ന് വരുന്നുണ്ട്. അതില്‍ ഒരു മത്സരാർത്ഥിയുടെ പേരിനാണ് കൂടുതല്‍ പേർ സാധ്യത കല്‍പ്പിക്കുന്നത്. ആരാണ് പുറത്ത് പോയതെന്ന് കേട്ടറിഞ്ഞുവെന്നാണ് സ്ഥിരമായ ബിഗ് ബോസ് റിവ്യൂസ് എഴുതാറുള്ള നടി അശ്വതിയും വ്യക്തമാക്കുന്നത്
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

പക്ഷേ ഞാൻ ആയിട്ട് സസ്പെൻസ് പൊളിക്കുന്നില്ല. അറിയാത്തവർക്ക് അതൊരു സസ്പെൻസ് ആയിക്കോട്ടെ.ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ലെന്നും താരം പറയുന്നു. അതോടൊപ്പം തന്നെ മോഹന്‍ലാല്‍ വന്ന് ഓരോരുത്തർക്ക് നല്‍കിയ ടാസ്ക് കണ്ട് ഏറെ ചിരുവന്നുവെന്നും അശ്വതി ഫേസ്ബുക്കില്‍ കുറിക്കുന്നു. അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലത്തെ ബിഗ്‌ബോസ് വീക്കെൻഡ് എപ്പിസോഡ് ഞാൻ യൂട്യൂബിൽ ഓടിച്ചിട്ടൊന്ന് കണ്ടു. മുഖ്യ വിഷയം "മലയാളം പറയുന്നതും വായിക്കുന്നതും" ആയിരുന്നു. ലാലേട്ടൻ ഓരോരുത്തരെ കൊണ്ട് മലയാളം എഴുതിക്കുന്നു.ഞാൻ അതിശയിച്ചത് ലക്ഷ്മിച്ചേച്ചി "ധൃതരാഷ്ട്രർ" എന്ന് എഴുതിയത് കണ്ടിട്ടാണ്.

ചേച്ചി എത്ര നന്നായി മലയാളം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. എന്നിട്ട് സാധിച്ചില്ല എന്ന് കണ്ടപ്പോൾ അതിശയിച്ചുപോയി. ഓരോരുത്തരുടെ ടാസ്ക് വായന കണ്ടു ചിരി വന്നെങ്കിലും, മലയാളം ബിഗ്‌ബോസ് മലയാളം പറയണം മലയാളം വായിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ അതറിയുന്നവരെ ആ വീട്ടിലേക്കു കയറ്റിയാൽ പോരെ.

ഇനി "എനിക്ക് കുലച്ചു കുലച്ചു മലയാളം അരിയുള്ളു" എന്ന് കാണിക്കുവാണോ എന്ന് പോലും തോന്നി. അങ്ങനെ നോക്കുമ്പോൾ അപർണ പൊളി ആണ്. സാധാരണ 2 ആഴ്ച കഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയ. ഇപ്പ്രാവശ്യം ആദ്യത്തെ ആഴ്ചയിൽ തന്നേ ഉണ്ട്. ആരാണ് പോയത് എന്ന് കേട്ടറിഞ്ഞു. പക്ഷേ ഞാൻ ആയിട്ട് സസ്പെൻസ് പൊളിക്കുന്നില്ല. അറിയാത്തവർക്ക് അതൊരു സസ്പെൻസ് ആയിക്കോട്ടെ.ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ല.

കോമഡി ഇതൊന്നുമല്ല രാത്രി ഞാൻ ബിഗ്‌ബോസ് കണ്ടുകൊണ്ട് ഉറങ്ങിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത വൈൽഡ് കാർഡ് എൻട്രി വരുന്നതായി സ്വപ്നം കണ്ടത് നമ്മടെ പൊളി ഫിറോസ്ക്കയും സജ്‌നയും എന്നാണ് എന്താലെ?? ആരും പൊങ്കാല ഇടല്ലേ.. ഉവ്വ..പറഞ്ഞാ ഉടനെ പൊങ്കാല ഇടാത്തവർ..നിങ്ങ പൊളിക്ക്












Click it and Unblock the Notifications